സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]

ന്യായാധിപന്മാര്‍ - അധ്യായം 3
സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]

ക്വിസ് മാസ്റ്റര്‍: സോഫി ജോസഫ് അരീക്കല്‍

Q

1) എന്ത് സിദ്ധിച്ചിട്ടില്ലാത്ത ഇസ്രായേല്‍ക്കാരെയാണ് കര്‍ത്താവ് പരീക്ഷിച്ചത്? (3:1)

A

കാനാനിലെ യുദ്ധങ്ങളില്‍ പങ്കെടുത്ത് പരിചയം

Q

2) ബാല്‍ ഹെര്‍മോന്‍ മല മുതല്‍ ഹമാത്തിന്റെ പ്രവേശനകവാടം വരെയുള്ള ലെബനോന്‍ മലയില്‍ താമസിച്ചിരുന്നവര്‍ ആര് ? (3:3)

A

ഹിവ്യര്‍

Q

3) മെസപ്പൊട്ടാമിയ രാജാവായ കുഷാന്‍ റിഷാത്തായിമിന്റെ കയ്യില്‍ നിന്നും ഇസ്രായേലിനെ മോചിപ്പിച്ച ന്യായാധിപന്‍ ആര്? (3:9)

A

കാലെബിന്റെ ഇളയസഹോദരനായ കെനാസിന്റെ പുത്രന്‍ ഒത്ത്‌നിയെല്‍

Q

4) കുഷാന്‍ റിഷാത്തായിമിനെ ഇസ്രായേല്‍ എത്ര വര്‍ഷം സേവിച്ചു? (3:8)

A

8 വര്‍ഷം

Q

5) ഒത്ത്‌നിയെല്‍ ഇസ്രായേലില്‍ ന്യായവിധി നടത്തിയത് എപ്പോള്‍? (3:10)

A

കര്‍ത്താവിന്റെ ആത്മാവ് അവന്റെമേല്‍ വന്നപ്പോള്‍

Q

6) ഏഹൂദ് ആരെ പരാജയപ്പെടുത്തിയാണ് ഈന്തപ്പനകളുടെ നഗരം കൈവശമാക്കിയത്? (3:13)

A

ഇസ്രായേലിനെ

Q

7) ഇസ്രായേല്‍ ഏഹൂദ് വശം കാഴ്ച കൊടുത്തയച്ചത് ആര്‍ക്ക്? (3:15)

A

മൊവാബ് രാജാവായ എഗ്‌ലോന്

Q

8) ഏഹൂദ് മൊവാബ് രാജാവിനെ വയറ്റില്‍ കുത്തുന്നതിനു മുമ്പ് രാജാവിനോട് എന്താണ് സംസാരിച്ചത്? (3:20)

A

ദൈവത്തില്‍നിന്ന് നിനക്കായി ഒരു സന്ദേശം എന്റെ പക്കലുണ്ട്.

Q

9) 3:29 ല്‍ മൊവാബ്യരെ വിശേഷിപ്പിക്കുന്നത് എങ്ങനെ?

A

ധീരന്‍മാരും കരുത്തുറ്റവരും

Q

10) ഇസ്രായേലിലെ ആദ്യത്തെ മൂന്നു ന്യായാധിപന്മാരുടെ പേര് എഴുതുക

A

ഒത്ത്‌നിയെല്‍, ഏഹൂദ്ദ്, ഷംഗാര്‍

Q

11) എഗ്‌ലോന്‍ രാജാവ് എവിടെ മരിച്ചു കിടക്കുന്നതാണ് പരിചാ രകര്‍ കണ്ടത്? (3:20)

A

വേനല്‍ക്കാല വസതിയുടെ തറയില്‍

Q

12) ജോര്‍ദാന്റെ കടവുകള്‍ എവിടെയാണ്? (3:28)

A

മൊവാബിന് എതിരെ

Q

13) ഇസ്രായേല്‍ ജനം എഗ്‌ലോന്‍ രാജാവിനെ എത്ര വര്‍ഷം സേവിച്ചു?

A

18 വര്‍ഷം

Q

14) ഷംഗാര്‍ കൊന്നത് ആരെയെന്നാണ് 3:31-ല്‍ പറയുന്നത്?

A

600 ഫിലിസ്ത്യരെ

Q

15) ഏഹൂദിന്റെ ന്യായപാലനം എത്ര വര്‍ഷം ആയിരുന്നു?

A

80 വര്‍ഷം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org