കഥകള്‍ / കവിതകള്‍

വിശ്വാസം

Sathyadeepam

സിപ്രിയാനോസ് പരീക്കണ്ണി

ആരും തുണയില്ലാതന്ധനൊരാള്‍
ആ വഴിവക്കിലിരുന്നിരുന്നു
ആളുകളൊറ്റയ്ക്കും കൂട്ടമായും
അങ്ങോട്ടുമിങ്ങോട്ടും പോയിരുന്നു

കാഴ്ചകളിന്നോളം കണ്ടിട്ടില്ല
കാഴ്ചയെന്താണെന്നറിഞ്ഞിട്ടില്ല
അമ്മയില്‍നിന്നു ജനിച്ചനേരം
അന്ധത കൂട്ടിനുണ്ടായിരുന്നു

അങ്ങനിരിക്കുമ്പോള്‍ കേള്‍ക്കുമാറായ്
ആള്‍ബഹളത്തിന്‍റെ ആരവങ്ങള്‍
അന്ധന്‍ തിരക്കിയിതെന്തു ശബ്ദം
യേശു കടന്നുപോകുന്ന ഘോഷം!

'യേശുവേ നീ കനിഞ്ഞാലെനിക്ക്
കാഴ്ച കിട്ടു'മെന്നലറിയന്ധന്‍!
യേശു അവന്‍റെ സമീപമെത്തി
ആകെയാപാവത്തെ ഒന്നു നോക്കി

'നിന്‍റെ വിശ്വാസം നിനക്കു രക്ഷ'
എന്നേശുനാഥന്‍ മൊഴിഞ്ഞനേരം
അത്ഭുതമായതു സംഭവിച്ചു
അന്ധതയപ്പൊഴേ വിട്ടകന്നു…!!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം