കഥകള്‍ / കവിതകള്‍

വേണമോണം

Sathyadeepam

കവിത

ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.ഐ.

മാവേലി നാടു നീങ്ങീടും കാലം
മാനുഷരെല്ലാരുമന്യരെപ്പോല്‍
ആമോദമെന്യേ വസിക്കും കാലം
ആപത്തില്ലാനാളൊട്ടില്ല താനും

കള്ളവുമുണ്ട് ചതിയുമുണ്ട്
എള്ളോളമില്ല സത്യവചനം
കള്ളപ്പണവും കരിഞ്ചന്തയും
കള്ളത്തരങ്ങള്‍ മറ്റെല്ലാമുണ്ട്.

ആധികള്‍ വ്യാധികളേറെയുണ്ട്.
ബാലപീഡനമേ കേള്‍പ്പാനുള്ളൂ.
ശിഷ്ടരെ കണ്‍കൊണ്ടു കാണ്മാനില്ല.
ദുഷ്ടരാണേറെയുമിന്നു പാരില്‍

മാവേലി വാഴ്ച തന്‍ വര്‍ണനകള്‍
മാര്‍ഗമൊന്നും വേറെ കണ്ടിടായ്കില്‍
മാറ്റിക്കുറിച്ചോരെന്‍ തൂലികയ്ക്ക്,
മാപ്പു നല്കേണം കവിമനസ്സേ.

വാസ്തവമീവിധമാകിലും നീ,
ഓലക്കുടയേന്തി കേരനാട്ടില്‍,
വര്‍ഷവുമെത്തണേ, മാബലിയേ,
ഓര്‍മ്മയായെങ്കിലും വേണമോണം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം