കഥകള്‍ / കവിതകള്‍

തിരുനാഥന്‍

Sathyadeepam

ടെസ്സി ലിജോ, പൈനുങ്കല്‍, പള്ളിപ്പുറം

തോരാതെയുതിരുമീ കണ്ണീരിനൊപ്പം
തിരുമുമ്പിലേകുന്നെന്‍ മനവും നാഥാ!
തൃപ്പാദം ഞാന്‍ വണങ്ങിടുന്നു
തൃക്കരങ്ങളാലെന്നെ പുണര്‍ന്നിടണേ!
തിന്മകള്‍ ചെയ്തു ഞാനകന്നപ്പോള്‍
തിരുവുള്ളമറിയാനായതില്ല.
തിരുഹിതമിന്നു ഞാനറിയുന്നു
തിരുനാമമിന്നു പാടിടുന്നു
തിരുവള്‍ത്താരയില്‍ അണയുന്നു ഞാന്‍!
തിരുനാഥനെയൊന്നു കാണുവാന്‍
തിരുനിണത്താലെന്നെ കഴുകി;
തിരുവിലാവിനോടു ചേര്‍ക്കേണമേ…!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം