കഥകള്‍ / കവിതകള്‍

തിരിച്ചറിവ്

Sathyadeepam

പാതിരാ കോഴി കൂവും നേരം
പത്രോസ് മൊഴിഞ്ഞു എനിക്ക്
നാഥനെ അറിയില്ല എന്ന്
പാപം ചെയ്യുന്നോരോ നിമിഷവും ഞാനും
മൊഴിഞ്ഞു നിന്നെ ഞാന്‍ അറിയില്ല
നാഥാ നിന്നെയറിയാന്‍ നിന്‍ കല്പന
പാലിക്കണമെന്നൊരറിവ് മറന്നു
ഞാന്‍ സൗകര്യപൂര്‍വം പലവട്ടം
എന്‍ പാപത്തിനായ് മുറിവേറ്റൊരു
ശരീരവുമായി നീ നടന്നു
ഭാരമേറും മരക്കുരിശുമായ്
ആ ഭാരത്തിലെ പാപമാണെന്നു ഞാനിന്നു
തിരിച്ചറിയുന്നു എന്‍റെ പൊന്നു യേശുനാഥാ
നിന്‍ മൃദുലമേനിയില്‍ നിന്നിറ്റു വീഴും
രക്തത്തുള്ളിയോരോന്നും പതിച്ചതു
പാപിയാം എന്‍റെ മേലാണല്ലോ
നിന്‍ തിരുപീഡയോര്‍ത്തു മനസ്തപിക്കാന്‍
യോഗ്യത നല്കൂ യേശു നാഥാ

ജോമോന്‍ തോമസ്, വൈക്കം

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം