കഥകള്‍ / കവിതകള്‍

പുണ്യരൂപം

Sathyadeepam

ജയിംസ് കൊച്ചുകുന്നേല്‍

രാവുറങ്ങി രാപ്പാടിയുണര്‍ന്നു,
രാവിലെ മേലാകെ മഞ്ഞുറഞ്ഞു
മാമരങ്ങളൊക്കെയും വിറങ്ങലിച്ചു, അന്നു,
മാലോകരൊക്കെയും ഉറക്കമായി.

ശാന്തമാമാരാവിനു ശോഭയേകി, പൊന്‍,
താരകള്‍, വിണ്ണിലുദിച്ചുയര്‍ന്നു,
മേഘമാം ശീലുകള്‍ മാറിനില്‍ക്കേ, വാനില്‍,
സൂനുവിന്‍ ജന്മധ്വനിയുണര്‍ന്നു.

ജ്ഞാനികള്‍ മൂന്നുപേര്‍ യാത്രയായി, ഒപ്പം,
താരകം നേര്‍വഴി കാട്ടിനിന്നു
എത്തി പൂജിതര്‍ ഉണ്ണിചാരെ, കണ്ടു,
വെച്ചു തന്നുടെ സര്‍വ്വസ്വവും.

മേരിയും യൗസേപ്പും കാലികളും, പിന്നെ,
രാജാക്കള്‍ മൂവരുമൊന്നുപോലെ
നാഥനില്‍ ദര്‍ശിച്ചു ദിവ്യരൂപം, അതും,
ലോകൈകനീശന്‍റെ പുണ്യരൂപം!!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം