കഥകള്‍ / കവിതകള്‍

ഓഖി

Sathyadeepam

സന്തോഷ് സെബാസ്റ്റ്യന്‍

ചര്‍ച്ച പുരോഗമിക്കുകയാണ്
വിഷയം കടലാണ്
കടലിലെ ഓളങ്ങളും
പൂന്തുറ സ്റ്റുഡിയോയില്‍
നിന്ന് ചേരുമത്രേ
വരാന്തയിലെ
വാരാന്ത്യ ചര്‍ച്ചകളിലും
ഇഴ കീറുന്ന
വിഷയം കടലാണ്
ഓഖിയെ അന്വേഷിച്ചവര്‍
ചുഴലി കണ്ടില്ല
കാണാനായി ചെന്നവരെ
കടലും എടുത്തു
കരയുന്നവര്‍ക്കു
കരയാം; കാരണം
കരച്ചില്‍ ഒരു ഫാഷന്‍ അത്രേ
എന്ന് മന്ത്രി പേരമ്മ
മണിക്കൂറുകള്‍ ദിവസങ്ങളായി
ദിവസങ്ങള്‍ മാസങ്ങളായി
ഓഖിയെ കണ്ടവരുണ്ടോ
കണ്ടാല്‍ ഒന്നു ചോദിക്കണേ…
കാരണം അക്കൂട്ടത്തില്‍
എന്‍റെ അച്ഛനുണ്ട്
എന്‍റെ അനിയനുണ്ട്
എന്‍റെ അമ്മാവനുണ്ട്
എന്‍റെ അമ്മയുടെ കണ്ണീരും ഉണ്ട്
കടലിലെ ഓളപ്പരപ്പില്‍ നിന്ന്
ക്യാമറാമാന്‍ ചേട്ടനോടൊപ്പം
ചര്‍ച്ച പുരോഗമിക്കുകയാണ്
വിഷയം കടലാണത്രേ…

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍