കഥകള്‍ / കവിതകള്‍

നവതിതന്‍ നിറവില്‍: നവനീത സുമങ്ങള്‍

Sathyadeepam

കവിത : വര്‍ഗ്ഗീസ് പുതുശ്ശേരി

'സേവനത്തിന്‍റെ പാതയില്‍ നവതിയുടെ നിറവില്‍ നില്ക്കുന്ന  "സത്യദീപ"ത്തിന്‍റെ വിജയവീഥിയില്‍
ഒരുപിടി നവനീത സുമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്'

നവതിതന്‍ നിറവിലും സത്യപ്രകാശത്തിന്‍ ഗോപുരം തീര്‍ക്കും
"സത്യദീപമേ"! ശാശ്വത സ്നേഹത്തിന്‍ മൂര്‍ത്തീമത് ഭാവമേ!
"നമോവാകം"! അസത്യത്തിന്‍ തമസില്‍ നിത്യപ്രകാശമുതിര്‍ക്കും
സുകൃതിനി! വിശുദ്ധ സുഗന്ധ വാഹിനി! പ്രണമിക്കുന്നു നിന്നെ ഞാന്‍!

ആദിയില്‍ വചനമുണ്ടായി; അന്നൊരു ശാന്തി മുഹൂര്‍ത്തത്തില്‍!
വചനമാം സത്യത്തെ പുണരുവാന്‍;چസത്യത്തിന്‍ മാര്‍ഗ്ഗം പിന്‍ചെന്നിടാന്‍
സത്യത്തിന്‍ പൊരുള്‍ തേടി അലയുവോര്‍ക്കെന്നെന്നും
നിത്യമാം വഴി കാട്ടിയായ്! 'സത്യമേവ: ജയതേ:' മന്ത്രമായ്!

എത്രയെത്ര ജീവിതമലരുകള്‍, നിന്‍ കരുണാദ്രമാം രശ്മിതന്‍
പ്രഭ ചൊരിഞ്ഞു കൃതാര്‍ത്ഥരായ്! ശാന്തിയില്‍ മരുവുന്നിതാ!
ഗുരുനാഥന്‍ തന്‍ തിരുമൊഴികള്‍ സാദരം ഓര്‍ത്തീടുക സോദരാ!
"ഞാന്‍ തന്നെ ലോകത്തിന്‍ ദീപം! അനുഗമിക്കൂ അന്ധകാരം നീങ്ങിടും!

ഇതളുകള്‍ വിരിയുമ്പോള്‍ പ്രഭാവമാര്‍ന്ന ലേഖന പരമ്പര –
പിന്നെ ജീവതഗന്ധിയാം ഉള്‍ക്കാമ്പ് ചേര്‍ത്ത് ചാലിച്ച എഡിറ്റോറിയല്‍
കത്തുകള്‍ നിരന്നു നീളവേ! പഠിതാക്കള്‍തന്‍ മുഖദര്‍പ്പണം തെളിഞ്ഞിടും
കുടുംബജീവിത പാഠങ്ങളേകും "ആയുഷ്ക്കാലവും"

ഉള്‍ത്തടമൊന്നു പൂകുകില്‍ ഫമീലിയ, ബാലദീപ മൊട്ടുകള്‍!
'ക്യാറ്റ് പ്ലസ്സ്, യുലൈഫ്' – എല്ലാമൊന്നു ചേര്‍ന്നതിചേലിലായ് –
ദീപ്ത ശോഭയേറിടും സത്യത്തിന്‍ വചനാമൃത ദീപമായ്
വിരാജിപ്പൂ! അക്ഷരത്തറവാട്ടിലെ തിളങ്ങും നക്ഷത്രശോഭയായ് !

നവനീത സുമങ്ങള്‍ കൊരുത്തതാം നവസുഗന്ധം പേറിടും
പുഷ്പഹാരം ചാര്‍ത്തിടാം; നവതി തന്‍ നിറവേറും "സത്യദീപ"ത്തിനായ്
നേര്‍ന്നിടുന്നൊരായിരം മംഗളങ്ങള്‍! പ്രാര്‍ത്ഥന തന്‍ മഞ്ജരിയും!
സത്യത്തിന്‍ പ്രകാശമായ് വിളങ്ങി, നിത്യം പൊന്‍വെളിച്ചമേകുവാന്‍!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം