കഥകള്‍ / കവിതകള്‍

നഷ്ടപ്പെട്ട ചുമ

Sathyadeepam

കെ.വി. ബേബി

ഈയിടെയായി
ഫോണ്‍ വിളിച്ചാല്‍ കേള്‍ക്കുന്ന
ആ ചുമ എന്‍റെയാണ്.
സത്യം.
സത്യം.
ആകാശവാണിയില്‍
കവിത ചൊല്ലാന്‍ പോയപ്പോള്‍
റെക്കോഡിങ്ങിനിടെ
ചുമ വന്നതും ,
നിറുത്താതെ ചൊല്ലിപ്പൊയ്ക്കോളൂ
ചുമയെല്ലാം എഡിറ്റിങ്ങില്‍ പൊയ്ക്കോളും
എന്നൊക്കെപ്പറഞ്ഞതിലൊന്നുംതന്നെ മറന്നിട്ടില്ല.
എന്നാല്‍
വാനൊലി
എന്നെ പറ്റിയ്ക്കുകയായിരുന്നോ ?!
അവര്‍
എഡിറ്റിങ്ങില്‍
ചുമ ചോര്‍ത്തിയെടുത്തു
സൂക്ഷിച്ചു വച്ചു,
സുവര്‍ണ്ണാവസരത്തിലുപയോഗപ്പെടുത്താന്‍ .
ദാ
ഇപ്പോള്‍
എന്‍റെ അനുവാദമില്ലാതെ
ഉടമ്പടിയിലേര്‍പ്പെടാതെ
പ്രതിഫലം തരാതെ
ചുമയെടുത്തുപയോഗിക്കുന്നു.
ഈ ചുമയുടെ കോപ്പിറൈറ്റ് എനിക്ക്.
ഒന്നുകില്‍
അനുവാദം വാങ്ങി
ഉടമ്പടിയിലേര്‍പ്പെട്ടു
പ്രതിഫലം തരിക.
അല്ലെങ്കില്‍
മരിയ്ക്കും മുമ്പെങ്കിലും
ചുമ തിരിച്ചുതരിക.

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 2]

✝️ട്രോമയെ സ്നേഹം കൊണ്ട് ഓവർകം ചെയ്ത വൈബ്: ഒരു റിയൽ ജീസസ് ഫോളോവറിൻ്റെ GOAT മൂവ് 🕊️🩹

ഫാ. ബസീലിയൂസ് CST: കാലത്തെ കണ്ടറിഞ്ഞ കർമ്മയോഗി

ഗാസയില്‍ മൂന്നു വര്‍ഷമായി അടഞ്ഞുകിടന്ന കത്തോലിക്കാവിദ്യാലയം തുറന്നു

ജാതി രാഷ്ട്രീയത്തിന്റെ വിധി