അഭിലാഷ് ഫ്രേസറുടെ നോവലിന് 2025-ലെ പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്

അഭിലാഷ് ഫ്രേസറുടെ നോവലിന് 2025-ലെ പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്
Published on

മലയാളി എഴുത്തുകാരന്‍ അഭിലാഷ് ഫ്രേസറുടെ ബാലഡ് ഓഫ് ദ യൂണിവേഴ്‌സ് എന്ന ഇംഗ്ലീഷ് നോവല്‍ 2025-ലെ പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡിന് അര്‍ഹമായി. പ്രപഞ്ച സംഗീതവും സംഗീതജ്ഞന്റെ അസ്തിത്വ സംഘര്‍ഷങ്ങളും പ്രമേയമായി രചിക്കപ്പെട്ട ഈ നോവല്‍ 2025-ല്‍ ദേശീയ മാധ്യമമായ ദ ലിറ്ററേച്ചര്‍ ടൈംസിന്റെ ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരവും നേടിയിരുന്നു.

. ഗ്രീസ് ആസ്ഥാനമായി 87 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്ന, ഐക്യരാഷ്ട്രസഭാ അംഗീകാരമുള്ള കലാസാഹിത്യപ്രസ്ഥാനമായ റൈറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പനോരമ അന്താരാഷ്ട്ര സാഹിത്യപുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് റൈറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ രാജ്യാന്തര കലാ, സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു.

2026-ലെ സാഹിത്യോത്സവത്തിന് ജനുവരിയില്‍ തിരശ്ശീല ഉയര്‍ന്നു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ആദ്യഘട്ടത്തിനുശേഷം മലേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ വച്ച് തുടര്‍ഘട്ടങ്ങള്‍ അരങ്ങേറും. ഗ്രീസിലെ ഏഥന്‍സില്‍ വച്ചാണ് പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പരിസമാപ്തി കുറിക്കുന്നത്. അവിടെ വച്ച്് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

2024-ല്‍ അഭിലാഷ് ഫ്രേസറുടെ 'ഫാദര്‍' എന്ന പുസ്തകം പനോരമ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും അമേരിക്കയില്‍ നിന്ന് കാത്തലിക്ക് മീഡിയ അസോസിയേഷന്‍ ബുക്ക് അവാര്‍ഡും നേടിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org