ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ക്കെതിരെ സന്യസ്ത അഭിഭാഷകരുടെ ദേശീയ ഫോറം

Published on

ക്രിസ്മസ് കാലത്ത് ഇന്ത്യയിലെമ്പാടു മുണ്ടായ ക്രൈസ്തവവിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമായ അക്രമങ്ങളുടെ വന്‍വര്‍ധനവില്‍ സന്യസ്തരായ അഭിഭാഷകരുടെ വേദി അപലപിച്ചു.

ഈ അക്രമങ്ങള്‍ ഒറ്റപ്പെട്ടതോ സ്വാഭാവി കമായുണ്ടായതോ അല്ല. വിശ്വാസാചാര ങ്ങളെയും ആരാധനാ സ്വാതന്ത്ര്യ ത്തെയും കുറ്റകൃത്യങ്ങളായി കാണുന്ന ഒരു വ്യവസ്ഥാപിതമായ രീതി ഇതിലുണ്ട്. ശിക്ഷാഭീതി തെല്ലുമില്ലാതെയാണ് ഇക്കാര്യങ്ങള്‍ ഹിന്ദുത്വതീവ്രവാദികള്‍ ചെയ്യുന്നത്.

കര്‍ക്കശമായി പ്രവര്‍ത്തിക്കു ന്നതില്‍ ക്രമസമാധാന ഏജന്‍സികള്‍ ആവര്‍ത്തിച്ചു പരാജയപ്പെടുകയാണ് - ഫോറം പ്രസ്താവനയില്‍ പറയുന്നു. അക്രമങ്ങളുടെ പട്ടികയും ഫോറം പ്രസിദ്ധീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org