കഥകള്‍ / കവിതകള്‍

മാനത്തെ മുല്ല

Sathyadeepam

ജയനാരായണന്‍

മാനത്തു മുല്ല വിരിഞ്ഞുവെന്ന്
മണ്ണിലും ഗന്ധം പരന്നുവെന്ന്
മാന്‍പേടക്കുഞ്ഞുമുണര്‍ന്നുവെന്ന്
മാനത്തു നീളെ തിരഞ്ഞുവെന്ന്
കൊമ്പില്ലാക്കൊമ്പനറിഞ്ഞുവെന്ന്
ഇല്ലാത്ത കൊമ്പു കുലുക്കിയെന്ന്
മുല്ലയും തേടി നടന്നുവെന്ന്
കാണാതെ ചിന്നം വിളിച്ചുവെന്ന്
മാലോകര്‍ കാര്യമറിഞ്ഞുവെന്ന്
മാനത്തുപോകാന്‍ കൊതിച്ചുവെന്ന്
സ്വപ്നത്തില്‍ മാനത്തിലെത്തിയെന്ന്
മുല്ലപ്പൂചൂടി രസിച്ചുവെന്ന്!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം