കഥകള്‍ / കവിതകള്‍

കൊച്ചുചിരാത്

Sathyadeepam

ഡോ. ചെറിയാന്‍ കുനിയന്തോടത്ത്

ദൈവം മനുഷ്യന്‍റെ രൂപമാര്‍ന്നീ
ഭൂവില്‍ച്ചരിപ്പതു കാണ്മൂ നേത്രം
സ്വന്തമായ് യാതൊന്നുമില്ലയെന്നാല്‍
സാന്ത്വനമല്ലയോ ചുറ്റുപാടും!

വിങ്ങി വിതുമ്പുന്ന മര്‍ത്യനോടായ്
നല്ലൊരു വാക്കു നീ ചൊന്നിടുമ്പോള്‍,
തീരെപ്പരുഷമായ്ത്തോന്നിയാലും
സാരമില്ലെന്നു കഥിച്ചിടുമ്പോള്‍

പാവമാമര്‍ത്യനെ ഭക്ഷണത്തില്‍
പങ്കുപറ്റീടാന്‍ ക്ഷണിച്ചിടുമ്പോള്‍
വീഥികടക്കുവാനായി നില്‍ക്കു
മന്ധനെ പാത കടത്തിടുമ്പോള്‍…

നെഞ്ചില്‍ത്തെളിക്കുന്നു കൂരിരുട്ടില്‍
നന്മതന്‍ കൊച്ചുചെരാതു ദൈവം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം