കഥകള്‍ / കവിതകള്‍

രാവും പകലും

Sathyadeepam

പി.ജെ. ചാക്കോ പുരയ്ക്കല്‍, തോട്ടക്കര

സൂര്യനൊളിച്ചു കളിച്ചു
ഭൂവില്‍ അന്ധകാരം വന്നുമൂടി
ചന്ദ്രിക പാലൊളിതൂകി
ഒരു പുഞ്ചിരിയോടെ വന്നെത്തി.
രാക്കിളികള്‍ വീണമീട്ടി – താളം –
ചിറകിട്ടടിച്ചവര്‍ പാടി
പോകരുതേ കൂരിരുട്ടേ
ഞങ്ങള്‍ക്കാഹാരമേകുന്ന രാവേ
ഓളിയിട്ടോടി നടക്കും താഴെ
രാത്രിഞ്ചരന്മാര്‍ക്കു മേളം
മിന്നാമിനുങ്ങുകളെങ്ങും
പോയി കിന്നാരമോതി നടന്നു.
സാരിയുടുത്തു മിനുങ്ങി താരങ്ങള്‍
താരാപഥത്തില്‍ നിരന്നു
കണ്ണിലിരുട്ടു തറച്ചു മണ്ണില്‍
മാനുഷമക്കള്‍ക്കുറക്കം
എന്നുമീ തഞ്ചം തുടരും സൂര്യന്‍
പിന്നെയും വന്നങ്ങുദിച്ചു
മണ്ണില്‍ പുളകം വിതച്ചു
തങ്കരശ്മികള്‍ എങ്ങും വിതറി
തമ്പുരാനെയോര്‍ത്തു ഞങ്ങള്‍
ഇന്നും സന്തോഷത്തോടെ ഉണര്‍ന്നു
എല്ലാം പുലരുന്ന ലോകം എങ്ങും
എല്ലാം പുലര്‍ത്തുന്ന ദൈവം!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം