കഥകള്‍ / കവിതകള്‍

“എന്‍റെ കര്‍ത്താവേ- എന്‍റെ ദൈവമേ”

Sathyadeepam

വര്‍ഗ്ഗീസ് പുതുശ്ശേരി

വിശ്വാസത്തിന്‍ പൊന്‍ പ്രഭ വിതറി
സുവിശേഷത്തിന്‍ ദീപ്തി പരത്താന്‍
ഭാരതമണ്ണില്‍ വന്നൊരു തോമാശ്ലീഹാ –
തന്നുടെ നാമം വാഴ്ത്തിപാടി നമിക്കാം!.

കാടും മേടും കടലും താണ്ടി
പായക്കപ്പലിന്‍ അമരത്തേറി
ഗുരുവിന്‍ സ്നേഹ പതാകയുമേന്തി
തീരമണഞ്ഞു, പുണ്യപുരാതന കൊടുങ്ങല്ലൂരില്‍

പാമ്പും ചേമ്പും തിന്നും നാട്ടില്‍
മന്ത്രം തന്ത്രം – നടമാടും മണ്ണില്‍
വിശ്വാസത്തിന്‍ വിത്ത് വിതയ്ക്കാന്‍
സത്യത്തിന്‍ പൊരുള്‍ തേടി അലഞ്ഞു!

ധീരതയാര്‍ന്നൊരു ചിത്തവുമായി
കൂടോത്രത്തിന്‍ കൂടു പൊളിച്ചു.
തൊട്ടു വിശ്വാസിയാണെന്നാകിലും
ഗുരുവിന്‍ കൂടെ മരിക്കാന്‍ തയ്യാര്‍!

കുന്തം കൊണ്ടിഹ! കുത്തിമുറിച്ചൊരു –
തിരുവക്ഷസ്സില്‍ വിരല്‍ തൊട്ടപ്പോള്‍
അകതാരില്‍ നിന്നുതിര്‍ന്നൊരു ഗദ്ഗദം
ഓ! "എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!"

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]