കഥകള്‍ / കവിതകള്‍

ഏകനാമധാരി

Sathyadeepam

ജോസ് കൊച്ചുപുരയ്ക്കല്‍, ചെമ്പ്

വൈരികളുടെ ദാഹശമനി
യോദ്ധാക്കളുടെ തിലകച്ചാര്‍ത്ത്
തറവാടികളുടെ അഭിമാന വാക്ക്
ലബോറട്ടറികളുടെ പരിശോധനാ വസ്തു
കൊലപാതകങ്ങളുടെ തെളിവ്
സിറിഞ്ചുകള്‍ തേടുന്ന പാനീയം
ജീവന്‍ നിലനിര്‍ത്തും ദ്രാവകം
ഓപ്പറേഷന്‍ തിയേറ്ററുകളുടെ അവശ്യവസ്തു
കുടിയന്മാരുടെ പണയവസ്തു
ദാദാക്കളുടെ ക്രയവിക്രയ സാമഗ്രി
വൈറസുകളുടെ വിഹാര രംഗം

ഒരേ നിറം; പക്ഷേ, നാലുതരക്കാര്‍
ഒരേ നിറം; പക്ഷേ, പല സ്വഭാവക്കാര്‍
പല ജാതികള്‍; പക്ഷേ, പേറുന്നതോ ഒരേനിറം
ധനികര്‍, ദരിദ്രര്‍ – ഓടുന്നതോ രണ്ടിലും ഒരേ വര്‍ണ്ണം!!
എല്ലാറ്റിനും പക്ഷേ, ഒരേ നാമം – "ചോര"!!!
ചോരയ്ക്കുവേണ്ടി ദാഹിക്കുന്നവര്‍ വട്ടമിടുന്നു
ചോരപ്പുഴയെഴുതിയ ചരിത്രങ്ങള്‍ പുസ്തകത്താളുകളില്‍
ചോരനീരാക്കും ഒരുകൂട്ടര്‍ നമുക്കു ചുറ്റും
പോര്‍വിളികള്‍ ശണ്ഠകളെങ്ങും ചോരയ്ക്കുവേണ്ടി
കശാപ്പുശാലയില്‍ ചോര
വന്നുവന്നിങ്ങ് കലാലയത്തിലും ചോര!!!

ചോരേ – നീ അഭിമാനമോ ദുരഭിമാനമോ
പറയൂ, അറിയില്ലെനിക്കിന്നു തെല്ലും.
വേറിട്ടൊരു ചോരകാട്ടിത്തരാം ഞാന്‍
പണ്ടൊരുവന്‍ ഗദ്സമനില്‍ വിയര്‍ത്ത ചോര
ആണിയും, ചെമ്മട്ടിയും കൊണ്ടടിച്ചു ചീറ്റിച്ച ചോര
വൈരവും, വെറുപ്പും മണക്കാത്ത ചോര
എന്നെയും, നിന്നെയും മാടി വിളിക്കുന്ന
സ്നേഹത്തിന്‍റെ നിറമുള്ള ചോര
മാനവകുലത്തിന് ശാന്തിക്കായിറ്റ ചോര!!!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം