കഥകള്‍ / കവിതകള്‍

അന്യഹൃത്തില്‍

Sathyadeepam

മിഴികളില്‍ പൂക്കുന്നു സൂര്യഗോളം,
വഴികളില്‍ കിളിപാടും വൃക്ഷജാലം!
തഴുകിത്തലോടുന്ന കുളിരുതെന്നല്‍,
കഴുകിക്കളഞ്ഞിടാന്‍ ബാഷ്പമാരി!

തംബുരുമീട്ടുവാന്‍ പാണിയുഗ്മം
താളം പിടിക്കുവാന്‍ സര്‍ഗസിദ്ധി!
സംഗീതഗംഗയായ് മര്‍ത്യചിത്തം
സമ്മോദരാഗമായ് സ്നേഹമുത്തം!

സ്വര്‍ഗം തുറക്കുന്ന നേരമാകാന്‍
മാര്‍ഗം ഞാന്‍ കാണുന്നതന്യഹൃത്തില്‍
സര്‍ഗപ്രസാദം പകര്‍ന്നു നല്കാന്‍
നിര്‍ഗളിച്ചീടട്ടെ ഹൃദയകാവ്യം.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]