കഥകള്‍ / കവിതകള്‍

വി. തോമാശ്ലീഹാ

Sathyadeepam

പി.ഐ. ആന്‍റണി, കുമ്പളം

മാര്‍ തോമ മാമല നാട്ടില്‍
അന്ന് വിതച്ച വചനങ്ങള്‍
പ്രേഷിതവേലയാലത്
നൂറു മേനി വിളവായ്,
ഭാരതത്തില്‍;-
നൂറു മേനി വിളവായ്.

ശ്ലീഹാ തന്‍ സഹനം വഴിയേ
പകര്‍ന്നു നല്കിയ സുവിശേഷം
നിത്യഹരിത ജീവല്‍ഫലമായ്
മാനസവയലില്‍ പൂത്തിടുന്നു;

പരിപോഷിതമായ്,-
മാനസവയലില്‍ പൂത്തിടുന്നു
ആദിമ ഭാരത പ്രജകള്‍ക്കിടയില്‍
പ്രഭാതതാരമായുദിച്ച ശ്ലീഹാ
അജ്ഞാനത്തിന്നാശ്രിതരെ
ആത്മജ്ഞാന പ്രബുദ്ധരാക്കി; നിരന്തരം; –
ആത്മജ്ഞാന പ്രബുദ്ധരാക്കി.

അശാന്ത ജീവിത കര്‍മ്മപഥത്തി
ന്നുച്ചിയിലധീരഥന്‍ ജ്വലിച്ചിടുമ്പോള്‍;
വിദ്വേഷത്താലുറഞ്ഞുതുള്ളും വൈരിതന്‍
കുന്തമുനയാല്‍, ധന്യജീവന്‍ പൊലിഞ്ഞിട്ടും
സ്മൃതിയിലിന്നുമാ വേദാന്തി നിത്യം വാഴുന്നു.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ