വീടും തൊടിയും

നട്ടുവളര്‍ത്താം വാളരിപ്പയര്‍

sathyadeepam

വാളരിപ്പയര്‍ അഥവാ വാ ളന്‍പയര്‍ പ്രധാനമായും രണ്ടിനമുണ്ട്. പടര്‍ന്നു വളര്‍ന്നു വലിയ കായ്കള്‍ നല്കുന്നവയും കുറ്റിച്ചെടിയായി വളര്‍ന്നു ചെറിയ കാ യ്കള്‍ നല്കുന്നവയും. കേരളത്തി ലെ മണ്ണും കാലാവസ്ഥയും ഇതി ന്‍റെ കൃഷിക്കു യോജിച്ചതാണ്.
മറ്റു പയര്‍ച്ചെടികള്‍പോലെ തന്നെയാണ് ഇതിന്‍റെ പരിചരണരീതികളും. വെള്ളം കെട്ടിനില് ക്കാത്ത നല്ല വളക്കൂറുള്ള മണ്ണാ ണ് ഇവ നടുവാന്‍ ഏറ്റവും ഉത്തമം. മറ്റു പയര്‍ച്ചെടികളെ അപേക്ഷിച്ചു കീടരോഗബാധയും ഇവ യ്ക്കു നന്നേ കുറവാണ്.
പടര്‍ന്നു വളരുന്ന പയര്‍ച്ചെടിയുടെ മൂത്ത വിത്ത് അല്പം വ ലുതും ചുവപ്പു കലര്‍ന്ന നിറമു ള്ളതും, കുറ്റിയിനത്തിന്‍റെ വിത്തു ചെറുതും വെളുത്ത നിറമുള്ളതുമാണ്. വിത്തുകള്‍ പാകുംമുമ്പായി രണ്ടു മണിക്കൂര്‍ നേരം ഇവ ചാ ണകവെള്ളത്തില്‍ മുക്കിവച്ചശേ ഷം വേണം ഉപയോഗിക്കുവാന്‍. പോളിത്തീന്‍ കവറിലോ കിളച്ചൊരുക്കി വൃത്തിയാക്കി യ കൃഷിസ്ഥലത്തെ തടത്തിലോ വിത്തു പാ കാം. കവറില്‍ മണ്ണ്, മണല്‍, ചാണകപ്പൊ ടി എന്നിവ നിറ ച്ചു പാകാം. ക വറില്‍ പാകുന്ന വിത്തുകള്‍ മു ളച്ചു രണ്ടു മുതല്‍ നാലുവരെ ത ട്ടുകള്‍ ആകുമ്പോഴേക്കും കൃഷിസ്ഥലത്തേക്കു മാറ്റി നടാം. ഏതു കാലാവസ്ഥയിലും ഇപ്രകാരം കൃ ഷി നടത്താം. നട്ടശേഷം നനയും നല്കണം.
തടത്തില്‍ വാളരിപ്പയര്‍ നടുമ്പോള്‍ ഇവയ്ക്കു ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ക്കണം. കുറ്റിയിനങ്ങള്‍ നിശ്ചിത അകലത്തില്‍ വരിയായി കാലിവളം ചേര്‍ത്തു നടാവുന്നതാണ്. പടരുന്ന വാളരിപ്പയര്‍ ഒന്നര മീറ്റര്‍ അകലത്തില്‍ വരിയായി പാകാം. ഇവയ്ക്കു ഞെറികള്‍, പ്ലാസ്റ്റിക്ക് വള്ളി, കയര്‍, വല എ ന്നിവ ഉപയോഗിച്ച് ആവശ്യാനുസരണം പന്തല്‍ തയ്യാറാക്കാം. കളയെടുക്കല്‍, മണ്ണു കൂട്ടികൊടുക്കല്‍, വളമിടല്‍ തുടങ്ങിയവയാണ് ഇവയ്ക്കുള്ള കൃഷിപ്പണികള്‍.
വാളരിപ്പയര്‍ പൂവിട്ടു കാ യ്ച്ചുതുടങ്ങിയാല്‍ പിന്നെ ചാണകമോ മറ്റു ജൈവവളമോ ചേര്‍ത്തു കൊടുക്കണം. ചാ രം വിതറുന്നതും നല്ലതാണ്. വേനല്‍ക്കാലത്തു നനയ്ക്കുന്ന തും പുതയിടുന്നതും കൂടുതല്‍ വിളവു ലഭിക്കുവാന്‍ ഇടയാക്കും. ഇതിന്‍റെ കായ്കള്‍ നല്ല തൂക്കമുള്ളതും പോഷകഗുണങ്ങള്‍ നിറഞ്ഞതുമാണ്. വാളരിപ്പയറിനു കാ ര്യമായ കീടബാധ ഒന്നുംതന്നെ കാണാറില്ല. എങ്കിലും ഇലവാട്ടം കണ്ടാല്‍ ബോര്‍ഡോമിശ്രിതമോ പുകയില കഷായമോ ഉപയോഗിച്ചാല്‍ മതിയാകും.
ഇതിന്‍റെ ഇളംകായ്കള്‍ തോരന്‍ വയ്ക്കുവാന്‍ വളരെ ന ല്ലതും പോഷകഗുണം നിറഞ്ഞതുമാണ്. മൂത്തുപാകമായ കായ്കള്‍ പറിച്ചെടുത്തു വെയിലത്തുവച്ച് ഉണക്കി വിത്തെടുക്കാം. അ ടുത്ത കൃഷിക്കായി ഇവ ഉപയോഗിക്കാം.
നമ്മുടെ നാട്ടില്‍ സാധാരണയായി വാളരിപ്പയര്‍ കൃഷി ചെയ്യുന്നവര്‍ കുറവായതിനാല്‍ മാര്‍ക്കറ്റിലും ഇവ അധികം ലഭ്യമല്ല. മറ്റു പയറുകളെ അപേക്ഷിച്ചു വാളരിപ്പയറിന്‍റെ സ്ഥാനം നഷ്ടമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഏറെ ഗുണകരവും പോഷകപ്രദവും കീടബാധ അധികമില്ലാത്തതുമായ വാളരിപ്പയര്‍ കൃഷിയിലേക്കു നാം കൂടുതല്‍ ശ്രദ്ധ ചെലുത്തേ ണ്ടിയിരിക്കുന്നു.
Mob: 9744591500

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍