ചേര്‍ത്തല: നാല്‍പ്പത് മണി ദിവ്യകാരുണ്യ ആരാധന ശതാബ്ദി ആഘോഷിക്കാനായത് മുട്ടം ഇടവകയുടെ ആത്മീയ നിറവാണ് വിളിച്ചോതുന്നതെന്ന് മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫോറോന പള്ളിയില്‍ നാല്‍പ്പത് മണി ദിവ്യകാരുണ്യ ആരാധന ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനി.
പരിശുദ്ധ കുര്‍ബാന മനുഷ്യന്റെ സങ്കട മകറ്റുമെന്നും പരസ്പര സ്‌നേഹത്തിന് മുഖ്യപ്രാധാന്യം നല്‍കി ഇടവക സമൂഹത്തിന് മുന്നേറാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എം എല്‍ എ, വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ വി കെ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പള്ളിയങ്കണത്തില്‍നിന്ന് ആരംഭിച്ച മൂവായിരത്തോളം പേര്‍ പങ്കെടുത്ത ദിവ്യകാരുണ്യപ്രദക്ഷിണം നഗരം ചുറ്റി ദേവാലയത്തി ലെത്തി പ്രാര്‍ഥനയോടെ സമാപിച്ചു. ഫാ. സച്ചിന്‍ മാമ്പുഴക്കല്‍, ഫാ. വിനു മുളവരിക്കല്‍, ഫാ. ജോസ് പാലത്തിങ്കല്‍, ബേബി ജോണ്‍, ജൂഡി തോമസ്, സാബു ജോണ്‍, ഫ്രാന്‍സീസ് പൊള്ളേച്ചിറ, സാജു തോമസ്,
സാബു വര്‍ഗീസ്, ഇ സി ജോര്‍ജ്, ടോമി മുല്ലപ്പള്ളി, കൊച്ചുജോസഫ്, ആലീസ് എന്‍ എം, ജോസ് വിരുവേലില്‍, തങ്കച്ചന്‍ കെ ജെ, ടി കെ തോമസ്, ഡോ. ബിജു സ്‌കറിയ, വി ഒ ജോസഫ്, ബെന്നി ജോസഫ്, ജോബി ജോണ്‍ എന്നീ കണ്‍വീനര്‍മാര്‍ നേതൃത്വം നല്‍കി.