വചനമനസ്‌കാരം

വചനമനസ്‌കാരം : No. 36

എസ്. പാറേക്കാട്ടില്‍
യേശു പ്രതിവചിച്ചു : സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്.
യോഹന്നാന്‍ 6:26

Supernatural event, അമാനുഷികക്രിയ; ദൈവകര്‍മ്മം; ദൈവാധീനസംഭവം എന്നൊക്കെയാണ് miracle എന്ന വാക്കിന്റെ അര്‍ത്ഥം. 'ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്തതും ആശ്ചര്യം കാഴ്ചയിങ്ക ലുണ്ടാക്കുന്നതുമായ സംഭവമാണ്' അത്ഭുതം. അങ്ങനെയെങ്കില്‍ ഈ പ്രപഞ്ചത്തില്‍ മനുഷ്യനേക്കാള്‍ മഹത്തായ അത്ഭുതം മറ്റെ ന്തുണ്ട് ? അത്ഭുതങ്ങളുടെ അക്ഷയഖനിയുമായാണ് ദൈവം ഓരോ മനുഷ്യനെയും ഭൂമിയിലേക്ക് അയക്കുന്നത്. എന്നിട്ടും പുറത്തെ അത്ഭുതങ്ങള്‍ തേടാനും അതില്‍ വിശ്വസിക്കാനുമാണ് ചകിതനും ദുര്‍ബലനുമായ മനുഷ്യന്‍ സ്വഭാവേന പ്രലോഭിതനാകുന്നത്. എന്നാല്‍ വിശ്വാസത്തിന്റെ അത്ഭുതങ്ങള്‍ ഒരുക്കി ജീവിതവഴികളില്‍ ദൈവം അവനെ അനുയാത്ര ചെയ്യുന്നു.

അദൃശ്യമെങ്കിലും അനുഭവിക്കാനാവുന്ന ആ തിരുസാന്നിധ്യ ത്തേക്കാള്‍ വലിയ അത്ഭുതമുണ്ടോ? അകത്തെ വെളിച്ചങ്ങളൊക്കെ യറ്റ് ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ അഭയമറ്റ് കേഴുമ്പോള്‍ തെളിഞ്ഞു വരുന്ന വെളിച്ചത്തിന്റെ ഒരു കീറ്; കേള്‍ക്കുന്ന ഒരു മൃദുസ്വരം; ആശ്വാസമേകുന്ന ഒരു വാക്ക് - സാന്നിധ്യം - ഓര്‍മ്മ - ഇവയേക്കാള്‍ വലിയ അത്ഭുതങ്ങളുണ്ടോ? 'നാം ചോദിക്കുന്ന തിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തു തരാന്‍ കഴിയുന്ന ഒരു മഹാശക്തി നമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്' (എഫേ. 3:20) ബോധ്യപ്പെടുന്നതിനേക്കാള്‍ വലിയ മഹാത്ഭുതമു ണ്ടോ? 'അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫല ങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലു കളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റു പോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും കര്‍ ത്താവില്‍ ആനന്ദിക്കാന്‍' കഴിയുന്ന മനുഷ്യരേക്കാള്‍ (ഹബക്കുക്ക് 3:17) വലിയ മഹാത്ഭുതമുണ്ടോ?

അത്ഭുതങ്ങളുടെ 'എസ്‌കോര്‍ട്ടും പൈലറ്റും' ഇല്ലെങ്കിലും നിര്‍ മ്മലവും നിരുപാധികവുമായി വിശ്വസിക്കുന്ന മനുഷ്യരാകും ദൈ വത്തെപോലും അത്ഭുതപ്പെടുത്തുന്നത്. സുവിശേഷത്തിലെ ശതാ ധിപനെ പോലെയുള്ള (ലൂക്കാ 7:9) അത്തരം മനുഷ്യരെ കണ്ട് വിസ്മയിക്കാനാകും ദൈവവും കാത്തിരിക്കുന്നത്. അടയാളങ്ങള്‍ കണ്ടില്ലെങ്കിലും അപ്പം വര്‍ദ്ധിച്ചില്ലെങ്കിലും ആത്മാവില്‍ അവിടുന്ന് ചൊരിയുന്ന ഹര്‍ഷബാഷ്പങ്ങളില്‍ ആഹ്‌ളാദിക്കുകയും നിരന്തരം അവിടുത്തെ തേടുകയും ചെയ്യുന്ന മനുഷ്യരാകാനാണ് വിശ്വാസം നമ്മെ പ്രാപ്തമാക്കേണ്ടത്. അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുണ്ടെന്ന് ഭാവിക്കുന്ന അത്ഭുതക്രിയാനാട്യക്കാരനാണ് miracle monger. ദൈവം സ്‌നേഹമാണെന്നത് സത്യമാകയാല്‍, നാട്യങ്ങളില്ലാതെ സ്‌നേഹത്തിന്റെ അത്ഭുതങ്ങള്‍ സ്വഭാവേന പ്രവര്‍ത്തിക്കാന്‍ കഴി വുള്ള മറ്റൊരു മഹാത്ഭുതത്തിന്റെ പേരാണ് മനുഷ്യന്‍.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍