ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
1) ലൂക്കാ സുവിശേഷം 21 ല്‍ എത്ര വാക്യങ്ങളുണ്ട്, എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട് ?
(a) 38 വാക്യങ്ങള്‍, 6 ശീര്‍ഷകങ്ങള്‍ (b) 40 വാക്യങ്ങള്‍, 5 ശീര്‍ഷകങ്ങള്‍ (c) 30 വാക്യങ്ങള്‍, 3 ശീര്‍ഷകങ്ങള്‍
ഉത്തരം : (a) 38 വാക്യങ്ങള്‍, 6 ശീര്‍ഷകങ്ങള്‍
2) ആര് മറ്റെല്ലാവരെയും കാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു എന്നാണ് യേശു പറഞ്ഞത് ?
(a) ശിഷ്യന്മാര്‍ (b) ധനികര്‍ (c) ദരിദ്രയായ വിധവ
ഉത്തരം : (c) ദരിദ്രയായ വിധവ
3) ദേവാലയം എപ്രകാരം അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ചില ആളുകള്‍ പറഞ്ഞത് ?
(a) മനോഹരമായി (b) ഭംഗിയായി (c) വിലയേറിയ കല്ലുകളാലും കാണിക്ക വസ്തുക്കളാലും
ഉത്തരം : (c) വിലയേറിയ കല്ലുകളാലും കാണിക്ക വസ്തുക്കളാലും
4) ലൂക്കാ 21-ാം അധ്യായത്തിലെ മൂന്നാം ശീര്‍ഷകം എന്ത് ?
(a) വിധവയുടെ കാണിക്ക (b) ക്ലേശങ്ങളുടെ ആരംഭം (c) ദേവാലയത്തിന്റെ നാശം
ഉത്തരം : (b) ക്ലേശങ്ങളുടെ ആരംഭം
5) എന്ത് സൂക്ഷിച്ചുകൊള്ളാനാണ് യേശു മുന്നറിയിപ്പു നല്‍കുന്നത് ലൂക്കാ 21:8 അനുസരിച്ച് ഉത്തരം പറയുക ?
(a) തിന്മയില്‍ വീഴാതിരിക്കാന്‍ (b) പാപം ചെയ്യാതിരിക്കാന്‍ (c) ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍
ഉത്തരം : (c) ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍
6) ക്ലേശങ്ങളുടെ ആരംഭത്തില്‍ ആദ്യം സംഭവിക്കേണ്ടത് എന്തെല്ലാം ?
(a) ക്ഷാമം (b) പകര്‍ച്ചവ്യാധി (c) യുദ്ധങ്ങളും കലഹങ്ങളും
ഉത്തരം : (c) യുദ്ധങ്ങളും കലഹങ്ങളും
7) വലിയ ഭൂകമ്പത്തോടൊപ്പം പല സ്ഥലങ്ങളില്‍ എന്തുണ്ടാകാം ?
(a) യുദ്ധം (b) ക്ഷാമവും പകര്‍ച്ച വ്യാധികളും (c) വലിയ അടയാളങ്ങള്‍
ഉത്തരം : (b) ക്ഷാമവും പകര്‍ച്ച വ്യാധികളും
8) എന്തു നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കുമെന്നാണ് യേശു പറഞ്ഞത് ?
(a) എന്റെ വചനം നിമിത്തം (b) എന്റെ നാമം നിമിത്തം (c) എന്റെ സാക്ഷ്യം നിമിത്തം
ഉത്തരം : (b) എന്റെ നാമം നിമിത്തം
9) പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും എന്തു നശിച്ചുപോവുകയില്ലെന്നാണ് യേശു പറഞ്ഞത് ?
(a) നിങ്ങളുടെ ദേവാലയം (b) നിങ്ങളുടെ ഒരു തലമുടിയിഴപോലും (c) നിങ്ങളുടെ ജീവന്‍ നശിക്കുകയില്ല
ഉത്തരം : (b) നിങ്ങളുടെ ഒരു തലമുടിയിഴപോലും
10) സൈന്യം താവളമടിച്ചിരിക്കുന്നു കാണുമ്പോള്‍ പട്ടണത്തിലുള്ളവര്‍ എന്തു ചെയ്യണം ?
(a) പട്ടണം വിട്ടുപോകണം (b) ഗ്രാമം വിട്ടുപോകണം (c) പട്ടണത്തില്‍ത്തന്നെ നില്‍ക്കണം
ഉത്തരം : (a) പട്ടണം വിട്ടുപോകണം
11) എഴുതപ്പെട്ടവയെല്ലാം പൂര്‍ത്തിയാകേണ്ട ദിവസങ്ങളെ ലൂക്കാ 21:22 ല്‍ വിശേഷിപ്പിക്കുന്നതെങ്ങനെ ?
(a) അന്ത്യദിനങ്ങള്‍ (b) മഹിമയുടെ ദിനങ്ങള്‍ (c) പ്രതികാരത്തിന്റെ ദിനങ്ങള്‍
ഉത്തരം : (c) പ്രതികാരത്തിന്റെ ദിനങ്ങള്‍
12) മനുഷ്യപുത്രന്റെ ആഗമനം എന്ന ലൂക്കാ 21 ലെ അഞ്ചാം ശീര്‍ഷകത്തിനു കീഴില്‍ എത്ര വാക്യങ്ങളുണ്ട് ?
(a) ഒമ്പത് (25 മുതല്‍ 33 വരെ) (b) പത്ത് (25 മുതല്‍ 35 വരെ) (c) പതിനൊന്ന് (25 മുതല്‍ 36 വരെ)
ഉത്തരം : (a) ഒമ്പത് (25 മുതല്‍ 33 വരെ)
13) മനുഷ്യപുത്രന്റെ അഗമനത്തില്‍ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെവിടെ ?
(a) ഭൂമിയില്‍ (b) ആകാശത്ത് (c) സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും
ഉത്തരം : (c) സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും
14) എത്രനാള്‍ അവര്‍ ജറുസലേമിനെ ചവിട്ടിമെതിക്കും ?
(a) വിജാതീയരുടെ നാളുകള്‍ പൂര്‍ത്തിയാകുന്നതുവരെ (b) മൂന്നു മാസത്തോളം (c) മനുഷ്യപുത്രന്റെ ആഗമനം വരെ
ഉത്തരം : (a) വിജാതീയരുടെ നാളുകള്‍ പൂര്‍ത്തിയാകുന്നതുവരെ
15) നിങ്ങളില്‍ ചിലരെ ആര് കൊല്ലുമെന്നാണ് യേശു പറഞ്ഞത് ?
(a) സ്‌നേഹിതര്‍ (b) സഹോദരര്‍ (c) ഒറ്റിക്കൊടുക്കുന്നവര്‍
ഉത്തരം : (c) ഒറ്റിക്കൊടുക്കുന്നവര്‍
16) രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുമ്പില്‍ ശിഷ്യര്‍ക്ക് എന്തു ലഭിക്കുമെന്നാണ് യേശു പറഞ്ഞത് ?
(a) ബഹുമാനിതരാകാനുള്ള അവസരം (b) ശിക്ഷ ഏറ്റുവാങ്ങാനുള്ള അവസരം (c) സാക്ഷ്യം നല്‍കുന്നതിനുള്ള അവസരം
ഉത്തരം : (c) സാക്ഷ്യം നല്‍കുന്നതിനുള്ള അവസരം
17) രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുമ്പില്‍ കൊണ്ടു ചെല്ലുമ്പോള്‍ നേരത്തേ ആലോചിക്കേണ്ടാത്തത് എന്ത് ?
(a) എങ്ങനെ പെരുമാറണമെന്ന് (b) എന്ത് ഉത്തരം പറയണമെന്ന് (c) എങ്ങനെ സംസാരിക്കണമെന്ന്
ഉത്തരം : (b) എന്ത് ഉത്തരം പറയണമെന്ന്
18) അവര്‍ നിങ്ങളെ പിടികൂടി പീഡിപ്പിച്ച് എവിടെ ഏല്‍പിച്ചു കൊടുക്കും ?
(a) ശത്രുക്കള്‍ക്ക് (b) അന്യദേശക്കാര്‍ക്ക് (c) അവരുടെ സിനഗോഗുകളിലും കാരാഗ്രഹങ്ങളിലും
ഉത്തരം : (c) അവരുടെ സിനഗോഗുകളിലും കാരാഗ്രഹങ്ങളിലും
19) കടലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ സംഭ്രമമുളവാക്കുന്നത് ആരില്‍ ?
(a) ജനപദങ്ങളില്‍ (b) രാജാക്കന്മാരില്‍ (c) ശത്രുക്കളില്‍
ഉത്തരം : (a) ജനപദങ്ങളില്‍
20) ലൂക്കാ 21:25 നോട് സാമ്യമുള്ള പുതിയ നിയമഭാഗമേത് ?
(a) വെളിപാട് 6:12-13 (b) വെളിപാട് 6:10-12 (c) വെളിപാട് 6:1-2
ഉത്തരം : (a) വെളിപാട് 6:12-13
21) മനുഷ്യപുത്രന്റെ ആഗമനം എപ്രകാരമായിരിക്കുമെന്നാണ് യേശു പറയുന്നത് ?
(a) ശാന്തതയോടെ (b) കാഹളധ്വനിയോടെ (c) ശക്തിയോടും വലിയ മഹത്വത്തോടും കൂടെ
ഉത്തരം : (c) ശക്തിയോടും വലിയ മഹത്വത്തോടും കൂടെ
22) ലൂക്കാ 21 ലെ ഏക ഉപമയില്‍ എന്തിനെ നോക്കുവിന്‍ എന്നാണ് യേശു പറഞ്ഞത് ?
(a) ലില്ലികളെ (b) പറവകളെ (c) അത്തിമരത്തെയും മറ്റു മരങ്ങളെയും
ഉത്തരം : (c) അത്തിമരത്തെയും മറ്റു മരങ്ങളെയും
23) 'ഈ തലമുറ കടന്നുപോവുകയില്ല' എപ്പോള്‍ വരെ ?
(a) എല്ലാം സംഭവിക്കുന്നതുവരെ (b) അന്ത്യനാളുകള്‍വരെ (c) മനുഷ്യപുത്രന്റെ ആഗമനം വരെ
ഉത്തരം : (a) എല്ലാം സംഭവിക്കുന്നതുവരെ
24) അത്തിമരങ്ങളും മറ്റു മരങ്ങളും തളിർക്കുമ്പോള്‍ ഏതു കാലമാണ് അടുക്കുന്നത് ?
(a) വസന്തകാലം (b) മാനസാന്തരത്തിനുള്ള കാലം (c) വേനല്‍ക്കാലം
ഉത്തരം : (c) വേനല്‍ക്കാലം
25) വിമോചനം സമീപിച്ചിരിക്കുന്നതിനാല്‍ എന്തു ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത് ?
(a) ജാഗരൂകരാകുവിന്‍ (b) മാനസാന്തരപ്പെടുവിന്‍ (c) ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍
ഉത്തരം : (c) ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍
26) ലൂക്കാ 22-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട് ശീര്‍ഷകങ്ങളുണ്ട് ?
(a) 71 വാക്യങ്ങള്‍ 11 ശീര്‍ഷകങ്ങള്‍ (b) 30 വാക്യങ്ങള്‍ 3 ശീര്‍ഷകങ്ങള്‍ (c) 40 വാക്യങ്ങള്‍ 4 ശീര്‍ഷകങ്ങള്‍
ഉത്തരം : (a) 71 വാക്യങ്ങള്‍ 11 ശീര്‍ഷകങ്ങള്‍
27) പെസഹാ എന്നു വിളിക്കപ്പെടുന്ന തിരുനാള്‍ ഏത് ?
(a) കൂടാരത്തിരുനാള്‍ (b) പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ (c) സാബത്ത്
ഉത്തരം : (b) പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍
28) പുരോഹിതന്മാരും നിയമജ്ഞരും ആരെ ഭയപ്പെട്ടു ?
(a) ശിഷ്യന്മാരെ (b) നേതാക്കന്മാരെ (c) ജനങ്ങളെ
ഉത്തരം : (c) ജനങ്ങളെ
29) ആരിലാണ് സാത്താന്‍ പ്രവേശിച്ചത് ?
(a) യൂദാസില്‍ (b) പത്രോസില്‍ (c) ശിമയോനില്‍
ഉത്തരം : (b) യൂദാസില്‍
30) പുരോഹിത പ്രമുഖന്മാരും സേനാധിപന്മാരും സന്തോഷിച്ച് യൂദാസിന് വാഗ്ദാനം ചെയ്തത് എന്ത് ?
(a) രാജാവാക്കാമെന്ന് (b) ദേശാധിപതിയാക്കാമെന്ന് (c) പണം കൊടുക്കാമെന്ന്
ഉത്തരം : (c) പണം കൊടുക്കാമെന്ന്
31) പെസഹാ ഭക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ യേശു അയച്ചതാരെ ?
(a) മത്തായിയെ (b) പത്രോസിനെ (c) പത്രോസിനെയും യോഹന്നാനെയും
ഉത്തരം : (c) പത്രോസിനെയും യോഹന്നാനെയും
32) ഒരു കുടം വെള്ളം ചുമന്നുകൊണ്ടുവരുന്നവനെ എവിടേക്ക് പിന്തുടരാനാണ് യേശു പറഞ്ഞത് ?
(a) അവന്‍ പോകുന്ന നാട്ടിലേക്ക് (b) അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്ക് (c) അവന്‍ പോകുന്ന ഗ്രാമത്തിലേക്ക്
ഉത്തരം : (b) അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്ക്
33) പുതിയ ഉടമ്പടിയെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള ഏക ലേഖനഭാഗമേത് ?
(a) 1 കോറി. 11:23-25 (b) 1 കോറി 11:10 (c) 1 കോറി 11:1
ഉത്തരം : (a) 1 കോറി. 11:23-25
34) യേശു അപ്പമെടുത്തു മുറിച്ചു കൊടുക്കുന്നതിനു മുമ്പ് എന്തു ചെയ്തു ?
(a) ശിഷ്യരെ അനുഗ്രഹിച്ചു (b) കൃതജ്ഞതാസ്‌തോത്രം ചെയ്തു (c) ദൈവത്തെ ആരാധിച്ചു
ഉത്തരം : (b) കൃതജ്ഞതാസ്‌തോത്രം ചെയ്തു
35) ലൂക്കാ 22:14 പ്രകാരം യേശു പെസഹാ ഭക്ഷണത്തിനിരുന്നത് എപ്പോള്‍ ?
(a) സമയമായപ്പോള്‍ (b) എല്ലാം ഒരുക്കിക്കഴിഞ്ഞപ്പോള്‍ (c) വൈകുന്നേരമായപ്പോള്‍
ഉത്തരം : (a) സമയമായപ്പോള്‍
36) വി. ലൂക്കായുടെ സുവിശേഷത്തില്‍ പുതിയ ഉടമ്പടി എന്നു പറയുന്ന വചനഭാഗമേത് ?
(a) ലൂക്കാ 22:10 (b) ലൂക്കാ 22:22 (c) ലൂക്കാ 22:20
ഉത്തരം : (c) ലൂക്കാ 22:20
37) ആര്‍ക്കു ദുരിതം എന്നാണ് ലൂക്കാ 22:22 ല്‍ യേശു പറയുന്നത് ?
(a) യൂദാസിന് (b) ശിഷ്യന്മാര്‍ക്ക് (c) യേശുവിനെ ഒറ്റിക്കൊടുക്കുന്ന മനുഷ്യന്
ഉത്തരം : (c) യേശുവിനെ ഒറ്റിക്കൊടുക്കുന്ന മനുഷ്യന്
38) നിങ്ങളില്‍ അധികാരമുള്ളവന്‍ ആരെപ്പോലെ ആയിരിക്കണം ?
(a) ചെറിയവനെപ്പോലെ (b) ശുശ്രൂഷകനെപ്പോലെ (c) പരിചാരകനെപ്പോലെ
ഉത്തരം : (b) ശുശ്രൂഷകനെപ്പോലെ
39) യേശുവിന്റെ പരീക്ഷകളില്‍ നിരന്തരം കൂടെയുണ്ടായിരുന്നവര്‍ ആര് ?
(a) സ്‌നേഹിതര്‍ (b) ജനങ്ങള്‍ (c) അപ്പസ്‌തോലന്മാര്‍
ഉത്തരം : (c) അപ്പസ്‌തോലന്മാര്‍
40) സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാറ്റാന്‍ ഉദ്യമിച്ചു ആര് ആരോടു പറഞ്ഞു ?
(a) യേശു യോഹന്നാനോട് (b) യേശു യാക്കോബിനോട് (c) യേശു ശിമയോനോട്
ഉത്തരം : (c) യേശു ശിമയോനോട്
41) തിരിച്ചുവന്ന് എന്തു ചെയ്യണമെന്നാണ് യേശു ശിമയോനോട് പറഞ്ഞത് ?
(a) ദൈവത്തെ ആരാധിക്കണം (b) സഹോദരരെ ശക്തിപ്പെടുത്തണം (c) സാക്ഷ്യം നല്കണം
ഉത്തരം : (b) സഹോദരരെ ശക്തിപ്പെടുത്തണം
42) എന്തൊക്കെയില്ലാതെ നിങ്ങളെ അയച്ചതിനെപ്പറ്റിയാണ് 22:35 ല്‍ യേശു പറയുന്നത് ?
(a) മടിശ്ശീല, ചെരുപ്പ് (b) മടിശ്ശീല ഭാണ്ഡം (c) മടിശ്ശീല, ഭാണ്ഡം, ചെരുപ്പ്
ഉത്തരം : (c) മടിശ്ശീല, ഭാണ്ഡം, ചെരുപ്പ്
43) എന്തെല്ലാം എടുക്കാനാണ് ലൂക്കാ 22:36 ല്‍ യേശു പറയുന്നത് ?
(a) സ്വന്തം കുപ്പായം (b) മടിശ്ശീല മാത്രം (c) മടിശ്ശീല, ഭാണ്ഡം, വാള്‍
ഉത്തരം : (c) മടിശ്ശീല, ഭാണ്ഡം, വാള്‍
44) അവന്‍ നിയമ ലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്ന പഴയ നിയമ ഗ്രന്ഥ ഭാഗമേത് ?
(a) ഏശയ്യാ 53:12 (b) ഏശയ്യ 5:12 (c) ഏശയ്യ 1:2
ഉത്തരം : (a) ഏശയ്യാ 53:12
45) പെസഹാ ഭക്ഷിച്ചശേഷം യേശു പോയത് എവിടെ ?
(a) സെഹിയോന്‍ മാളികയിലേക്ക് (b) ഒലിവുമലയിലേക്ക് (c) തനിച്ച് പ്രാര്‍ഥിക്കാന്‍
ഉത്തരം : (b) ഒലിവുമലയിലേക്ക്
46) ഇവനും ഗലീലിയാക്കാരനാണല്ലോ ലൂക്കാ 22:59 ല്‍ ആരെപ്പറ്റി പറയുന്നു ?
(a) യോഹന്നാനെപ്പറ്റി (b) പത്രോസിനെപ്പറ്റി (c) യൂദാസിനെപ്പറ്റി
ഉത്തരം : (b) പത്രോസിനെപ്പറ്റി
47) ഈ മനുഷ്യനും അവനോടുകൂടെയായിരുന്നു എന്നു വേറൊരാള്‍ പറഞ്ഞപ്പോള്‍ പത്രോസ് മറുപടി പറഞ്ഞത് എന്ത് ?
(a) എനിക്കറിഞ്ഞുകൂടാ (b) അവനെ എനിക്കറിയില്ല (c) മനുഷ്യാ നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ
ഉത്തരം : (c) മനുഷ്യാ നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ
48) കോഴി കൂവുന്നതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കുമെന്ന് കര്‍ത്താവ് പറഞ്ഞ വചനം ഓര്‍മ്മിച്ച പത്രോസ് ചെയ്തതെന്ത് ?
(a) പശ്ചാത്തപിച്ചു (b) തിരികെ വന്നു (c) പുറത്തുപോയി മനംനൊന്തു കരഞ്ഞു
ഉത്തരം : (c) പുറത്തുപോയി മനംനൊന്തു കരഞ്ഞു
49) യേശുവിനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തത് ആര് ?
(a) പട്ടാളക്കാര്‍ (b) കാവല്‍നിന്നിരുന്നവര്‍ (c) ശതാധിപന്‍
ഉത്തരം : (b) കാവല്‍നിന്നിരുന്നവര്‍
50) കണ്ണുകള്‍ മൂടിക്കൊണ്ട് യേശുവിനോട് അവര്‍ പറഞ്ഞത് എന്ത് ?
(a) എന്റെ പേരു പറയുക (b) നിന്നെ അടിച്ചവന്‍ ആരെന്ന് പ്രവചിക്കുക (c) ഞാന്‍ ആരെന്ന് പറയുക
ഉത്തരം : (b) നിന്നെ അടിച്ചവന്‍ ആരെന്ന് പ്രവചിക്കുക
51) ജനപ്രമാണികളുടെ സംഘത്തില്‍ ആരെല്ലാം ഉള്‍പ്പെടുന്നു ?
(a) പുരോഹിതപ്രമുഖരും നിയമജ്ഞരും (b) ശതാധിപനും ഭൃത്യന്മാരും (c) പട്ടാളക്കാര്‍
ഉത്തരം : (a) പുരോഹിതപ്രമുഖരും നിയമജ്ഞരും
52) ജനപ്രമാണികളുടെ സംഘം സമ്മേളിച്ചത് എപ്പോള്‍ ?
(a) പ്രഭാതമായപ്പോള്‍ (b) സന്ധ്യയായപ്പോള്‍ (c) വൈകുന്നേരം
ഉത്തരം : (a) പ്രഭാതമായപ്പോള്‍
53) ഇപ്പോള്‍ മുതല്‍ ദൈവശക്തിയുടെ വലതുവശത്ത് ഇരിക്കും ആര് ?
(a) മനുഷ്യപുത്രന്‍ (b) ദൈവപുത്രന്‍ (c) ക്രിസ്തു
ഉത്തരം : (a) മനുഷ്യപുത്രന്‍
54) ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല ആര് ആരോട് പറഞ്ഞു ? ലൂക്കാ 22:67 അനുസരിച്ച് ഉത്തരം പറയുക ?
(a) യേശു ശിഷ്യന്മാരോട് (b) യേശു പീലാത്തോസിനോട് (c) യേശു ജനപ്രമാണികളുടെ സംഘത്തോട്
ഉത്തരം : (c) യേശു ജനപ്രമാണികളുടെ സംഘത്തോട്
55) യേശു മുട്ടിന്‍മേല്‍ വീണു പ്രാര്‍ഥിച്ചത് ശിഷ്യന്മാരില്‍ നിന്ന് എത്ര ദൂരം മാറിയാണ് ?
(a) കുറേ ദൂരം മാറി (b) മലമുകളിലേക്ക് പോയി (c) ഒരു കല്ലേറു ദൂരം മാറി
ഉത്തരം : (c) ഒരു കല്ലേറു ദൂരം മാറി
56) എന്തിനുവേണ്ടി ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കാനാണ് യേശു പറഞ്ഞത് ?
(a) ശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ (b) പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ (c) നിത്യരക്ഷ നേടാന്‍
ഉത്തരം : (b) പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍
57) മുട്ടിന്‍മേല്‍ വീണു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന യേശുവിനെ ശക്തിപ്പെടുത്താന്‍ പ്രത്യക്ഷപ്പെട്ടതാര് ?
(a) സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ (b) മാലാഖമാര്‍ (c) മോശ
ഉത്തരം : (a) സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍
58) പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ വലതു ചെവി ഛേദിച്ചതാര് ?
(a) കൂടെയുണ്ടായിരുന്നവരിലൊരുവന്‍ (b) യൂദാസ് (c) യോഹന്നാന്‍
ഉത്തരം : (a) കൂടെയുണ്ടായിരുന്നവരിലൊരുവന്‍
59) നിങ്ങളോടു കൂടെ എല്ലാ ദിവസവും എവിടെയായിരുന്നപ്പോള്‍ എന്നെ പിടിച്ചില്ല എന്നാണ് യേശു പറഞ്ഞത് ?
(a) സിനഗോഗില്‍ (b) പട്ടണത്തില്‍ (c) ദേവാലയത്തില്‍
ഉത്തരം : (c) ദേവാലയത്തില്‍
60) പ്രധാനാചാര്യന്റെ വീടിന്റെ മുറ്റത്ത് തീകൂട്ടി അതിനുചുറ്റും ഇരുന്നവരോടു കൂടെ കൂടിയത് ആര് ?
(a) യോഹന്നാന്‍ (b) പീലിപ്പോസ് (c) പത്രോസ്
ഉത്തരം : (c) പത്രോസ്
61) പരിചാരിക സൂക്ഷിച്ചു നോക്കിയത് ആരെ ?
(a) യേശുവിനെ (b) യോഹന്നാനെ (c) തീയ്ക്കരികെ ഇരുന്ന പത്രോസിനെ
ഉത്തരം : (c) തീയ്ക്കരികെ ഇരുന്ന പത്രോസിനെ
62) ഇതു നിങ്ങളുടെ സമയമാണ് ........... ആധിപത്യവും. പൂരിപ്പിക്കുക
(a) അന്ധകാരത്തിന്റെ (b) വിനാശത്തിന്റെ (c) സാത്താന്റെ
ഉത്തരം : (a) അന്ധകാരത്തിന്റെ
63) യേശുവിനെ പിടിച്ചവര്‍ അവനെ എവിടേക്ക് കൊണ്ടുപോയി ?
(a) രാജസന്നിധിയിലേക്ക് (b) ഗവര്‍ണറുടെ അടുത്തേക്ക് (c) പ്രധാനാചാര്യന്റെ വീട്ടിലേക്ക്
ഉത്തരം : (c) പ്രധാനാചാര്യന്റെ വീട്ടിലേക്ക്
64) നിങ്ങള്‍ത്തന്നെ പറയുന്നല്ലോ ഞാന്‍ .......... ആണെന്ന്. ആരാണെന്ന് ?
(a) ദൈവപുത്രന്‍ (b) ദൈവദൂതന്‍ (c) ക്രിസ്തു
ഉത്തരം : (a) ദൈവപുത്രന്‍
65) ലൂക്കാ 22:69 നോട് സമാനമായ വി. ഗ്രന്ഥഭാഗമേത് ?
(a) സങ്കീ. 110:1 (b) സങ്കീ. 110:10 (c) സങ്കീ. 110:2
ഉത്തരം : (a) സങ്കീ. 110:1
66) ഇനി നമുക്ക് വേറെ സാക്ഷ്യം എന്തിന് ? ആരു പറഞ്ഞു ?
(a) പീലാത്തോസ് (b) ജനപ്രമാണികളുടെ സംഘം (c) പട്ടാളക്കാര്‍
ഉത്തരം : (b) ജനപ്രമാണികളുടെ സംഘം
67) ജനപ്രമാണികളുടെ സംഘം യേശുവിനോട് ആവശ്യപ്പെട്ടത് എന്ത് ?
(a) നീ ആരാണ് എന്നു പറയുക (b) നീ ദൈവപുത്രനാണോ (c) നീ ക്രിസ്തുവാണെങ്കില്‍ അതു ഞങ്ങളോടു പറയുക
ഉത്തരം : (c) നീ ക്രിസ്തുവാണെങ്കില്‍ അതു ഞങ്ങളോടു പറയുക