സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [101]

ലൂക്കാ 12 - (101-ാം ദിവസം)

Sathyadeepam

ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രന്‍ ഏറ്റുപറയുന്നത് ആരെ ?

മനുഷ്യരുടെ മുമ്പില്‍ മനുഷ്യപുത്രനെ ഏറ്റുപറയുന്ന ഏതൊരുവനെയും (12:8)

സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്മാരുടെയും മുമ്പില്‍ അവര്‍ നിങ്ങളെ കൊണ്ടുപോകുമ്പോള്‍ എന്താണ് പറയേണ്ടത് എന്ന് നിങ്ങളെ പഠിപ്പിക്കുന്നതാര് ?

പരിശുദ്ധാത്മാവ് (12:12)

ജാഗരൂകരായിരിക്കുവിന്‍. അധ്യായം, വാക്യം ?

12:15

ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവു നല്കിയത് ഏത് ഉപമയില്‍ ?

ഭോഷനായ ധനികന്റെ (12:16)

'നീ ഒരുക്കിവച്ചിരുന്നവ ആരുടെതാകും' ഇത് ഭോഷനായ ധനികനോട് ചോദിച്ചതാര് ?

ദൈവം (12:20)

നാം എവിടെ സമ്പന്നരാകണമെന്നാണ് ലൂക്കാ സുവിശേഷത്തില്‍ വായിക്കുന്നത് ?

ദൈവസന്നിധിയില്‍ (12:21)

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും