പോപ്പ് ലിയോ പതിനാലാമന്റെ 2026-ലെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍

പോപ്പ് ലിയോ പതിനാലാമന്റെ 2026-ലെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍
Published on

എല്ലാ മാസവും, ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഒരു പ്രത്യേക ആവ ശ്യത്തിനായി പ്രാര്‍ഥിക്കാന്‍ മാര്‍പാപ്പമാര്‍ ആവശ്യപ്പെട്ടു പോരുന്നുണ്ട്. ഇതനുസ രിച്ച്, 2026-ലേക്കുള്ള ലിയോ പതിനാ ലാമന്‍ മാര്‍പാപ്പയുടെ പ്രാര്‍ഥനാ നിയോഗങ്ങള്‍ ഇനി പറയുന്നവയാണ്:

ജനുവരി: ദൈവവചനത്തോടുകൂടിയ പ്രാര്‍ഥനയ്ക്കായി

ദൈവവചനത്തോടുകൂടിയ പ്രാര്‍ഥന നമ്മുടെ ജീവിതത്തിന് പോഷണവും നമ്മുടെ സമൂഹങ്ങളില്‍ പ്രത്യാശയുടെ ഉറവിടവുമാകുന്നതിനും, കൂടുതല്‍ സാഹോദര്യവും മിഷന്‍ ചൈതന്യവു മുള്ള ഒരു സഭ കെട്ടിപ്പടുക്കാന്‍ അതു നമ്മെ സഹായിക്കണമെന്നും നമുക്ക് പ്രാര്‍ഥിക്കാം.

ഫെബ്രുവരി: ഭേദമാക്കാനാവാത്ത രോഗങ്ങളുള്ള കുട്ടികള്‍ക്കായി

ഭേദമാക്കാനാവാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ വൈദ്യ സഹായവും പിന്തുണയും ലഭിക്കട്ടെ എന്നും, ഒരിക്കലും ശക്തിയും പ്രതീക്ഷയും നഷ്ടപ്പെടാതിരിക്കട്ടെ യെന്നും നമുക്ക് പ്രാര്‍ഥിക്കാം.

മാര്‍ച്ച്: നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി

രാഷ്ട്രങ്ങള്‍ ഫലപ്രദമായ നിരായുധീകരണത്തിലേക്ക്, പ്രത്യേകിച്ച് ആണവ നിരായുധീകരണത്തിലേക്ക് നീങ്ങണമെന്നും, ലോക നേതാക്കള്‍ അക്രമത്തിന് പകരം സംഭാഷണ ത്തിന്റെയും നയതന്ത്രത്തിന്റെയും പാത തിരഞ്ഞെടുക്കണമെന്നും നമുക്ക് പ്രാര്‍ഥിക്കാം.

ഏപ്രില്‍: പ്രതിസന്ധിയിലായ പുരോഹിതന്മാര്‍ക്ക്

തങ്ങളുടെ ദൗത്യത്തില്‍ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പുരോഹിതന്മാര്‍ക്ക് ആവശ്യമായ അകമ്പടി കണ്ടെത്താനും സമൂഹങ്ങള്‍ അവരെ ധാരണയോടും പ്രാര്‍ഥനയോടും കൂടി പിന്തുണയ്ക്കാനും വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.

മെയ്: എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കട്ടെ

വലിയ ഉല്‍പ്പാദകര്‍ മുതല്‍ ചെറുകിട ഉപഭോക്താക്കള്‍ വരെയുള്ള എല്ലാവരും ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനും എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാ ക്കാനും പ്രതിജ്ഞാബദ്ധരാകണമെന്ന് നമുക്ക് പ്രാര്‍ഥിക്കാം.

ജൂണ്‍: കായിക മൂല്യങ്ങള്‍ക്കായി

സംസ്‌കാരങ്ങള്‍ക്കും രാഷ്ട്ര ങ്ങള്‍ക്കും ഇടയില്‍ സമാധാനം, കണ്ടുമുട്ടല്‍, സംഭാഷണം എന്നിവയുടെ ഒരു ഉപകരണമായി സ്‌പോര്‍ട്‌സ് മാറണമെന്നും അവ ബഹുമാനം, ഐക്യദാര്‍ഢ്യം, വ്യക്തിപരമായ വളര്‍ച്ച തുടങ്ങിയ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്ക ണമെന്നും നമുക്ക് പ്രാര്‍ഥിക്കാം.

ജൂലൈ: മനുഷ്യജീവനോടുള്ള ബഹുമാനത്തിനായി

മനുഷ്യജീവന്റെ എല്ലാ ഘട്ടങ്ങളിലും അതിനെ ദൈവത്തിന്റെ സമ്മാനമായി അംഗീകരിച്ചുകൊണ്ട് അതിന്റെ ബഹുമാനത്തിനും സംരക്ഷണത്തിനും വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.

ഓഗസ്റ്റ്: നഗരത്തിലെ സുവിശേഷവല്‍ക്കരണത്തിനായി

പലപ്പോഴും അജ്ഞാതത്വവും ഏകാന്തതയും കൊണ്ട് അടയാളപ്പെടു ത്തിയ വലിയ നഗരങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള പുതിയ വഴികളും സമൂഹം കെട്ടിപ്പടുക്കുന്നതി നുള്ള സൃഷ്ടിപരമായ വഴികളും കണ്ടെ ത്തുന്നതിനായി നമുക്ക് പ്രാര്‍ഥിക്കാം.

സെപ്തംബര്‍: ജലസംരക്ഷണത്തിനായി

എല്ലാവര്‍ക്കും തുല്യമായി ലഭ്യമാകേണ്ട ഒരു സുപ്രധാന വിഭവമായ ജലത്തിന്റെ നീതിയുക്തവും സുസ്ഥിരവു മായ കൈകാര്യത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.

ഒക്‌ടോബര്‍: മാനസികാരോഗ്യ ശുശ്രൂഷയ്ക്കായി

മാനസിക രോഗങ്ങളുള്ള വ്യക്തിക ളോടുള്ള മുന്‍വിധികളും വിവേചനവും മറികടക്കാന്‍ സഹായിക്കുന്ന മാനസികാരോഗ്യ ശുശ്രൂഷ സഭയിലുട നീളം സ്ഥാപിക്കപ്പെടണമെന്ന് നമുക്ക് പ്രാര്‍ഥിക്കാം.

നവംബര്‍: സമ്പത്തിന്റെ ശരിയായ ഉപയോഗത്തിനായി

സ്വാര്‍ത്ഥതയുടെ പ്രലോഭനത്തിന് വഴങ്ങാതെ, സമ്പത്ത് എപ്പോഴും പൊതുനന്മയ്ക്കും കുറവുള്ളവരുടെ ഐക്യദാര്‍ഢ്യത്തിനുംവേണ്ടി വിനിയോഗിക്കപ്പെടാന്‍ നമുക്ക് പ്രാര്‍ഥിക്കാം.

ഡിസംബര്‍: മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങള്‍ക്ക്

അമ്മയുടെയോ അച്ഛന്റെയോ അഭാവം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഭയില്‍ പിന്തുണയും അകമ്പടിയും ലഭിക്കുന്നതിനും, പ്രയാസകരമായ സമയങ്ങളില്‍ വിശ്വാസത്തില്‍ സഹായവും ശക്തിയും ലഭിക്കുന്നതിനും വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org