ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
ന്യായാധിപന്‍മാര്‍-11-ാം അധ്യായം
1. വേശ്യാപുത്രനായിരുന്ന ന്യായാധിപന്‍മാര്‍ ആര്? 11:1
(a) സാംസണ്‍ (b) ഗിലയാദ് (c) ജഫ്താ
(c) ജഫ്താ
2. ജഫ്തായുടെ പിതാവാരായിരുന്നു? 11:1
(a) ദാവീദ് (b) ഗിലയാദ് (c) സാംസണ്‍
(b) ഗിലയാദ്
3. ഞങ്ങളുടെ പിതാവിന്റെ അവകാശം നിനക്കു ലഭിക്കുവാന്‍ പാടില്ല.നീ അന്യസ്ത്രീയുടെ മകനാണല്ലോ.ജഫ്തായെ പുറംതളളിക്കൊണ്ട് ഇങ്ങനെ പറഞ്ഞതാരാണ്?
(a) ഗിലയാദിന് സ്വഭാര്യയിലുണ്ടായ പുത്രന്‍മാര്‍
(b) ഗിലയാദിന്റെ സേവകന്‍മാര്‍
(c) ആനാട്ടിലെ ആളുകള്‍
(a) ഗിലയാദിന് സ്വഭാര്യയിലുണ്ടായ പുത്രന്‍മാര്‍
4. ജഫ്താ തന്റെ സഹോദരന്‍മാരില്‍ നിന്ന് ഓടിപ്പോയിചെന്നു താമസിച്ച സ്ഥലമേത്? 11:3
(a) തോബ് (b) ബെത് ലേഹം (c) യൂദയാ
(a) തോബ്
5. ജഫ്തായോട് ചേര്‍ന്ന് കൊളളചെയ്ത് നടന്നിരുന്നതാര്?
(a) കുറച്ചു ഭൃത്യന്‍മാര്‍ (b) ഒരു നീചസംഘം (c) ഒരു കൂട്ടം പടയാളികള്‍
(b) ഒരു നീചസംഘം
6. ഹെഷ്ബോണിലെ അമോര്യരാജാവ് ആരായിരുന്നു?
a. (a) യാഹാസ് (b) സീഹോന്‍ (c) ഓഗ്
(b) സീഹോന്‍
7. ഇസ്രായേല്‍ സീഹോന്റെ അടുക്കല്‍ ദൂതന്‍മാരെ അയച്ച് അപേക്ഷിച്ചതെന്ത്?
(a) നിങ്ങളുടെ ദേശത്ത് ഞങ്ങള്‍ക്ക് അഭയം നല്‍കണം
(b) നിങ്ങളുടെ ദേശത്തുകൂടി ഞങ്ങളുടെ സ്ഥലത്തേക്കു പോവാന്‍ അനുവദിക്കണം.
(c) ഞങ്ങളെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കണം.
(b) നിങ്ങളുടെ ദേശത്തുകൂടി ഞങ്ങളുടെ സ്ഥലത്തേക്കു പോവാന്‍ അനുവദിക്കണം.
8. തന്റെ ദേശത്തുകൂടി ഇസ്രായേലിനെ കടത്തിവിടാന്‍ വിശ്വസം കാണിക്കാതിരുന്ന അമോര്യരാജാവ്?
(a) ഓഗ് (b) സീഹോന്‍ (c) ഫിനെഹാസ്
(b) സീഹോന്‍
9. ഇസ്രായേലിനോട് പൊരുതാന്‍ സീഹോന്‍ താവളമടിച്ചതെവിടെ?
(a) യൂദായില്‍ (b) താഴ് വരയില്‍ (c) യാഹാസില്‍
(c) യാഹാസില്‍ (11:20)
10. ആരാണ് സീഹോനെയും അവന്റെ ജനത്തെയും ഇസ്രായേല്‍ക്കാരുടെ കൈയില്‍ ഏല്‍പിച്ചത്?
(a) ജഫ്താ (b) ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് (c) നേതാവ്
(b) ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്
11. സീഹോനെയും അവന്റെ ജനത്തെയും തോല്‍പിച്ച് ഇസ്രായേല്‍ പിടിച്ചെടുത്തത് ഏതുരാജ്യമാണ്? (11:22)
(a) അര്‍നോന്‍ ദേശം (b) ജോര്‍ദാന്‍ദേശം (c) അര്‍നോന്‍ മുതല്‍ ജാബോക്കവരെയും മരുഭൂമി മുതല്‍ ജോര്‍ദാന്‍വരെയുമുളള അമ്മോര്യരുടെ ദേശം മുഴുവന്‍
(c) അര്‍നോന്‍ മുതല്‍ ജാബോക്കുവരെയും മരുഭൂമി മുതല്‍ ജോര്‍ദാന്‍വരെയുമുളള അമ്മോര്യരുടെ ദേശം മുഴുവന്‍
12. തന്റെ ജനമായ ഇസ്രായേലിന്റെ മുമ്പില്‍ നിന്ന് അമോര്യരെ തുരത്തിയതരാണ്?
(a) ഇസ്രായേല്‍ നേതാക്കള്‍ (b) ഇബ്സനും പടയാളികളും (c).ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്
(c) ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് (11:23)
13. അമ്മോന്യരുടെ ദൈവമാര്?
(a) ബാല്‍ (b) കെമോഷ് (c) സീഹോന്‍
(b) കെമോഷ് (11:24)
14. മോവാബുരാജാവായ സിപ്പോറിന്റെ പുത്രന്റെ പേരെന്ത്?
(a) ബാലാം (b) ബാലാക്ക് (c) ബാറൂക്ക്
(b) ബാലാക്ക് (11:25)
15. മോവാബിന്റെ അതിര്‍ത്തി ഏതാണ്?(11:25)
(a) ജോര്‍ദാന്‍ (b) യൂദയാ (c) അര്‍നോണ്‍
(c) ഉ.അര്‍നോണ്‍
ന്യായാധിപന്‍മാര്‍ 12-ാം അധ്യായം
1. യുദ്ധത്തിനൊരുങ്ങി എഫ്രായിംകാര്‍ എവിടെക്കാണുചെന്നത്?
(a) സീഹോനിലേക്ക് (b) സഫോണിലേക്ക് (c) ഇസ്രായലിലേക്ക്
(b) സഫോണിലേക്ക്
2. അമ്മോന്യരോട് യുദ്ധം ചെയ്യാന്‍ നീ അതിര്‍ത്തി കടന്നപ്പോള്‍ നിന്നോടൊപ്പം വരാന്‍ ഞങ്ങളെ വിളിക്കാത്തതെന്തുകൊണ്ട്?നിന്നെയും നിന്റെ ഭവനത്തെയും ഞങ്ങള്‍ അഗ്നിക്കിരയാക്കും.ജഫ്തായോട് ഇങ്ങനെ പറഞ്ഞതരാണ്?
(a) അര്‍നോണ്‍ നിവാസികള്‍ (b) എഫ്രായിംകാര്‍ (c) സഹോദരങ്ങള്‍
(b) എഫ്രായിംകാര്‍
3. ആര് ആരോട് പറഞ്ഞു:-“ഞാനും എന്റെ ജനവും അമ്മോന്യരുമായി വലിയ കലഹത്തിലായി.ഞാന്‍ നിങ്ങളെ വിളിച്ചപ്പോള്‍ അവരുടെ കൈകളില്‍ നിന്ന് നിങ്ങള്‍ എന്നെ രക്ഷിച്ചില്ല.
(a) ജഫ്താ സഹോദരങ്ങളോട് (b ജഫ്താ അര്‍നോണ്‍കാരോട് (c) ജഫ്താ എഫ്രായിംകാരോട്
(c) ജഫ്താ എഫ്രായിംകാരോട് 12:2
4. എഫ്രായിംകാര്‍ തന്നെ രക്ഷിക്കുകയില്ലെന്നു കണ്ടപ്പോള്‍ താന്‍ എങ്ങനെ അമ്മോന്യര്‍ക്കെതിരെ ചെന്നുവെന്നാണ് ജഫ്താ പറഞ്ഞത്? (12:3)
(a) ഒറ്റയ്ക്ക് (b) തന്റെ ജീവന്‍ കൈയിലെടുത്ത് (c) ധൈര്യത്തോടെ
(b) തന്റെ ജീവന്‍ കൈയിലെടുത്ത്
5. ജഫ്താ ഗിലയാദുകാരെയെല്ലാം ഒന്നിച്ചുകൂട്ടി യുദ്ധം ചെയ്തതാരോടാണ്?
(a) അമ്മോന്യരോട് (b) മോവാബ്യരോട് (c) എഫ്രായിമിനോട്
(c) എഫ്രായിമിനോട്
6. ഗിലയാദുകാര്‍ എഫ്രായിംകാരെ തകര്‍ത്തു കളഞ്ഞതിനു കാരണമെന്ത്? (12:4)
(a) ഗിലയാദുകാര്‍ ശത്രുക്കളാണെന്ന് പറഞ്ഞതുകൊണ്ട്
(b) ഗിലയാദുകാര്‍ ഭീരുക്കളാണെന്ന് പറഞ്ഞതുകൊണ്ട്
(c) ഗിലയാദുകാര്‍ എഫ്രായിമിന്റെയും മനാസ്സെയുടെയുമിയില്‍ വെറും അഭയാര്‍ഥികളാണെന്ന് എഫ്രായിംകാര്‍ പറഞ്ഞു.
(c) ഗിലയാദുകാര്‍ എഫ്രായിമിന്റെയും മനാസ്സെയുടെയുമിയില്‍ വെറും അഭയാര്‍ഥികളാണെന്ന് എഫ്രായിംകാര്‍ പറഞ്ഞു
7. എഫ്രായിംകാരോടെതിര്‍ത്ത് ഗിലയാദുകാര്‍ പിടിച്ചെടുത്തത് എന്ത്? (12:5)
(a) ജോര്‍ദാന്‍ (b) ഇസ്രായേല്‍ (c) ജോര്‍ദാന്റെ കടവുകള്‍
(c) ജോര്‍ദാന്റെ കടവുകള്‍
8. എഫ്രായിമില്‍നിന്ന് ഒരഭയാര്‍ഥി എപ്പോഴെങ്കിലും ഓടിപ്പോകുമ്പോള്‍,അക്കരയ്ക്ക് പൊയ് ക്കൊളളട്ടെയെന്ന് ചോദിച്ചാല്‍ അവനോട് ഗിലയാദുകാര്‍ ചോദിക്കുന്നതെന്ത്? 12:5
(a) നീ ഒരു യഹൂദനോ (b) നീ ഒരു എഫ്രായിംകാരനോ (c) നീ ഒരു വിജാതീയനോ
(b) നീ ഒരു എഫ്രായിംകാരനോ
9. നീ ഒരു എഫ്രായിംകാരനോ എന്ന ചോദ്യത്തിന് അല്ല എന്ന് അഭയാര്‍ഥി ഉത്തരം പറഞ്ഞാല്‍ാര്‍ഥി ഉത്തരം പറഞ്്്‍ഥി ഇചോഗ്യഡ അവനോട് ഉച്ചരിക്കാന്‍ പറയുന്ന വാക്കേതായിരുന്നു?
a) ബോലത്ത് (b) ഷിബ് ബോലത്ത് (c) സിമ്പോലത്ത്
(b) ഷിബ് ബോലത്ത്
10. ഷിബ് ബോലത്ത് എന്ന് ശരിയായി ഉച്ചരിക്കാതെ സിബ് ബോലത്ത് എന്നു പറയുന്നവനെ കൊന്നിരുന്നത് എവിടെവച്ച്?
a) നദിയില്‍വെച്ച് (b) ജോര്‍ദാന്റെ കടവുകളില്‍വെച്ച് (c) ജോര്‍ദാന്‍ അതിര്‍ത്തിയില്‍വെച്ച്
(b) ജോര്‍ദാന്റെ കടവുകളില്‍വെച്ച് (12:6)
11. ഷിബ് ബോലത്ത് എന്ന് ശരിയായി ഉച്ചരിക്കാത്തതിനാല്‍ വധിക്കപ്പട്ട എഫ്രായിംകാര്‍ എത്ര?
a) നാല്‍പതിനായിരം (b) അന്‍പതിനായിരം (c) നാല്‍പത്തീരണ്ടായിരം എഫ്രായിംകാര്‍
(c) നാല്‍പത്തീരണ്ടായിരം എഫ്രായിംകാര്‍
12. ജഫ്താ ഇസ്രായേലില്‍ എത്ര വര്‍ഷം ന്യായപാലനം നടത്തഎഫ്രാാ്തി്ത്ുപ്പട്ട എറ്പട്ട എപഫി?
a) 10 വര്‍ഷം (b) 8 വര്‍ഷം (c) 6 വര്‍ഷം
(c) 6 വര്‍ഷം (12:7)
13. ഗിലയാദുകാരനായ ജഫ്താ അടക്കപ്പെട്ടതെവിടെയാണ്? (12:7)
a. a) അന്യനാട്ടില്‍ (b) സ്വന്തം പട്ടണമായ ഗിലയാദില്‍ (c) എഫ്രായിമില്‍
(b) സ്വന്തം പട്ടണമായ ഗിലയാദില്‍
14. ആരാണ് ജഫ്തായ്ക്ക്ശേഷം ഇസ്രായേലില്‍ ന്യായപാലനം നടത്തിയത്?
a) ഇബ്സാന്‍ (b) ഗിദയോന്‍ (c) സാംസണ്‍
a) ഇബ്സാന്‍
15. ഇബ്സാന്‍ ഏത് നാട്ടുകാരനായിരുന്നു?
a) യൂദാക്കാരന്‍ (b) ബെത് ലഹേംകാരന്‍ (c) ഗിലയാദുകാരന്‍
(b) ബെത് ലഹേംകാരന്‍
16. ഇബ്സാന്‍ എത്രവര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തി?
a) 7 വര്‍ഷം (b) 8 വര്‍ഷം (c) 10 വര്‍ഷം
a) 7 വര്‍ഷം (12:10)
17. ഇബ്സാന്‍ അടക്കപ്പെട്ടത് എവിടെ?
a) യൂദായില്‍ (b) അര്‍നോണില്‍ (c) ബെത് ലഹെമില്‍
(c) ബെത് ലഹെമില്‍
18. ഇബ്സാനുശേഷം ഇസ്രായേലില്‍ ന്യായപാലനം നടത്തിയതാര്?
a) അബ് ദോന്‍ (b) സെബുലൂണ്‍കാരനായ ഏലോന്‍ (c) സാംസണ്‍
(b) സെബുലൂണ്‍കാരനായ ഏലോന്‍
19. ഏലോന്‍ എത്ര വര്‍ഷമാണ് ഇസ്രായേലില്‍ ന്യായപാലനം നടത്തിയത്? (12:11)
a) 7 വര്‍ഷം (b) 8 വര്‍ഷം (c) 10 വര്‍ഷം
(c) 10 വര്‍ഷം
20. ഏലോനെ സംസ്കരിച്ചതെവിടെയാണ്? (12:12)
a) സെബുലൂണില്‍ (b) ജോര്‍ദാനില്‍ (c) സെബുലൂണ്‍ദേശത്ത് അയ്യാലോണില്‍
(c) സെബുലൂണ്‍ദേശത്ത് അയ്യാലോണില്‍
21. ഏലോനുശേഷം ആരാണ് ഇസ്രായേലില്‍ ന്യായധിപനായത്?
a) ഇബ്സാന്‍ (b) ഹില്ലേല്‍ (c) പിറഥോന്യനായ ഹില്ലേലിന്റെ മകന്‍ അബ് ദോന്‍
(c) പിറഥോന്യനായ ഹില്ലേലിന്റെ മകന്‍ അബ് ദോന്‍
22. അബ് ദോന് എത്ര പുത്രന്‍മാരുണ്ടായിരുന്നു? 12:14
a) 30 (b) 40 (c) 50
(b) 40 പുത്രന്‍മാര്‍
23. അബ് ദോന് എത്ര പൗത്രന്‍മാരുണ്ടായിരുന്നു?
a) 30 (b) 40 (c) 50
a) 30 പൗത്രന്‍മാര്‍ (12:14)
24. അബ് ദോന്റെ പുത്രന്‍മാര്‍ക്കും പൗത്രന്‍മാര്‍ക്കും സഞ്ചരിക്കാനായി എത്ര കഴുതകള്‍ ഉണ്ടായിരുന്നു?
a) 70 (b) 100 (c) 30
a) 70
25. എത്ര വര്‍ഷം അബ് ദോന്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തി?
a) 10 വര്‍ഷം (b) 8 വര്‍ഷം (c) 3 വര്‍ഷം
(b) 8 വര്‍ഷം (12:14)
26. ഇബ്സാന് എത്ര പുത്രിമാര്‍ ഉണ്ടായിരുന്നു? (12:9)
a) 20 (b) 30 (c) 40
(b) 30 പുത്രിമാര്‍
ന്യായാധിപന്‍മാര്‍ 13-ാം അധ്യായം
1. കര്‍ത്താവ് ഇസ്രായേല്‍ജനത്തെ എത്ര വര്‍ഷത്തേക്കാണ് ഫിലിസ്ത്യരുടെ കൈകളില്‍ ഏല്‍പിച്ചത്?
(a) 30 (b) 20 (c) 40
(c) 40 വര്‍ഷത്തേക്ക്
2. മനോവ എന്ന ആള്‍ താമസിച്ചിരുന്നതെവിടെ?
(a) സോറായില്‍ (b) മഹനേദാനില്‍ (c) തോബില്‍
(a) സോറായില്‍
3. മനോവ ഏത് ഗോത്രത്തില്‍പ്പെട്ടവനായിരുന്നു?
(a) ദാന്‍ഗോത്രം (b) ലേവിഗോത്രം (c) ശിമയോന്‍ഗോത്രം
(a) ദാന്‍ഗോത്രം (13:2)
4. നീ വന്ധ്യയാണ്,നിനക്ക് മക്കളില്ല,നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും,കര്‍ത്താവിന്റെ ദൂതന്‍ ആരോടാണ് ഇപ്രകാരം പറഞ്ഞത്?
(a) മനോവയുടെ ഭാര്യയോട് (b) ദലീലയോട് (c) ഒരു യൂദാക്കാരിയോട്
(a) മനോവയുടെ ഭാര്യയോട്
5. എന്തു കുടിക്കരുതെന്നാണ് കര്‍ത്താവിന്റെ ദൂതന്‍ മനോവയുടെ ഭാര്യയോട് പറഞ്ഞത്? (13:4)
(a) വീഞ്ഞ് (b) വീര്യമുളള പാനീയങ്ങള്‍ കുടിക്കരുത്
(c) വീഞ്ഞോ വീര്യമുളള പാനീയങ്ങളോ കുടിക്കരുത്
(c) വീഞ്ഞോ വീര്യമുളള പാനീയങ്ങളോ കുടിക്കരുത്
6. എന്തു ഭക്ഷിക്കരുതെന്നാണ് കര്‍ത്താവിന്റെ ദൂതന്‍ മനോവയുടെ ഭാര്യയോട് പറഞ്ഞത്?
(a) മാംസം (b) മത്സ്യം (c) അശുദ്ധമായതൊന്നും
(c) അശുദ്ധമായതൊന്നും
7. മനോവയുടെ പുത്രന്റെ പേരെന്ത്? (13:24)
(a) ഗിദയോന്‍ (b) ജഫ്താ (c) സാംസണ്‍
(c) സാംസണ്‍
ന്യായാധിപന്‍മാര്‍ 14-ാം അധ്യായം
1. കര്‍ത്താവിന്റെ ആത്മാവ് ശക്തമായി ആവസിച്ച സാംസണ്‍ എങ്ങനെയാണ് സിംഹത്തെ ചീന്തിക്കളഞ്ഞത്?
(a) ആയുധം ഉപയോഗിച്ച് (b) കുന്തം കൊണ്ട് കുത്തി
(c) ആയുധം കൂടാതെ ആട്ടിന്‍കുട്ടിയെ എന്നപോലെ
(c) ആയുധം കൂടാതെ ആട്ടിന്‍കുട്ടിയെ എന്നപോലെ
2. സിംഹത്തിന്റെ ഉടല്‍ കാണാന്‍ തിരിഞ്ഞ സാംസണ്‍ എന്താണ് കണ്ടത്? (14:9)
(a) അസ്ഥികൂടം (b) ഒരു ചിതല്‍ക്കൂട് (c) സിംഹത്തിന്റെ ശരീരത്തില്‍ ഒരു തേന്‍കൂട്
(c) സിംഹത്തിന്റെ ശരീരത്തില്‍ ഒരു തേന്‍കൂട്
3. എത്ര പേരെയാണ് ഫിലിസ്ത്യര്‍ സാംസണിനു തോഴരായി കൊടുത്തത്?
(a) 30 പേരെ (b) 40 പേരെ (c) 50 പേരെ
(a) 30 പേരെ
4. തന്റെ കടംകഥയ്ക്ക് എത്ര ദിവസത്തിനകം ഉത്തരം പറയണംമെന്നാണ് സാംസണ്‍ തോഴരോട് പറഞ്ഞത്? (14:12)
(a) ഒരു ദിവസത്തിനകം (b) വിരുന്ന് അവസാനിക്കുന്നതിനുമുമ്പ്
(c) വിരുന്നിന്റെ ഏഴുദിവസത്തിനകം
(c) വിരുന്നിന്റെ ഏഴുദിവസത്തിനകം
5. തന്റെ കടംകഥയ്ക്ക് വിരുന്നിന്റെ 7 ദിവസത്തിനകം ഉത്തരം പറഞ്ഞാല്‍ സമ്മാനം എന്താണെന്നാണ് സാംസണ്‍ പറഞ്ഞത്? (14:12)
(a) ചണവസ്ത്രം (b) വിശേഷവസ് ത്രം (c) ഓരോ ചണവസ്ത്രവും വിശേഷവസ്ത്രവും
(c) ഓരോ ചണവസ്ത്രവും വിശേഷവസ്ത്രവും
6. സാംസന്റെ കടംകഥയ്ക്ക് ഉത്തരം പറയാന്‍ സാധിക്കാതെ വന്നാല്‍ തോഴര്‍ സാംസന് നല്‍കേണ്ടിയിരുന്നതെന്ത്? (14:13)
(a) ഒരു ചണവസ് ത്രം (b) 30 സ്വര്‍ണ്ണനാണയം (c) 30 ചണവസ് ത്രവും അത്രയും വിശേഷവസ് ത്രവും
(c) 30 ചണവസ് ത്രവും അത്രയും വിശേഷവസ് ത്രവും
7. സാംസന്റെ കടംകഥ എന്തായിരുന്നു? (14:14)
(a) ഭോക്താവില്‍ നിന്ന് മാധുര്യവും,മല്ലനില്‍ നിന്ന് ഭോജനവും പുറപ്പെട്ടു
(b) ഭോക്താവ്, ഭോജനം,മല്ലന്‍-മാധുര്യം
(c) ഭോക്താവില്‍ നിന്ന് ഭോജനവും,മല്ലനില്‍ നിന്ന് മാധുര്യവും പുറപ്പെട്ടു
(c) ഭോക്താവില്‍ നിന്ന് ഭോജനവും,മല്ലനില്‍ നിന്ന് മാധുര്യവും പുറപ്പെട്ടു
8. എത്ര ദിവസമായിട്ടും,കടംകഥയുടെ പൊരുള്‍ അവര്‍ക്കു പിടികിട്ടിയില്ല എന്നാണ് ന്യായ 14:14ല്‍ കാണുന്നത്?
(a) 2 ദിവസമായിട്ടും (b) 3 ദിവസമായിട്ടും (c) 4 ദിവസമായിട്ടും
(b) 3 ദിവസമായിട്ടും
9. ഏത് പട്ടണം കൊളളയടിച്ചാണ് സാംസണ്‍ കമടംകഥ പറഞ്ഞവര്‍ക്ക് വിശേഷ വസ് ത്രങ്ങള്‍ കൊടുതത്ത്?
(a) അര്‍നോണ്‍ (b) അഷ് കലോണ്‍ (c) ഫിലിസ്ത്യദേശം
(b) അഷ് കലോണ്‍