ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
ലൂക്കാ 17
1. ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ എന്ന് യേശുവിനോടു പ്രാര്‍ത്ഥിച്ചത് ആര്? (17:5)
a. ജനങ്ങള്‍
b. അപ്പസ്തോലന്മാര്‍
c. ഫരിസേയര്‍
[b] അപ്പസ്തോലന്മാര്‍
2. നിങ്ങള്‍ക്ക് എന്തുമാത്രം വിസ്വാസമുണ്ടെങ്കിലാണ് ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ ചെന്ന് വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അത് നിങ്ങളെ അനുസരിക്കും എന്ന് യേശു പറയുന്നത്? (17:6)
a. കടുകുമണിയോളം
b. അല്‍പമെങ്കിലും
c. കുറച്ച് വിശ്വാസമുണ്ടെങ്കില്‍
[a] കടുകുമണിയോളം
3. ഒരു ഭൃത്യന്‍ ഉഴുകയോ ആടുമേയിക്കുകയോ ചെയ്തിട്ടു വയലില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ അവനോട് നമ്മളിലാരെങ്കിലും എന്തു പറയുമോയെന്നാണ് യേശു ചോദിക്കുന്നത്? (17:7)
a. നീ അല്‍പം വിശ്രമിക്കുക
b. നീ ഉടനെ വന്ന് ഭക്ഷണത്തിനിരിക്കുക
c. നീ എന്തെങ്കിലും കഴിച്ചതാണോ എന്ന്
[b] നീ ഉടനെ വന്ന് ഭക്ഷണത്തിനിരിക്കുക
4. എങ്ങനെയുള്ള മനുഷ്യന്‍ തന്റെ ജീവന്‍ നഷ്ടപ്പെടുത്തും എന്നാണ് യേശു അരുളിച്ചെയ്യുന്നത്? (17:33)
a. ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍
b. ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവന്‍
c. ജീവന്‍ ദാനമായി കൊടുക്കുന്നവന്‍
[b] ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവന്‍
5. “മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്ന് കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സമയം വരും” യേശു ഇത് പറഞ്ഞത് ആരോട്?
a. ശിഷ്യരോട്
b. സ്നേഹിതരോട്
c. ജനങ്ങളോട്
[a] ശിഷ്യരോട് (17:22)
ലൂക്കാ 18
1. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍ രണ്ടുപേരും പ്രാര്‍ത്ഥിക്കാന്‍ പോയത് എവിടേക്കായിരുന്നു? (18:10)
a. സിനഗോഗിലേക്ക്
b. ദേവാലയത്തിലേക്ക്
c. ആരാധനാലയത്തിലേക്ക്
[b] ദേവാലയത്തിലേക്ക്
2. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍ ഫരിസേയന്‍ മറ്റു മനുഷ്യരെ വിശേഷിപ്പിച്ചതെങ്ങനെ? (18:11)
a. ശത്രുക്കളും അഹങ്കാരികളും എന്ന്
b. അക്രമികളും നീതിരഹിതരും വ്യഭിചാരികളുമെന്ന്
c. ദുഷ്ടന്മാരും ചതിയന്മാരും എന്ന്
[b] അക്രമികളും നീതിരഹിതരും വ്യഭിചാരികളുമെന്ന്
3. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍, ഫരിസേയന്റെ പ്രാര്‍ത്ഥനയില്‍ താന്‍ ആഴ്ചയില്‍ ചെയ്യുന്നതായി പറയുന്ന സുകൃതമെന്ത്? (18:12)
a. ദാനധര്‍മ്മം ചെയ്യുന്നു
b. രണ്ടുപ്രാവശ്യം പ്രാര്‍ത്ഥിക്കുന്നു
c. രണ്ടുപ്രാവശ്യം ഉപവസിക്കുന്നു
[c] രണ്ടുപ്രാവശ്യം ഉപവസിക്കുന്നു
4. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍, ഫരിസേയന്റെ പ്രാര്‍ത്ഥനയില്‍ താന്‍ ചെയ്യുന്നതായി പറയുന്ന സുകൃതങ്ങളെന്ത്?
a. ഉപവസിക്കുന്നു, ദാനംകൊടുക്കുന്നു
b. ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു, താന്‍ സമ്പാദിക്കുന്ന സകലതിന്റെയും ദശാംശം കൊടുക്കുന്നു.
c. ഉപവസിക്കുന്നു, ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നു.
[b] ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു, താന്‍ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു
5. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍ ചുങ്കക്കാരന്‍ എന്തിനുപോലും ധൈര്യപ്പെടാതെ പ്രാര്‍ത്ഥിച്ചുവെന്നാണ് യേശു അരുളിച്ചെയ്തത്? (18:13)
a. സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും
b. ശിരസൊന്ന് ഉയര്‍ത്താന്‍ പോലും
c. നിവര്‍ന്ന് നില്‍ക്കാന്‍ പോലും
[a] സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും
6. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍ ചുങ്കക്കാരന്റെ പ്രാര്‍ത്ഥന എന്തായിരുന്നു? 18:13
a. ദൈവമേ എന്നോട് ക്ഷമിക്കണമേ
b. ദൈവമേ, പാപിയായ എന്നില്‍ കനിയണമേ
c. ദൈവമേ പാപിയായ എന്നെ വെറുക്കരുതേ
[b] ദൈവമേ, പാപിയായ എന്നില്‍ കനിയണമേ
7. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍ കൂടുതല്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്ക് മടങ്ങിയത് ആര്? 18:14
a. ഫരിസേയന്‍
b. ചുങ്കക്കാരന്‍
c. യഹൂദന്‍
[b] .ചുങ്കക്കാരന്‍
8. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയുടെ അവസാനം യേശു നല്‍കുന്ന സന്ദേശമെന്ത്? 18:14
a. പൊടിയില്‍ നിന്നു വന്നവന്‍ പൊടിയിലേക്കു മടങ്ങുന്നു
b. അന്ത്യംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും
c. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും
[c] തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും
9. യേശു കൈകള്‍വച്ച് അനുഗ്രഹിക്കേണ്ടതിന് അവര്‍ യേശുവിന്റെ അടുക്കല്‍കൊണ്ടുവന്നത് ആരെയായിരുന്നു? (18:15)
a. ജനങ്ങളെ
b. ശിശുക്കളെ
c. രോഗികളെ
[b] ശിശുക്കളെ
10. ശിഷ്യന്മാര്‍ ജനക്കൂട്ടത്തെ ശകാരിച്ച അവസരമേത്? (18:16)
a. അപ്പം വര്‍ദ്ധിപ്പിക്കുന്ന സമയത്ത്
b. തളര്‍വാതരോഗിയെ സുഖപ്പെടുത്തുമ്പോള്‍
c. ശിശുക്കളെ അനുഗ്രഹിക്കാന്‍, ജനങ്ങള്‍, അവരെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍
[c] ശിശുക്കളെ അനുഗ്രഹിക്കാന്‍, ജനങ്ങള്‍, അവരെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍
11. തന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍, അവരെ തടയരുത് എന്ന് യേശു പറഞ്ഞത് ആരെക്കുറിച്ചായിരുന്നു? (18:16)
a. ജനങ്ങളെക്കുറിച്ച്
b. ശിശുക്കളെക്കുറിച്ച്
c. രോഗികളെക്കുറിച്ച്
[b] ശിശുക്കളെക്കുറിച്ച്
12. ശിശുക്കള്‍ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍ അവരെ തടയരുത്. യേശു ആരോടാണിത് പറഞ്ഞത്? (18:16)
a. യഹൂദരോട്
b. ശിഷ്യന്മാരോട്
c. ജനങ്ങളോട്
[b] ശിഷ്യന്മാരോട്
13. ദൈവരാജ്യം ആരെപ്പോലെയുള്ളവരുടേതാണ് എന്നാണ് യേശു അരുളിച്ചെയുന്നത്? (18:16)
a. ശിശുക്കളെപ്പോലെയുള്ളവരുടേത്
b. കുഞ്ഞുങ്ങളെപ്പോലെയുള്ളവരുടേത്
c. നിഷ്ക്കളങ്കരുടേത്
[a] ശിശുക്കളെപ്പോലെയുള്ളവരുടേത്
14. ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ലാത്തവര്‍ എങ്ങനെയുള്ളവരെന്നാണ് യേശു അരുളിച്ചെയ്യുന്നത്? (18:17)
a. ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്തവര്‍
b. ശിശുവിനെപ്പോലെ നിഷ്ക്കളങ്കര്‍ അല്ലാത്തവര്‍
c. കുഞ്ഞുങ്ങളെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്തവര്‍
[a] ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്തവര്‍
15. “നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?” ആരാണ് യേശുവിനോച് വി. ലൂക്കാ സുവിശേഷത്തില്‍ ഇക്കാര്യം ചോദിക്കുന്നത്?
a. ധനികനായ ഒരു അധികാരി
b. ഒരു യുവാവ്
c. ഒരു ചുങ്കക്കാരന്‍
[a] ധനികനായ ഒരു അധികാരി
16. “മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” എന്തിനെ സൂചിപ്പിച്ചുകൊണ്ടാണ് യേശു ഇപ്രകാരം പ്രബോധനം നല്‍കിയത്?
a. പാപമോചനം
b. രക്ഷ
c. നിത്യജീവന്‍
[b] രക്ഷ
ലൂക്കാ 19
1. ജറീക്കോയില്‍വച്ച് യേശു കണ്ടുമുട്ടിയ ധനികനായ മനുഷ്യനാര്? (19:1-2)
a. ചുങ്കക്കാരന്‍ മത്തായി
b. സക്കേവൂസ്
c. ലേവി
[b] സക്കേവൂസ്
2. സക്കേവൂസ് ഏത് ദേശക്കാരനായിരുന്നു?
a. ജറീക്കോ
b. യൂദയാ
c. ഗലീലി
[a] ജറീക്കോ
3. അവന്‍ ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു. അവന്‍ ആര്? (19:2)
a. സക്കേവൂസ്
b. സക്കറിയ
c. ലേവി
[a] സക്കേവൂസ്
4. ജറീക്കോയില്‍ വച്ച് യേശുവിനെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ച ധനികനാര്? (19:6)
a. സക്കേവൂസ്
b. മത്തായി
c. ലൂക്ക
[a] സക്കേവൂസ്
5. സക്കേവൂസ് എന്ന പേരിനര്‍ത്ഥമെന്ത്?
a. നീതിമാന്‍, ദയാലു
b. നീതിമാന്‍, ശുദ്ധന്‍
c. നീതിമാന്‍, കരുണയുള്ളവന്‍
[b] നീതിമാന്‍, ശുദ്ധന്‍
6. യേശുവിനെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ച സക്കേവൂസിന്റെ ജോലി?
a. മത്സ്യബന്ധനം
b. ചുങ്കംപിരിക്കല്‍
c. കച്ചവടം
[b] ചുങ്കംപിരിക്കല്‍
7. യേശുവിനെ കാണാന്‍ ആഗ്രഹിച്ചെങ്കിലും ജനക്കൂട്ടത്തില്‍നിന്ന് സക്കേവൂസിനത് സാധ്യമായിരുന്നില്ല. എന്തുകൊണഅട്? (19:3)
a. ജോലിത്തിരക്കായതിനാല്‍
b. ജനങ്ങളുടെ തിരക്കുകാരണം
c. പൊക്കം കുറവായതിനാല്‍
[c] പൊക്കം കുറവായതിനാല്‍
8. യേശുവിനെ കാണാന്‍ വേണ്ടി സക്കേവൂസ് കയറിയിരുന്ന മരത്തിന്റെ പേര്? (19:4)
a. ദേവദാരു
b. സിക്കമൂര്‍
c. അത്തിമരം
[b] സിക്കമൂര്‍
9. മരത്തിന്റെ മുകളില്‍ കയറിയിരുന്ന ഒരു മനുഷ്യനോട് യേശു വേഗം ഇറങ്ങിവരാന്‍ കല്‍പിക്കുന്നുണ്ട്. ആ മനുഷ്യനാര്?
a. സക്കേവൂസ്
b. ചുങ്കക്കാരന്‍
c. ഒരു യഹൂദന്‍
[a] സക്കേവൂസ്
10. ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു? യേശു ആരോടാണ് ഇപ്രകാരം പറഞ്ഞത്?
a. സക്കേവൂസിനോട്
b. മത്തായിയോട്
c. ലേവിയോട്
[a] സക്കേവൂസിനോട്
11. “സക്കേവൂസ് വേഗം ഇറങ്ങിവരിക” എന്ന് യേശു പറഞ്ഞപ്പോള്‍ സക്കേവൂസ് എന്തുചെയ്തു? (19:6)
a. വേഗം സേവകരെ വിളിച്ച് എല്ലാം ഒരുക്കുക എന്നുപറഞ്ഞു
b. അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു
c. വേഗം ചെന്ന് വീടൊരുക്കി
[b] അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു
12. “ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ?” ആ പാപി ആര്?
a. മത്തായി
b. ചുങ്കക്കാരന്‍
c. സക്കേവൂസ്
[c] സക്കേവൂസ്
13. “ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ?” ആര് ആരെപ്പറ്റി പറഞ്ഞു? (19:7)
a. ജനങ്ങള്‍ ചുങ്കക്കാരെക്കുറിച്ച്
b. യഹൂദര്‍ ശിഷ്യരെക്കുറിച്ച്
c. യഹൂദര്‍, യേശുവിനെപ്പറ്റി
[c] യഹൂദര്‍, യേശുവിനെപ്പറ്റി
14. യേശു സക്കേവൂസിന്റെ ഭവനത്തില്‍ സ്വീകരിക്കപ്പെടുന്നതു കണ്ട് ജനക്കൂട്ടം നല്‍കിയ പ്രതികരണമെന്തായിരുന്നു?
a. ഇവന്‍ പാപിയാണ് എന്ന് ജനക്കൂട്ടം പറഞ്ഞു
b. ഇവന്‍ ചുങ്കക്കാരന്റെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ
c. ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ എന്ന് അവര്‍ പിറുപിറുത്തു.
[c] ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ എന്ന് അവര്‍ പിറുപിറുത്തു.
15. തന്റെ ഭവനത്തില്‍ വന്ന യേശുവിനോട് സക്കേവൂസ് എന്തുമാത്രം താന്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു എന്നാണ് പറഞ്ഞത്?
a. സ്വത്തില്‍ പകുതി
b. സ്വത്ത് മുഴുവന്‍
c. വഞ്ചിച്ചെടുത്തത് മാത്രം
[a] സ്വത്തില്‍ പകുതി (19:8)
16. വഞ്ചിച്ചെടുത്തിട്ടുള്ള സ്വത്തിന് സക്കേവൂസ് എങ്ങനെ പരിഹാരം ചെയ്യുമെന്നാണ് യേശുവിനോട് പറഞ്ഞത്?
a. പകുതി തിരിച്ചുകൊടുത്ത്
b. മുഴുവനും തിരിച്ചുകൊടുത്ത്
c. നാലിരട്ടിയായി തിരിച്ചുകൊടുത്തുകൊണ്ട്
[c] നാലിരട്ടിയായി തിരിച്ചുകൊടുത്തുകൊണ്ട്
17. സ്വത്തില്‍ പകുതി ദരിദ്രര്‍ക്ക് കൊടുക്കുമെന്നും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുമെന്നും തീരുമാനിച്ച ചുങ്കക്കാരന്‍ ആര്?
a. ലേവി
b. മത്തായി
c. സക്കേവൂസ്
[c] സക്കേവൂസ്
18. “ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു”. ആരുടെ ഭവനത്തിന്? (19:9)
a. യഹൂദരുടെ
b. ഫരിസേയരുടെ
c. സക്കേവൂസിന്റെ
[c] സക്കേവൂസിന്റെ
19. സക്കേവൂസിനെ ആരുടെ പുത്രന്‍ എന്നാണ് യേശു വിശേഷിപ്പിക്കുന്നത്?
a. യാക്കോബിന്റെ പുത്രന്‍
b. ദൈവത്തിന്റെ പുത്രന്‍
c. അബ്രാഹത്തിന്റെ പുത്രന്‍
[c] അബ്രാഹത്തിന്റെ പുത്രന്‍
20. ദൈവത്തിന്റെ രക്ഷാകര സാന്നിധ്യം സ്വന്തം വീട്ടില്‍ ‘ഇന്ന്’ അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച ഒരു ധനാഢ്യന്റെ പേരെന്ത്?
a. ജോസഫ്
b. മത്തായി
c. സക്കേവൂസ്
[c] സക്കേവൂസ്
21. യേശുവിന്റെ ജനനവാര്‍ത്ത അറിഞ്ഞ് ആട്ടിടയന്മാര്‍ അതിവേഗം പോയി യേശുവിനെ കണ്ടതുപോലെ യേശുവിന്റെ പരസ്യജീവിതകാലത്ത് തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് യേശുവിനെ സന്തോഷത്തോടെ സ്വീകരിച്ച വ്യക്തിയാര്? (19:6)
a. സക്കേവൂസ്
b. ലാസര്‍
c. അരിമത്തിയാക്കാരന്‍ ജോസഫ്
[a] സക്കേവൂസ്
22. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് എന്തിനുവേണ്ടിയെന്നാണ് യേശു അരുളിചെയ്തത്? (19:10)
a. വീണ്ടും ജീവിതം നല്‍കാന്‍
b. നിത്യജീവിതം നല്‍കാന്‍
c. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാന്‍
ഉ. ...............
23. “ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്?” ആര് ആരോട് പറഞ്ഞു?
a. യേശു ജനങ്ങളോട്
b. യേശു സക്കേവൂസിനോട്
c. യേശു യഹൂദരോട്
[b] യേശു സക്കേവൂസിനോട്
24. ജറുസലേമില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പായി യേശു വി. ലൂക്കായുടെ സുവിശേഷത്തില്‍ അരുളിച്ചെയ്ത ഉപമയേത്?
a. 10 കന്യകമാരുടെ ഉപമ
b. 10 നാണയത്തിന്റെ ഉപമ
c. കടുകുമണിയുടെ ഉപമ
[b] 10 നാണയത്തിന്റെ ഉപമ
25. പത്ത് നാണയത്തിന്റെ ഉപമ പറയുന്ന അവസരത്തില്‍ യേശുവും ശിഷ്യന്മാരും എവിടെയായിരുന്നുവെന്നാണ് ലൂക്കാ സുവിശേഷകനെഴുതുന്നത്? (19:11)
a. യൂദയായില്‍
b. ബഥാനിയായില്‍
c. ജറുസലേമിനു സമീപത്ത്
[c] ജറുസലേമിനു സമീപത്ത്
26. പത്തു നാണയത്തിന്റെ ഉപമ യേശു പറയുമ്പോള്‍ അത് കേട്ടുകൊണ്ടിരുന്നവര്‍ എന്തു വിചാരിച്ചിരുന്നു എന്നാണ് ലൂക്കാ സുവിശേഷകന്‍ എഴുതുന്നത്?
a. ലോകം ഉടന്‍ അവസാനിക്കും എന്ന്
b. ദൈവരാജ്യം ഉടന്‍ വന്നുചേരുമെന്ന്
c. ലോകാവസാനം ദുരത്താണെന്ന്
[b] ദൈവരാജ്യം ഉടന്‍ വന്നുചേരുമെന്ന്
27. “അവനില്‍ നിന്ന് ആ നാണയം എടുത്ത് പത്തുനാണയമുള്ളവന് കൊടുക്കുക”. ആരോടാണ് പ്രഭു ഇങ്ങനെ പറഞ്ഞത്? 19:24
a. യഹൂദരോട്
b. ഭൃത്യന്മാരോട്
c. ചുറ്റും നിന്നിരുന്നവരോട്
[c] ചുറ്റും നിന്നിരുന്നവരോട്
28. ഉള്ളതുപോലും ആരില്‍ നിന്നെടുക്കപ്പെടും എന്നാണ് യേശു പഠിപ്പിക്കുന്നത്? (19:26)
a. ഉള്ളവനില്‍നിന്ന്
b. ഇല്ലാത്തവനില്‍നിന്ന്
c. കൂടുതല്‍ ഉള്ളവനില്‍നിന്ന്
[b] ഇല്ലാത്തവനില്‍നിന്ന്
29. “ഉള്ളവന് കൊടുക്കപ്പെടും, ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും” വി. ലൂക്കായുടെ സുവിശേഷത്തില്‍ ഈ വചനങ്ങള്‍ യേശു പറഞ്ഞത് ഏത് ഉപമയുടെ അവസാനമായാണ്? (19:26)
a. 10 കന്യകകളുടെ
b. 10 നാണയത്തിന്റെ
c. ദൈവരാജ്യത്തിന്റെ
[b] 10 നാണയത്തിന്റെ
30. പത്തു നാണയത്തിന്റെ ഉപമയില്‍ താന്‍ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന തന്റെ ശത്രുക്കളെ എന്തുചെയ്യണമെന്നാണ് പ്രഭു പറഞ്ഞത്?
a. നാടു കടത്തണമെന്ന്
b. ജയിലില്‍ അടയ്ക്കണമെന്ന്
c. അദ്ദേഹത്തിന്റെ മുമ്പില്‍വച്ച് കൊന്ന് കളയണമെന്ന്
[c] അദ്ദേഹത്തിന്റെ മുമ്പില്‍വച്ച് കൊന്ന് കളയണമെന്ന് (19:27)
31. കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനംവരെ ക്രിസ്ത്യാനികള്‍ പ്രവര്‍ത്തന നിരതരാകണമെന്നും അപ്പോള്‍ അവര്‍ക്കു കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നും പഠിപ്പിക്കുന്ന ഉപമയേത്?
a. വിത്തിന്റെ ഉപമ
b. ദൈവരാജ്യത്തിന്റെ ഉപമ
c. 10 നാണയത്തിന്റെ ഉപമ
[c] 10 നാണയത്തിന്റെ ഉപമ
32. പത്തു നാണയത്തിന്റെ ഉപമ പറഞ്ഞതിനുശേഷം യേശു എങ്ങോട്ടുള്ള യാത്രയാണ് തുടര്‍ന്നത്?
a. കാല്‍വരിയിലേക്കുള്ള യാത്ര
b. ജറുസലേമിലേക്കുള്ള യാത്ര
c. ജറീക്കോയിലേക്കുള്ള യാത്ര
[b] ജറുസലേമിലേക്കുള്ള യാത്ര (19:28)
33. ലൂക്കായുടെ സുവിശേഷത്തില്‍ ഒലിവുമലയ്ക്കരികെയുള്ള രണ്ടു സ്ഥലങ്ങളുടെ പേരെന്ത്? (19:29)
a. ജറുസലേം, ജറീക്കോ
b. ബേത്ഫഗേ, ബഥാനിയാ
c. സോദോം, ഗൊമോറ
[b] ബേത്ഫഗേ, ബഥാനിയാ
34. ജറുസലേം പ്രവേശനത്തിനുള്ള കഴുതക്കുട്ടിയെ കൊണ്ടുവരുന്നതിന് യേശു ആരെയാണ് പറഞ്ഞയക്കുന്നത്?
a. രണ്ടു ശിഷ്യന്മാരെ
b. രണ്ട് ഭൃത്യന്മാരെ
c. രണ്ട് പരിചാരകരെ
[a] രണ്ടു ശിഷ്യന്മാരെ
35. യേശു വിലപിച്ചത് ഏത് പട്ടണത്തെ കണ്ടപ്പോഴാണ്?
a. ബഥാനിയാ
b. ബേത്ഫഗേ
c. ജറുസലേം
[c] ജറുസലേം