ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
എഫേസോസ് 1-ാം അധ്യായം
1. രക്ഷയുടെ സദ്‌വാര്‍ത്തയെന്ന് പൗലോസ് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
a. നീതിയുടെ വചനത്തെ
b. സത്യത്തിന്റെ വചനത്തെ
c. രക്ഷുടെ വചനത്തെ
[b] സത്യത്തിന്റെ വചനത്തെ
2. സത്യത്തിന്റെ വചനം ശ്രവിക്കുകയും ക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്തവര്‍ (എഫേസോസുകാര്‍) അവനില്‍ മുദ്രിതരായിരിക്കുന്നത് ആരാലാണ്?
a. ജലത്താല്‍
b. വചനത്താല്‍
c. വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍
[c] വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍
3. ദൈവമഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്റെ അച്ചാരം ആരാണ്? (1:14)
a. പിതാവായ ദൈവം
b. പരിശുദ്ധാത്മാവ്
c. യേശുക്രിസ്തു
[b] പരിശുദ്ധാത്മാവ്
4. എഫേസോസുകാരുടെ വിശ്വാസത്തെയും സ്നേഹത്തെയുംകുറിച്ചു കേട്ടനാള്‍ മുതല്‍ താന്‍ എന്തില്‍നിന്ന് വിരമിച്ചിട്ടില്ല എന്നത്രേ പൗലോസ് പറയുന്നത്? (1:15-16)
a. അവരെപ്പറ്റി ഓര്‍മിക്കുന്നതില്‍നിന്ന്
b. പ്രാര്‍ത്ഥനകളില്‍ അവരെ അനുസ്മരിക്കുകയും അവരെപ്രതി ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നതില്‍നിന്ന്
c. അവരെ സ്നേഹിക്കുന്നതില്‍നിന്ന്
[b] പ്രാര്‍ത്ഥനകളില്‍ അവരെ അനുസ്മരിക്കുകയും അവരെപ്രതി ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നതില്‍നിന്ന്
5. തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്ക് എഫേസോസുകാരെ ആരു നയിക്കട്ടെയെന്നാണ് പൗലോസ് ആശംസിക്കുന്നത്?
a. പുത്രനായ ദൈവം
b. പരിശുദ്ധാത്മാവ്
c. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍
[c] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍ (1:17)
6. പൂരിപ്പിക്കുക: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും ................ ന്റെ പിതാവുമായവന്‍
a. മഹത്വത്തിന്റെ
b. നീതിയുടെ
c. സ്നേഹത്തിന്റെ
[a] മഹത്വത്തിന്റെ
7. പൂരിപ്പിക്കുക: ........................ .............................. ആത്മാവിനെ നിങ്ങള്‍ക്ക് പ്രധാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ (1:17)
a. സ്നേഹത്തിന്റെയും ക്ഷമയുടേയും
b. നീതിയുടെയും സ്നേഹത്തിന്രെയും
c. ജ്ഞാനത്തിന്റെയും വെളിപാടിന്റെയും
[c] ജ്ഞാനത്തിന്റെയും വെളിപാടിന്റെയും
8. സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവന്‍ ആര് (1:3)
a. കര്‍ത്താവ്
b. ക്രിസ്തു
c. ദൈവം
[c] ദൈവം
എഫേസോസ് 2-ാം അധ്യായം
1. ദൈവം നമ്മെ ഉയിര്‍പ്പിച്ചത് ആരോടുകൂടെയാണ്?
a. യേശുക്രിസ്തുവിനോടുകൂടെ
b. വചനത്തോടുകൂടെ
c. നീതിയോടുകൂടെ
[a] യേശുക്രിസ്തുവിനോടുകൂടെ
2. യേശുക്രിസ്തുവിനോടുകൂടെ ദൈവം നമ്മെ ഉയിര്‍പ്പിച്ചിരുത്തിയത് എവിടെയാണ്?
a. സ്വര്‍ഗത്തില്‍ അവനോടുകൂടെ
b. നിത്യജീവനില്‍
c. ശുദ്ധീകരണസ്ഥലത്തില്‍
[a] സ്വര്‍ഗത്തില്‍ അവനോടുകൂടെ (2:6)
3. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ് ഏത്?
a. രക്ഷ
b. കൃപ
c. കരുണ
[c] രക്ഷ
4. ദൈവം യേശുക്രിസ്തുലിനോടുകൂടെ നമ്മെ ഉയിര്‍പ്പിച്ച സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തിയത് എന്തിനാണ്?
a. തന്റെ സ്നേഹം വ്യക്തമാക്കാന്‍
b. തന്റെ കാരുണ്യം മനുഷ്യരുടെമേല്‍ ചൊരിയാന്‍
c. അവിടന്ന് യേശുക്രിസ്തുവിന്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍ വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാന്‍
[c] അവിടന്ന് യേശുക്രിസ്തുവിന്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍ വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാന്‍
5. നിങ്ങള്‍ രക്ഷിക്കപ്പെട്ടത് എന്തിനാലാണെന്ന് എഫേ 2:8ല്‍ പൗലോസ് പറയുന്നത്?
a. ക്രിസ്തുവില്‍ കൃപയാല്‍
b. വിശ്വാസംവഴി കൃപയാല്‍
c. സ്നേഹത്താല്‍
[b] വിശ്വാസംവഴി കൃപയാല്‍
6. അതു പ്രവൃത്തികളുടെ ഫലമല്ല, തന്മൂലം ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. പൗലോസ് ഇപ്രകാരം പറയുന്നത് എന്തിനെക്കുറിച്ചാണ്?
a. സ്നേഹത്തെക്കുറിച്ച്
b. രക്ഷയെക്കുറിച്ച്
c. വിശ്വാസത്തെക്കുറിച്ച്
[b] രക്ഷയെക്കുറിച്ച്
7. നാം ആരുടെ കരവേലയാണ്?
a. പിതാവിന്റെ
b. ദൈവത്തിന്റെ
c. ക്രിസ്തുവിന്റെ
[b] ദൈവത്തിന്റെ
8. ദൈവത്തിന്റെ കരവേലയായ നാം യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടത് എന്തിനാണ്? (2:10)
a. നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സല്‍പ്രവൃത്തികള്‍ക്കായിട്ടാണ്
b. സല്‍ക്കര്‍മ്മം അനുഷ്ഠിക്കാന്‍
c. സ്നേഹത്തില്‍ ജീവിക്കാന്‍
[a] നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സല്‍പ്രവൃത്തികള്‍ക്കായിട്ടാണ്
9. ശരീരംകൊണ്ട് വിജാതീയരായിരുന്നവരെ, ശരീരത്തില്‍ കൈകൊണ്ടു പരിഛേദനം ചെയ്യപ്പെട്ടവര്‍ വിളിച്ചിരുന്നത് എപ്രകാരമാണ്? 2:11
a. അപരിച്ഛേദിതര്‍
b. വിജാതീയര്‍
c. പരദേശികള്‍
ഉ. .......................
10. ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നത് ആരിലാണ്? 2:21
a. ക്രിസ്തുവില്‍
b. സ്നേഹത്തില്‍
c. വിശ്വാസത്തില്‍
[a] ക്രിസ്തുവില്‍
എഫേസോസ് 3-ാം അധ്യായം
1. ക്രിസ്തുവിന്റെ രഹസ്യത്തെക്കുറിച്ച് പൗലോസിനു ലഭിച്ച ഉള്‍ക്കാഴ്ച അപ്പസ്തോലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും വെളിവാക്കപ്പെട്ടത് ആരാലാണ്? (3:5)
a. പരിശുദ്ധാത്മാവിനാല്‍
b. വിശുദ്ധ ലിഖിതങ്ങളാല്‍
c. തിരുവെഴുത്തുകളാല്‍
[a] പരിശുദ്ധാത്മാവിനാല്‍
2. എഫേ 3:7 പ്രകാരം പൗലോസ് എന്തിന്റെ ശുശ്രൂഷകനാണ്?
a. സുവിശേഷത്തിന്റെ
b. രക്ഷയുടെ
c. സ്നേഹത്തിന്റെ
[a] സുവിശേഷത്തിന്റെ
3. ആരുടെ കൃപാവരത്താലാണ് പൗലോസ് സുവിശേഷത്തിന്റെ ശുശ്രൂഷകനായത്? 3:7
a. ദൈവത്തിന്റെ
b. ക്രിസ്തുവിന്റെ
c. രക്ഷകന്റെ
[a] ദൈവത്തിന്റെ
4. വിശ്വാസംവഴി എഫേസോസുകാരുടെ ഹൃദയങ്ങളില്‍ ആരു വസിക്കണമെന്നാണ് പൗലോസ് പ്രാര്‍ത്ഥിക്കുന്നത്?
a. ദൈവം
b. രക്ഷകന്‍
c. ക്രിസ്തു
[c] ക്രിസ്തു
എഫേസോസ് 4-ാം അധ്യായം
1. നമുക്കോരോരുത്തര്‍ക്കും കൃപ നല്‍കപ്പെട്ടിരിക്കുന്നത് എന്തിനനുസൃതമായിട്ടാണ്? (4:7)
a. ക്രിസ്തുവിന്റെ ദാനത്തിന്
b. രക്ഷകന്റെ ദാനത്തിന്
c. ക്രിസ്തുവിന്റെ സ്നേഹത്തിന്
[a] ക്രിസ്തുവിന്റെ ദാനത്തിന്
2. ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ ക്രിസ്തു കൂടെ കൊണ്ടുപോയത് ആരെയാണ്? (4:7)
a. അസംഖ്യം തടവുകാരെ
b. അസംഖ്യം വിശുദ്ധരെ
c. അസംഖ്യം ജനങ്ങളെ
[a] അസംഖ്യം തടവുകാരെ
3. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി അവന്‍ ആര്?
a. മനുഷ്യനായിപ്പിറന്ന ക്രിസ്തു
b. ക്രൂശിതനായ ക്രിസ്തു
c. ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്ത ക്രിസ്തു
[c] ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്ത ക്രിസ്തു
4. ആര്‍ക്ക് അവസരം കൊടുക്കരുതെന്നാണ് എഫേ 4:27ല്‍ കാണുന്നത്?
a. സാത്താന്
b. ശത്രുവിന്
c. ദുഷ്ടന്
[a] സാത്താന്
5. രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയത് ആരെന്നാണ് പൗലോസ് പറയുന്നത്? 4:30
a. വിശുദ്ധര്‍
b. ശ്രേഷ്ഠന്മാര്‍
c. ദൈവത്തിന്റെ പരിശുദ്ധാത്മാവ്
[c] ദൈവത്തിന്റെ പരിശുദ്ധാത്മാവ്
6. വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതീയരെ ബാധിച്ചിരിക്കുന്നതെന്ത്?
a. അജ്ഞത
b. അറിവില്ലായ്മ
c. അനുസരണക്കേട്
[a] അജ്ഞത (4:18)
എഫേസോസ് 5-ാം അധ്യായം
1. ആരെപ്പോലെ ദൈവത്തെ അനുകരിക്കാനാണ് പൗലോസ് എഫേസോസുകാരെ ഉപദേശിക്കുന്നത്?
a. സമയമുള്ളവരെപ്പോലെ
b. വത്സലമക്കളെപ്പോലെ
c. വിശുദ്ധരെപ്പോലെ
[b] വത്സലമക്കളെപ്പോലെ
2. എന്തിനുള്ള ആഹ്വാനമാണ് എഫേ 5:2ല്‍ പൗലോസ് നല്‍കുന്നത്?
a. സ്നേഹത്തില്‍ ജീവിക്കാനുള്ള ആഹ്വാനം
b. നന്മയില്‍ നിലനില്‍ക്കാനുള്ള ആഹ്വാനം
c. വിശ്വാസത്തില്‍ ജീവിക്കാനുള്ള ആഹ്വാനം
[a] സ്നേഹത്തില്‍ ജീവിക്കാനുള്ള ആഹ്വാനം
3. പൂരിപ്പിക്കുക: ........................ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങലും സ്നേഹത്തില്‍ ജീവിക്കുവിന്‍
a. ഞാന്‍
b. ക്രിസ്തു
c. ദൈവം
[b] ക്രിസ്തു
4. സ്നേഹത്തില്‍ ജീവിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പൗലോസ് അതിനു മാതൃകയാക്കുന്നതാരെയാണ്?
a. ക്രിസ്തുവിനെ
b. വിശുദ്ധരെ
c. അന്യരെ
[a] ക്രിസ്തുവിനെ
5. ക്രിസ്തു നമുക്കുവേണ്ടി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചത് എന്തായിട്ടാണ്? (5:3)
a. സുരഭില കാഴ്ചയും ബലിയുമായി
b. ദഹനബലിയായി
c. എന്നേക്കുമുള്ള ബലിയായി
[a] സുരഭില കാഴ്ചയും ബലിയുമായി
6. എഫേ 5:3-ല്‍ നാം വര്‍ജിക്കേണ്ടതായി പറയുന്ന തിന്മകള്‍ ഏതെല്ലാമാണ്?
a. പരദൂഷണം, അത്യാഗ്രഹം
b. വ്യഭിചാരം, അശുദ്ധി, അത്യാഗ്രഹം
c. മോഷണം, പരദൂഷണം, അശുദ്ധി
[b] വ്യഭിചാരം, അശുദ്ധി, അത്യാഗ്രഹം
7. ആര്‍ക്കു യോഗ്യമായ രീതിയില്‍ വര്‍ത്തിക്കാനാണ് പൗലോസ് ആവശ്യപ്പെടുന്നത്?
a. പ്രകാശത്തിന്റെ മക്കള്‍ക്ക് യോഗ്യമായ രീതിയില്‍
b. വിശുദ്ധര്‍ക്ക് യോഗ്യമായ രീതിയില്‍
c. നല്ല മക്കളെന്ന രീതിയില്‍
[b] വിശുദ്ധര്‍ക്ക് യോഗ്യമായ രീതിയില്‍
8. നമുക്കു യോജിച്ചതല്ല എന്ന് പൗലോസ് പറയുന്നവ എന്തെല്ലാമാണ്? 5:4
a. മേച്ഛതയും, വ്യര്‍ത്ഥഭാഷണവും ചാപല്യവും
b. വഞ്ചനയും ചതിയും
c. മോഷണവും, കൊലപാതകവും
[a] മേച്ഛതയും, വ്യര്‍ത്ഥഭാഷണവും ചാപല്യവും
9. നമുക്ക് ഉചിതമായിട്ടുള്ളത് എന്താണ്? 5:4
a. സ്തുതിഗീതം
b. കൃതജ്ഞതാസ്തോത്രം
c. പ്രാര്‍ത്ഥന
[b] കൃതജ്ഞതാസ്തോത്രം
10. കര്‍ത്താവിനെ പ്രകീര്‍ത്തിക്കേണ്ടത് എപ്രകാരമാണ്? 5:19
a. നന്ദി നിറഞ്ഞ ഹൃദയത്തോടെ
b. ഗാനങ്ങളാല്‍
c. ഗാനാലാപനങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ
[c] ഗാനാലാപനങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ
11. എപ്പോഴും എല്ലാറ്റിനും കൃതജ്ഞതയര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്?
a. പുത്രന്
b. പരിശുദ്ധാത്മാവിന്
c. പിതാവായ ദൈവത്തിന്
[c] പിതാവായ ദൈവത്തിന് (5:20)
12. പിതാവായ ദൈവത്തിന് എപ്പോഴും എല്ലാറ്റിനും കൃതജ്ഞതയര്‍പ്പിക്കേണ്ടത് ആരുടെ നാമത്തിലാണ്?
a. ദൈവനാമത്തില്‍
b. പരിശുദ്ധനാമത്തില്‍
c. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍
[c] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍
13. പരസ്പരം വിധേയരായിരിക്കേണ്ടത് ആരോടുള്ള ബഹുമാനത്തെപ്രതിയാണ്? 5:21
a. ദൈവത്തോട്
b. സഹോദരങ്ങളോട്
c. ക്രിസ്തുവിനോട്
[c] ക്രിസ്തുവിനോട്
14. ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി എന്തുചെയ്യാനാണ് പൗലോസ് ഉപദേശിക്കുന്നത്?
a. ക്ഷമിക്കാന്‍
b. സഹിക്കാന്‍
c. പരസ്പരം വിധേയരായിരിക്കാന്‍
[c] പരസ്പരം വിധേയരായിരിക്കാന്‍
15. ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കേണ്ടത് എപ്രകാരമാണ്?
a. യജമാനന് എന്നപോലെ
b. കര്‍ത്താവിന് എന്നപോലെ
c. ദാസന് എന്നപോലെ
[b] കര്‍ത്താവിന് എന്നപോലെ
16. ക്രിസ്തുവിന്റെ ശരീരമെന്ന് പൗലോസ് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? 5:23
a. ജനങ്ങളെ
b. സഭയെ
c. ദേവാലയത്തെ
[b] സഭയെ
17. സഭ ക്രിസ്തുവിന്റെ ശരീരമെങ്കില്‍ അതിന്റെ ശിരസ്സ് ആരാണ്?
a. കര്‍ത്താവ്
b. ക്രിസ്തു
c. പിതാവ്
[b] ക്രിസ്തു (5:23)
18. ഭാര്യയുടെ ശിരസ്സ് ആര്?
a. പിതാവ്
b. ക്രിസ്തു
c. ഭര്‍ത്താവ്
[c] ഭര്‍ത്താവ്
19. സഭയാകുന്ന ശരീരത്തിന്റെ രക്ഷകന്‍ ആര്?
a. വിശുദ്ധര്‍
b. ജനങ്ങള്‍
c. ക്രിസ്തു
[c] ക്രിസ്തു
20. ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരായിരിക്കേണ്ടത് എപ്രകാരമാണ്? (5:24)
a. യജമാനനോട് ദാസര്‍ എന്നപോലെ
b. അടിമയെപ്പോലെ
c. സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ
ഉ. ................................
21. അവിവേകികളെപ്പോലെയാകാതെ എങ്ങനെ ജീവിക്കാന്‍ ശ്രദ്ധിക്കാനാണ് പൗലോസ് ആഹ്വാനം ചെയ്യുന്നത്?
a. വിവേകികളെപ്പോലെ
b. ശുദ്ധരെപ്പോലെ
c. ബുദ്ധിമാന്‍മാരെപ്പോലെ
[a] വിവേകികളെപ്പോലെ (5:15)