സത്യദീപം ലോഗോസ് ക്വിസ്‌

ലോഗോസ് ക്വിസ് '25 [MOCK TEST No.7] - ലൂക്കാ 20, 21, 22

സത്യദീപം-ലോഗോസ് ക്വിസ് 2025 [MOCK TEST No.7]

Sathyadeepam
  • ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ

ലൂക്കാ 20

1.      പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് എന്തായിത്തീര്‍ന്നു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്? (20:17)

a.      പ്രധാന കല്ലായി

b.      മൂലക്കല്ലായി

c.      ഏറ്റവും വിശേഷപ്പെട്ടതായി

[b] മൂലക്കല്ലായി

2.      ലൂക്കാ 20:17-ല്‍ പറയുന്ന മൂലക്കല്ലില്‍ ‘നിപതിക്കുന്നവന്’ എന്തു സംഭവിക്കും?

a.      അത് ഉടയും

b.      കല്ലിന്മേല്‍ നിപതിച്ചാല്‍ തകരും

c.      ധൂളിയാക്കും

[b] കല്ലിന്മേല്‍ നിപതിച്ചാല്‍ തകരും

3.      ലൂക്കാ 20:17ലെ മൂലക്കല്ല് ആരുടെയെങ്കിലും മേല്‍ പതിച്ചാല്‍ എന്തുസംഭവിക്കും?

a.      ധൂളിയാക്കും

b.      തകരും

c.      ഉടയും

[a] ധൂളിയാക്കും

4.      “പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു” ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്ന പഴയനിയമ ഭാഗം?

a.      പ്രഭാഷകന്‍ 50:1

b.      ജ്ഞാനം 10:11

c.      സങ്കീര്‍ത്തനങ്ങള്‍ 118:22-23

[c] സങ്കീര്‍ത്തനങ്ങള്‍ 118:22-23

5.      തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്ന് മനസ്സിലാക്കിയ അവര്‍ അവനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഉപമയേത് അവര്‍ ാര്?

a.      10 നാണയത്തിന്റെ ഉപമ, യഹൂദര്‍

b.      മുന്തിരിത്തോട്ടത്തിന്റെയും കൃഷിക്കാരുടെയും ഉപമ, നിയമഞ്ജരും പ്രധാനപുരോഹിതന്മാരും

c.      10 കന്യകകളുടെ ഉപമ, ശിഷ്യന്മാര്‍

[b] മുന്തിരിത്തോട്ടത്തിന്റെയും കൃഷിക്കാരുടെയും ഉപമ, നിയമഞ്ജരും പ്രധാനപുരോഹിതന്മാരും

6.      മുന്തിരിത്തോട്ടത്തിന്റെയും കൃഷിക്കാരുടെയും ഉപമ ശ്രവിച്ച പ്രധാന പുരോഹിതരും നിയമജ്ഞരും യേശുവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ആരെയാണ് ഭയപ്പെട്ടത്? (20:19)

a.      ജനങ്ങളെ

b.      ശിഷ്യന്മാരെ

c.      ഫരിസേയരെ

[a] ജനങ്ങളെ

7.      യേശുവിനെ ഏല്‍പ്പിച്ചുകൊടുക്കത്തക്കവിധം അവന്റെ വാക്കില്‍നിന്ന് എന്തെങ്കിലും പിടിച്ചെടുക്കാന്‍ യഹൂദ നേതാക്കന്മാര്‍ ആരെ അയച്ചാണ് അവസരം പാര്‍ത്തിരുന്നത്?

a.      ചാരന്മാരെ

b.      നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാരെ

c.      യൂദാസിനെ

[b] നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാരെ

8.      യേശുവിനെ ആര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നതിനായിട്ടാണ് ചാരന്മാരെ അയച്ച് എന്തെങ്കിലും പിടിച്ചെടുക്കാന്‍ യഹൂദ നേതാക്കന്മാര്‍ അവസരം കാത്തിരുന്നത്? (20:20)

a.      ദേശാധിപതിയുടെ (പീലാത്തോസിന്റെ) അധികാരത്തിനും വിധിക്കും

b.      അന്നാസിന്റെ കയ്യില്‍ ഏല്‍പിക്കാന്‍

c.      കയ്യപ്പാസിന്റെ അധികാരത്തിന്

[a] ദേശാധിപതിയുടെ (പീലാത്തോസിന്റെ) അധികാരത്തിനും വിധിക്കും

9.      “നീ ശരിയായി സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനും മുഖം നോക്കാതെ ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നവനുമാണെന്നു ഞങ്ങള്‍ക്കറിയാം” ഇപ്രകാരം യേശുവിനോടു പറഞ്ഞത് ാര്?

a.      ശിഷ്യന്മാര്‍

b.      യഹൂദര്‍

c.      നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാര്‍

[c] നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാര്‍

10.  “നീ ശരിയായി സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനും മുഖം നോക്കാതെ ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നവനുമാണെന്നു ഞങ്ങള്‍ക്കറിയാം” എന്നു പറഞ്ഞുകൊണ്ട് യഹൂദരുടെ ചാരന്മാര്‍ യേശുവിനോട് ചോദിച്ച ചോദ്യമെന്ത്?

a.      ഞങ്ങള്‍ സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ?

b.      ആര്‍ക്കാണ് നികുതി കൊടുക്കേണ്ടത്?

c.      നികുതി കൊടുക്കുന്നത് തെറ്റാണോ?

[a] ഞങ്ങള്‍ സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ?

11.  സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ എന്നു ചോദിച്ച യഹൂദ ചാരന്മാരോട് യേശു ആവശ്യപ്പെട്ട നാണയമെന്ത്?

a.      ഒരു ചെമ്പു നാണയം

b.      ഒരു ദനാറ

c.      ഒരു ഷെക്കല്‍

[b] ഒരു ദനാറ

12.  എന്തു മനസ്സിലാക്കിയപ്പോഴാണ് യേശു യഹൂദ ചാരന്മാരോട് ഒരു ദനാറാ കാണിക്കുവാന്‍ ആവശ്യപ്പെട്ടത്?

a.      അവരുടെ കൗശലം

b.      അവരുടെ കുടിലത

c.      അവരുടെ ബുദ്ധി

[a] അവരുടെ കൗശലം (20:23)

13.  യേശു ആവശ്യപ്പെട്ടിട്ട്, യഹൂദ ചാരന്മാര്‍ കൊണ്ടുവന്ന നാണയത്തില്‍ ആരുടെ രൂപവും ലിഖിതവുമാണ് ഉണ്ടായിരുന്നത്?

a.      സീസറിന്റേത്

b.      റോമാ സാമ്രാജ്യത്തിന്റേത്

c.      ഗവര്‍ണറുടേത്

[a] സീസറിന്റേത്

14.  സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമോ എന്ന ചോദ്യത്തിന് യേശു നല്‍കിയ ഉത്തരമെന്ത്?

a.      നികുതി കൊടുക്കേണ്ട

b.      സീസറിന് നികുതി കൊടുക്കണം

c.      സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന്‍

[c] സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന്‍

15.  സീസറിനു നികുതി കൊടുക്കുന്നതിനെപ്പറ്റി ചോദ്യവുമായി വന്ന യഹൂദചാരന്മാര്‍ യേശുവിന്റെ മറുപടിയില്‍ ആശ്ചര്യപ്പെട്ട് ചെയ്തതെന്ത്?

a.      ബഹളംവെച്ചു

b.      മൗനം അവലംബിച്ചു

c.      പ്രശംസിച്ചു

[b] മൗനം അവലംബിച്ചു

16.  നീതിമാന്മാരെന്നു ഭാവിച്ച ചാരന്മാര്‍ക്ക് ആരുടെ സാന്നിധ്യത്തില്‍വച്ച് യേശുവിനെ വാക്കില്‍ കുടുക്കാനാണ് സാധിക്കാതിരുന്നത്?

a.      ജനങ്ങളുടെ

b.      ശിഷ്യന്മാരുടെ

c.      യഹൂദരുടെ

[a] ജനങ്ങളുടെ

17.  പുനരുത്ഥാനം നിഷേധിക്കുന്ന യഹൂദവിഭാഗം അറിയപ്പെട്ടിരുന്നതെങ്ങനെ?

a.      ഫരിസേയര്‍

b.      സദുക്കായര്‍

c.      നിയമജ്ഞര്‍

[b] സദുക്കായര്‍

18.  ഒരാളുടെ സഹോദരന്റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കാനുള്ള കടമയെപ്പറ്റി നിയമത്തില്‍ പറയുന്ന സാഹചര്യമെന്ത്?

a.      സഹോദരന്‍ ഭാര്യെ ഉപേക്ഷിച്ചാല്‍

b.      സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍

c.      സഹോദരന്‍ യുദ്ധത്തില്‍ മരിച്ചാല്‍

[b] സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍

19.  ഒരാളുടെ സഹോദരന്റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കാനുള്ള കടമയെപ്പറ്റി കല്‍പ്പിച്ചിട്ടുള്ളത് ആര്?

a.      അബ്രാഹം

b.      മോശ

c.      ദാവീദ്

[b] മോശ

20.  പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തില്‍ സദുക്കായര്‍ യേശുവിനോടു പറഞ്ഞ സംഭവത്തിലെ സ്ത്രീ എത്രപേരുടെ ഭാര്യയായിരുന്നു?

a.      2 സഹോദരന്മാരുടെ

b.      5 സഹോദരന്മാരുടെ

c.      7 സഹോദരന്മാരുടെ

[c] 7 സഹോദരന്മാരുടെ

21.  വിവാഹം ചെയ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നത് എങ്ങനെയുള്ള സന്താനങ്ങളെന്നാണ് യേശു പറയുന്നത്?

a.      തിന്മയുടെ സന്താനങ്ങള്‍

b.      സ്വര്‍ഗത്തിന്റെ സന്താനങ്ങള്‍

c.      ഈ യുഗത്തിന്റെ സന്താനങ്ങള്‍

[c] ഈ യുഗത്തിന്റെ സന്താനങ്ങള്‍

22.  മുന്തിരിത്തോട്ടത്തിന്റെയും കൃഷിക്കാരുടെയും ഉപമയില്‍ ഉടമസ്ഥന്‍ തോട്ടം ആരെ ഏല്‍പിച്ചിട്ടാണ് പോയത്? 20:9

a.      കൃഷിക്കാരെ

b.      തോട്ടകാരനെ

c.      സ്വന്തം പുത്രനെ

[a] കൃഷിക്കാരെ

ലൂക്കാ 21

1.      അവസാനനാളുകള്‍ ആരംഭിക്കുന്നതിനുമുമ്പ് ആരുനിമിത്തം ശിഷ്യന്മാരെ എല്ലാവരും ദ്വേഷിക്കും എന്നാണ് യേശു പറയുന്നത്?

a.      ലോകം നിമിത്തം

b.      വചനം നിമിത്തം

c.      യേശുവിന്റെ നാമം നിമിത്തം

[c] യേശുവിന്റെ നാമം നിമിത്തം

2.      യേശുവിന്റെ നാമം നിമിത്തം ശിഷ്യന്മാരെ എല്ലാവരും ദ്വേഷിക്കുമെങ്കിലും ശിഷ്യന്മാരുടെ എന്തുപോലും നശിച്ചുപോവുകയില്ലെന്നാണ് യേശു അറിയിക്കുന്നത്? (21:18)

a.      ഒരു തലമുടിയിഴപോലും

b.      ഒരു വാക്കുപോലും

c.      ഒരു വചനംപോലും

[a] ഒരു തലമുടിയിഴപോലും

3.      ജറുസലേമിനു ചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ യൂദയായിലുള്ളവര്‍ എന്തുചെയ്യണം എന്നാണ് യേശു ആവശ്യപ്പെടുന്നത്? 21:21

a.      യൂദയായ്ക്ക് അപ്പുറത്തേക്ക് പലായനം ചെയ്യണം

b.      പര്‍വതങ്ങളിലേക്ക് പലായനം ചെയ്യണം

c.      അടുത്ത നാട്ടിലേക്ക് ഓടിപ്പോകണം

[b] പര്‍വതങ്ങളിലേക്ക് പലായനം ചെയ്യണം

4.      ജറുസലേമില്‍ വച്ച് യേശുവിന്റെ വാക്കു കേള്‍ക്കാന്‍വേണ്ടി ജനം മുഴുവന്‍ അതിരാവിലെ എവിടെയാണ് എത്തിയിരുന്നത്? 21:38

a.      ദേവാലയത്തില്‍

b.      താഴ്‌വരയില്‍

c.      സിനഗോഗില്‍

[a] ദേവാലയത്തില്‍

  • ലൂക്കാ 22

1.      പെസഹാത്തിരുന്നാളിന്റെ മറ്റൊരു പേര്? (22:1)

a.      കടന്നുപോകലിന്റെ തിരുനാള്‍

b.      കൂടാരത്തിരുന്നാള്‍

c.      പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാള്‍

[c] പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാള്‍

2.      പുരോഹിതന്മാരും നിയമജ്ഞരും യേശുവിനെ എങ്ങനെ വധിക്കാമെന്ന് അന്വേഷിച്ചുകൊണ്ടിരുന്നത് ഏതു സമയത്താണ്?

a.      തിരുനാള്‍ അടുത്തപ്പോള്‍

b.      പെസഹാ അടുത്തപ്പോള്‍

c.      കൂടാരത്തിരുന്നാള്‍ അടുത്തപ്പോള്‍

[b] പെസഹാ അടുത്തപ്പോള്‍

3.      യേശുവിനെ എങ്ങനെ വധിക്കാമെന്നതിനെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്നവര്‍ ആരെല്ലാം?

a.      പുരോഹിതന്മാരും നിയമജ്ഞരും

b.      ഫരിസേയരും സദുക്കായരും

c.      ജനങ്ങള്‍

[a] പുരോഹിതന്മാരും നിയമജ്ഞരും

4.      പുരോഹിതന്മാരും നിയമജ്ഞരും യേശുവിനെ എങ്ങനെ വധിക്കാമെന്ന് അന്വേഷിച്ചിരുന്നെങ്കിലും അവര്‍ ഭയപ്പെട്ടിരുന്നത് ആരെയാണ്? (22:2)

a.      ഫരിസേയരെ

b.      ജനങ്ങളെ

c.      സദുക്കായരെ

[b] ജനങ്ങളെ

5.      സ്കറിയോത്താ എന്നു വിളിക്കപ്പെടുന്നവന്‍ ആര്?

a.      യൂദാസ്

b.      മത്തായി

c.      ശിമയോന്‍

[a] യൂദാസ്

6.      12 അപ്പസ്തോലന്മാരില്‍ ആരിലാണ് സാത്താന്‍ പ്രവേശിച്ചത്? (22:3)

a.      യൂദാസില്‍

b.      മത്തായിയി്ല്‍

c.      പത്രോസില്‍

[a] യൂദാസില്‍

7.      യൂദാസ് ആരെ സമീപിച്ചാണ് യേശുവിനെ അവര്‍ക്ക് എങ്ങനെയാണ് ഒറ്റിക്കൊടുക്കേണ്ടത് എന്ന് ആലോചിച്ചത്? (22:4)

a.      ദേശാധിപതിയെ

b.      പീലാത്തോസിനെ

c.      പുരോഹിതപേരമുഖന്മാരെയും സേനാധിപന്മാരെയും

[c] പുരോഹിതപേരമുഖന്മാരെയും സേനാധിപന്മാരെയും

8.      യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് പ്രതിഫലമായി യഹൂദനേതാക്കന്മാര്‍ യൂദാസിന് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തതെന്ത്?

a.      വെള്ളി

b.      സ്വര്‍ണം

c.      പണം

[c] പണം (22:5)

9.      എപ്പോള്‍ യേശുവിനെ ഒറ്റിക്കൊടുക്കാനാണ് യൂദാസ് അവസരം പാര്‍ത്തുകൊണ്ടിരുന്നത്? (22:6)

a.      ഒറ്റയ്ക്കാവുമ്പോള്‍

b.      ജനക്കൂട്ടമില്ലാത്തപ്പോള്‍

c.      രാത്രിയില്‍

[b] ജനക്കൂട്ടമില്ലാത്തപ്പോള്‍

10.  പ്രേഷിതദൗത്യവുമായി അയയ്ക്കപ്പെടുന്ന അപ്പസ്തോലന്‍ വാളി്ല്ലാത്തവനെങ്കില്‍ എന്തു വിറ്റുപോലും വാള്‍ വാങ്ങട്ടെ എന്നാണ് യേശു ആവശ്യപ്പെട്ടത്?

a.      സ്വന്തം കുപ്പായം

b.      സ്വന്തം ഭവനം

c.      സര്‍വവും

[a] സ്വന്തം കുപ്പായം (22:36)

11.  താന്‍ ആരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നതാണ് നിവൃത്തിയാകേണ്ടിയിരിക്കുന്നതെന്ന് യേശു പ്രഖ്യാപിച്ചത്?

a.      നീതിമാന്മാരോടുകൂടെ

b.      ദുഷ്ടരോടുകൂടെ

c.      നിയമലംഘകരോടുകൂടെ

[c] നിയമലംഘകരോടുകൂടെ (22:37)

12.  പൂരിപ്പിക്കുക: “എന്തെന്നാല്‍ എന്നെപ്പറ്റി എഴുതപ്പെട്ടിരിക്ുകന്നത് ........... ?

a.      നിവര്‍ത്തിയാകേണ്ടതാണ്

b.      പൂര്‍ണമാകേണ്ടതാണ്

c.      പൂര്‍ത്തിയാകേണ്ടതാണ്

[c] പൂര്‍ത്തിയാകേണ്ടതാണ് (22:37)

13.  വാളില്ലാത്തവന്‍ വാള്‍ വാങ്ങട്ടെ എന്ന് യേശു പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് എത്ര വാളുണ്ട് എന്നാണ് അപ്പസ്തോലന്മാര്‍ പറഞ്ഞത്?

a.      ഒരുവാള്‍

b.      നാല് വാള്‍

c.      രണ്ട് വാള്‍

[c] രണ്ട് വാള്‍

14.  പെസഹാ ഭക്ഷിച്ചശേഷം യേശു എവിടേക്കാണ് പോയത്?

a.      ഒലിവുമലയിലേക്ക്

b.      ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കാന്‍

c.      താഴ്‌വരയിലേക്ക്

[a] ഒലിവുമലയിലേക്ക്

15.  പെസഹാ ഭക്ഷണത്തിനുശേഷം ഒലിവുമലയിലേക്കു പോയ യേശുവിനെ പിന്തുടര്‍ന്നത് ആര്? (22:39)

a.      ജനങ്ങള്‍

b.      ശിഷ്യന്മാര്‍

c.      സ്നേഹിതര്‍

[b] ശിഷ്യന്മാര്‍

16.  ഗത്സെമനിയിലെത്തിയ യേശു ശിഷ്യന്മാരില്‍നിന്ന് എന്തുമാത്രം ദൂരെ മാറിയാണ് പ്രാര്‍ത്ഥിച്ചത്? 22:41

a.      ഒരു കല്ലേറു ദൂരം

b.      ഒരു മീറ്റര്‍ ദൂരം

c.      ഒരുപാടുദൂരം

[a] ഒരു കല്ലേറു ദൂരം

17.  വി. ലൂക്കായുടെ സുവിശേഷത്തില്‍ പെസഹാ ഭക്ഷിച്ചശേഷം ഒലിവുമലയിലെത്തിയ യേശു ശിഷ്യന്മാരോട് ആദ്യം അരുളിചെയ്ത വചനമെന്ത്? 22:40

a.      നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍

b.      എല്ലാക്കാര്യത്തിനും ദൈവത്തിന് നന്ദിപറയുവിന്‍

c.      നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍

[c] നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍

18.  ഗത്‌സെമനിയില്‍ എത്തിയ യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴത്തെ ശാരീരികനിലയെന്തായിരുന്നു?

a.      മുട്ടിന്മേല്‍ വീണു

b.      ഇരുന്നു

c.      സ്രാഷ്ടാംഗം പ്രണമിച്ചു

[a] മുട്ടിന്മേല്‍ വീണു

19.  ഗത്‌സെമനിയില്‍ യേശുവിനോടുകൂടെയുണ്ടായിരുന്നവര്‍ സേവകന്റെ ഏതു ചെവിയായിരുന്നു ഛേദിച്ചു കളഞ്ഞത്? അത് യേശു സുഖപ്പെടുത്തിയതെങ്ങനെ? (22:50-51)

a.      വലതു ചെവി, ചെവി തൊട്ട് സുഖപ്പെടുത്തി

b.      ഇടതുചെവി, തുപ്പലുകൊണ്ട് സുഖപ്പെടുത്തി

c.      രണ്ടു ചെവിയും, തൊട്ട് സുഖപ്പെടുത്തി

[a] വലതു ചെവി, ചെവി തൊട്ട് സുഖപ്പെടുത്തി

20.  ഗത്‌സെമനിയില്‍ യേശുവിനെ ബന്ധിക്കാനായി വന്നവര്‍ ലൂക്കാ സുവിശേഷത്തില്‍ ആരെല്ലാമായിരുന്നു? (22:52)

a.      പുരോഹിതപ്രമുഖന്മാര്‍ മാത്രം

b.      സേനാധിപന്മാരും ജനപ്രമാണികളും

c.      പുരോഹിതപ്രമുഖന്മാര്‍, ദേവാലയ സേനാധിപന്മാര്‍, ജനപ്രമാണികള്‍

ഉ. ..............................

21.  ഗത്‌സെമനിയില്‍ വച്ച് യേശുവിനെ ബന്ധിക്കുവാനായി വന്നവരുടെ കൈയിലുണ്ടായിരുന്ന ആയുധങ്ങള്‍ എന്തെല്ലാം? (22:52)

a.      ഒന്നുമില്ലായിരുന്നു

b.      വാള്‍ മാത്രം

c.      വാളും വടിയും

[c] വാളും വടിയും

22.  ആര്‍ക്കെതിരെ എന്നപോലെ തന്നെ ബന്ധിക്കാന്‍ വന്നിരിക്കുന്നുവോ എന്നാണ് യേശു ചോദിക്കുന്നത്? 22:52

a.      കൊള്ളക്കാരനെതിരെ

b.      കവര്‍ച്ചക്കാരനെതിരെ

c.      ശത്രുവിനെതിരെ

[b] കവര്‍ച്ചക്കാരനെതിരെ എന്നപോലെ

23.  ഗത്‌സെമനിയില്‍വച്ച് യേശു തന്നെ ബന്ധിക്കുവാന്‍ വന്നവരോട് താന്‍ എല്ലാദിവസവും എവിടെയായിരുന്നപ്പോള്‍ അവര്‍ തന്നെ പിടിച്ചില്ലായെന്നാണ് ചൂണ്ടിക്കാട്ടിയത്? (22:53)

a.      തെരുവീഥിയില്‍ ആയിരുന്നപ്പോള്‍

b.      സിനഗോഗില്‍ ഉണ്ടായിരുന്നപ്പോള്‍

c.      ദേവാലയത്തിലായിരുന്നപ്പോള്‍

[c] ദേവാലയത്തിലായിരുന്നപ്പോള്‍

24.  പൂരിപ്പിക്കുക: “എന്നാല്‍ ഇതു നിങ്ങളുടെ സമയമാണ് ................ ആധിപത്യവും”

a.      അന്ധകാരത്തിന്റെ

b.      പ്രകാശത്തിന്റെ

c.      തിന്മയുടെ

[a] അന്ധകാരത്തിന്റെ (22:53)

25.  “എന്നാല്‍ ഇത് നിങ്ങളുടെ സമയമാണ് അന്ധകാരത്തിന്റെ ആധിപത്യവും” യേശു ഇപ്രകാരം പറഞ്ഞത് ആരോടാണ്?

a.      പുരോഹിതപ്രമുഖരോട്

b.      ദേവാലയ സേനാധിപന്മാരോട്

c.      പുരോഹിതപ്രമുഖരോടും, ദേവാലയസേനാധിപന്മാരോടും, ജനപ്രമാണികളോടും

[c] പുരോഹിതപ്രമുഖരോടും, ദേവാലയസേനാധിപന്മാരോടും, ജനപ്രമാണികളോടും

26.  ഗത്‌സെമനിയില്‍ ബന്ധനസ്ഥനാക്കിയ യേശുവിനെ യഹൂദന്മാര്‍ ആരുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്?

a.      പ്രധാനാചാര്യന്റെ വീട്ടിലേക്ക്

b.      പ്രത്തോറിയത്തിലേക്ക്

c.      പുരോഹിതന്റെ വീട്ടിലേക്ക്

[a] പ്രധാനാചാര്യന്റെ വീട്ടിലേക്ക്

27.  നീയും അവരില്‍ ഒരുവനാണ് എന്ന് പ്രധാനാചാര്യന്റെ വീട്ടുമുറ്റത്തുവെച്ച് ഒരു മനു,്യന്‍ പറഞ്ഞത് ഏത് അപ്പസ്തോലനെ കണ്ടിട്ടാണ്? (22:58)

a.      പൗലോസിനെ

b.      മത്തായിയെ

c.      പത്രോസിനെ

[c] പത്രോസിനെ

28.  യേശു ശിഷ്യന്മാരോട് അവര്‍ ആരെപ്പോലെയാകരുത് എന്നാണ് നിര്‍ദേശിച്ചത്? (22:26)

a.      യഹൂദരെപ്പോലെ

b.      വിജാതീയരെപ്പോലെ

c.      റോമാക്കാരെപ്പോലെ

[b] വിജാതീയരെപ്പോലെ

കൊച്ചിയിലെ കപ്പലൊച്ചകൾ [07]

ഉല്‍പത്തി

നിലപാടുതറയില്‍ ജീവിച്ച തൂങ്കുഴിപിതാവ്

വചനമനസ്‌കാരം: No.188

കുടുംബം സഭയ്ക്കുള്ള ദാനവും ചുമതലയും - ലിയോ മാര്‍പാപ്പ