നിരീക്ഷണങ്ങള്‍

ബെനിഫാക്ടറിന്‍െറ വേദനയറിയാത്ത ബെനിഫിഷ്യറി

ദേശത്തുനിന്നും വിദേശത്തുനിന്നും വൈദികവിദ്യാര്‍ത്ഥികളുടെ പഠനത്തിനു സഹായം കിട്ടാറുണ്ട്. വിദ്യാര്‍ത്ഥിയുടെ പരിശ്രമംകൊണ്ടല്ല, അങ്ങനെ ബെനിഫാക്ടേഴ്സിനെ കിട്ടിയത്. പത്തു വര്‍ഷം സഹായധനമെത്തി. പക്ഷേ, അയച്ചതാരെന്ന് അറിയാന്‍ പാടില്ല; കിട്ടിയതാര്‍ക്കെന്ന് അയച്ചവര്‍ക്കും അറിഞ്ഞുകൂടാ. അങ്ങനെയാണ് ഈ സംവിധാനം. അതുകൊണ്ട് അനുഭവിക്കുന്നവനറിഞ്ഞുകൂടാ, കിട്ടുന്നതു കഠിനപ്രയത്നത്തിന്‍റെ ഫലമാണെന്ന്. പൗരോഹിത്യസ്വീകരണസമയത്തു ചിലര്‍ വലിയ സമ്മാനങ്ങള്‍ അയയ്ക്കാറുണ്ട്.

കേരളത്തില്‍ നടക്കുന്ന പൗരോഹിത്യ സ്വീകരണാഘോഷങ്ങള്‍ ശ്രദ്ധിച്ചാല്‍, ചിലര്‍ ദരിദ്രരാണെങ്കിലും അതിഗംഭീരമായ ആഘോഷങ്ങള്‍! ഇടവകക്കാര്‍ ചോദിക്കാറുണ്ട്, ഈ പണമൊക്കെ എവിടെനിന്ന്? കൃത്യമായ അന്വേഷണം നടത്തുമ്പോഴല്ലേ അറിയുന്നത്. പത്തു കൊല്ലവും സഹായധനം അയച്ചതും ഇപ്പോള്‍ വലിയ സമ്മാനം എത്തിച്ചതും ഒരു ദരിദ്രയായ വിധവയാണെന്ന്. മിച്ചമുള്ളതില്‍ നിന്നല്ല, നിത്യം നടത്തുന്ന കഠിനാധ്വാനത്തില്‍ നിന്നു മിച്ചം വയ്ക്കുന്നതില്‍ നിന്നാണെന്ന്.

സഭയിലും ഇമ്മാതിരി പ്രവര്‍ത്തനരീതികള്‍ കണ്ടേക്കാം. പള്ളിപണിക്കുവേണ്ടി ചില ബെനിഫാക്ടേഴ്സിനെ സംഘടിപ്പിക്കാന്‍ പലരുടെയും സഹകരണം കിട്ടി. പലപ്പോഴും ധനവാന്‍റെ മിച്ചമല്ല കേരളത്തിലെ പള്ളിപണിക്കു കിട്ടിയത്. കഷ്ടപ്പെടുന്നവന്‍റെ വിയര്‍പ്പിന്‍റെ വേതനമാണത്. ചിലപ്പോഴെങ്കിലും അത്രയും മനസ്സിലാക്കാതെ പള്ളിപണിക്കുവേണ്ടി ധൂര്‍ത്തു നടത്തുമ്പോള്‍ ധാര്‍മികമായി അതൊരു തെറ്റാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുവഴി ദൈവാരാധന നടത്തുന്നില്ലെന്നും അനീതിയുടെ സ്മൃതിമണ്ഡപങ്ങളാണ് അവിടെ ഉയര്‍ത്തുന്നതെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം