അധ്യായം : ഇരുപത്
അച്ചാ മെയിൻ കുർബാനയ്ക്ക് ആരേലും വിളിച്ചോ. നേരത്തേ പറഞ്ഞുവെച്ചില്ലേ തലയെടുപ്പുള്ള ആരേം കിട്ടുകേല കേട്ടോ. പാപ്പനാണ് ഉപദേശം തിരുനാളിന്റെ കാര്യം തീരുമാനിച്ച അന്നുമുതലുള്ള ആവേശമാണ്.
ഒന്നു രണ്ടു പേരെ കണ്ടു വച്ചിട്ടുണ്ട്. അയാൾ അലസഭാവത്തിൽ പറഞ്ഞു.
ഞായറാഴ്ചയിലെ കുട്ടികളുടെ കുർബാന കഴിഞ്ഞ് പന്ത്രണ്ടാം ക്ലാസി ലേക്ക് നടന്നപ്പോഴാണ് ഒരാശയം തോന്നിയത്. ഇടവകയിലെ വിശ്വാസ പരിശീലനം അടുത്തയാഴ്ച പൂർത്തിയാക്കുകയാണ് അയാൾ പഠിപ്പിക്കുന്ന പ്ലസ് 2 ബാച്ച്. കുട്ടികൾക്ക് ഏറ്റവും ഓർമ്മയുള്ള അച്ചനെ കുർബാനയ്ക്ക് ക്ഷണിക്കാം.
ക്ലാസിന് ആമുഖമായി അയാൾ പറഞ്ഞു. നമ്മുടെ ക്ലാസ് തീരാൻ പോകുവല്ലേ? ഒരു ചെറിയ അസൈൻമെന്റ്. ഈ ഇടവകയിൽ സേവനം ചെയ്ത് കടന്നുപോയ അച്ചൻമാരിൽ നിങ്ങളേ റ്റവും ഓർത്തിരിക്കുന്ന അച്ചന്റെ പേര് ഇന്ന് സൺഡേസ്കൂൾ കഴിഞ്ഞ് പോകും മുമ്പ് എനിക്ക് എഴുതിത്തരണം. പരസ്പരം ആലോചിക്കാതെ വേണം ആളുടെ പേരെഴുതാൻ.
കുട്ടികൾ അത്ഭുത ത്തോടെ അയാളെ നോക്കി. ഇത് പതിവില്ലാ ത്തതാണ്. ടെക്‌സ്റ്റും അസൈൻമെന്റും ചോദ്യങ്ങളും പന്ത്രണ്ടാം ക്ലാസിന്റെ പടിക്ക് പുറ ത്താണ്. ജീവിതാനുഭവ ങ്ങൾ പങ്കുവയ്ക്കലും ചർച്ച കളും മാത്രമാണ് അവിടെ പതിവ്.
കുട്ടികൾ ആയാളെ നിരാശപ്പെടുത്തിയില്ല. പോകും മുമ്പ് എല്ലാവരും ഓരോ തുണ്ട് പേപ്പർ അയാൾക്ക് കൈമാറി. അയാൾ പുഞ്ചിരിയോടെ അതെല്ലാം ളോഹയുടെ കീശയിൽ നിക്ഷേപിച്ചു.
ഉച്ചയൂണിനുമുമ്പ് അയാൾ ആകാംക്ഷയോടെ കടലാസുതുണ്ടുകൾ പരിശോധിച്ചു.
എല്ലാവരും തന്നെ ഒരാളുടെ പേരാണ് എഴുതിയിരിക്കുന്നത്. ആ ഇടവകയിൽ സേവനം ചെയ്തുവരവേ പൗരോ ഹിത്യം ഉപേക്ഷിച്ചുപോയ ഒരു വൈദികന്റെ പേര്.
ഉച്ചഭക്ഷണത്തിന് പതിവ് രുചി തോന്നിയില്ല. വേണ്ടായിരുന്നു. മനസ്സ് പിറുപിറുക്കുന്നു.
ഗ്രഹാം ഗ്രീൻ എഴുതിയ the Power and glory എന്ന നോവലിലെ മുഖ്യകഥാ പാത്രമായ ദ വിസ്കി പ്രീസ്റ്റ് ചിന്തകളിലേക്ക് നടന്നു കയറുന്നു. കണ്ണുനനയ്ക്കുന്ന ആ കഥാപാത്രത്തെ തള്ളി നീക്കി ഉള്ളുലയ്ക്കുന്ന ഓരോർമ്മ കടന്നുവരുന്നു.
ഉപരിപഠനകാലത്ത് ടൗണിനടുത്തുള്ള പള്ളി യിൽ വരാന്ത്യങ്ങളിൽ സഹായിക്കാൻ പോകു മായിരുന്നു അയാൾ.
ഇടവകപ്പള്ളി കൂടാതെ ഞായറാഴ്ച കുർബാനയും വേദപാഠകാസുകളുമുള്ള രണ്ട് സ്റ്റേഷൻ പള്ളികൾ കൂടെയുണ്ട്. അയാൾ വന്നതോടെ വികാരിയ ച്ചനും കൊച്ചച്ചനും ഞായറാഴ്ച ശ്വാസം വിടാ മെന്നായി.
ജോണച്ചാ ഞങ്ങൾ വീട് വരെപ്പോയിട്ട് പെട്ടെ ന്നു വരാം. വൈകുന്നേര ത്തെ കാര്യങ്ങളെല്ലാം ഒന്നു നോക്കിയേക്കണേ. വികാരിയച്ചനും കൊച്ച ച്ചനും സ്വാതന്ത്ര്യത്തിലേക്ക് യാത്രയായി.
വെള്ളിയാഴ്ച വൈകിട്ട് ദിവ്യകാരുണ്യ ആരാധ നയും വി. കുർബാനയും ഉണ്ണിശോയുടെ നൊവേനയും ഉണ്ട്.
ദിവ്യകാരുണ്യം ബലി പീഠത്തിൽ എഴുന്നളളിച്ച് വച്ചിട്ട് അയാൾ മദ്ബഹ യുടെ സൈഡിലെ കസേര യിലേക്ക് മടങ്ങി. ആരാധന സിസ്റ്റർമാർ നയിച്ചുകൊ ള്ളും. അവർക്ക് കൂട്ടിന് ചില അമ്മമാരുണ്ട്. സൈഡ് കർട്ടനോട് ചേർന്ന് ആരെയും കാണാ തെ ദിവ്യകാരുണ്യം നോക്കിയിരിക്കാൻ പ്രത്യേക സന്തോഷമാണ്. ആ ഇരുപ്പിൽ കോളേജിലെ ക്ലാസ് മുറികളും ക്യാമ്പ സിലെ ചൂടേറിയ ചർച്ച കളും വ്യക്തിപരമായ ഒരു സംഭാഷണത്തിന് വഴി മാറും. ഇടയ്ക്ക് അയാൾക്ക് വാക്കുകൾ നഷ്ടമാകും.
“അച്ചാ...”
ജനലിൽ ആരോ തട്ടിവിളിച്ചപ്പോൾ അയാൾ ചിന്തകളിൽ നിന്ന് ഞെട്ടി യുണർന്നു.
“അച്ചാ ഒന്നു കുമ്പസാരിക്കണം.” ജനൽപ്പാളിക്ക് പുറത്ത് ഒരു മധ്യവയസ്ക്കന്റെ പരുക്കൻ മുഖം തെളിഞ്ഞു.
ടൗൺ പള്ളിയായതു കൊണ്ട് നൊവേനയ്ക്ക് മറ്റ് ഇടവകകളിൽ നിന്നും ആളുകൾ വരാറുണ്ട്.
അയാൾ സാവധാനം കുമ്പസാരക്കൂട്ടിലേക്ക് നടന്നു.
കുമ്പസാരക്കൂടിനടുത്ത് നീണ്ട ഒരു നിര കാത്തു നിൽപ്പുണ്ടായിരുന്നു. അയാൾ വരുന്നത് കണ്ട പ്പോൾ അവരുടെ മുഖം പ്രസന്നമായി. ആരാധന അവസാനിപ്പിക്കേണ്ട സമയമായിട്ടും കുമ്പസാര ക്കാർ തീർന്നില്ല. സിസ്റ്റേഴ്സ് തിരിഞ്ഞുനോ ക്കുന്നത് അയാൾക്ക് കാണാം. എഴുന്നേൽക്കാൻ മനസ്സ് അനുവദിക്കുന്നില്ല.
അങ്ങനെയുള്ള അവ സരങ്ങളിൽ ആരുടെയും മുഖത്തുനോക്കാതെ ഇങ്ങുപോന്നാമതി. അത്യാ വശ്യക്കാരാണെങ്കിൽ കുർബാന കഴിഞ്ഞ് നിന്നോളും. അപ്പോ പോയി കുമ്പസാരിപ്പിക്കാമല്ലോ. കുറച്ചുപേർക്കുവേണ്ടി എല്ലാവരുടെയും സമയം കളയണ്ടല്ലോ. പണ്ട് വല്ല്യച്ചൻ പറഞ്ഞുതന്ന ഉപദേശം മനസ്സിലേക്ക് വന്നാലും അയാൾക്ക് ധർമ്മസങ്കടമാണ്.
കപ്യാർ സൈഡ് കർട്ടൻ നീക്കിനോക്കിയതു കണ്ടപ്പോൾ അയാൾ ആശീർവ്വാദം കൊടുത്ത് എഴുന്നേൽക്കാനൊരുങ്ങി.
ബാക്കിയുള്ളവരെ കുർബാന കഴിഞ്ഞ് കുമ്പസാരിപ്പിക്കാം. അയാൾ അവരെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.
“അച്ചാ എന്നേ കൂടി. കുർബാന കഴിയാൻ നിന്നാൽ നാട്ടിലോട്ടുള്ള വണ്ടി പോകും.” മധ്യവയസ്കയായ ഒരമ്മ വഴി വിലങ്ങി നിൽപ്പാണ്.
“ബാക്കിയുള്ളവരെ കുർബാന കഴിഞ്ഞിട്ട്.” അയാൾ കുമ്പസാരക്കൂട്ടി ലേക്ക് മടങ്ങി.
തിരുവസ്ത്രങ്ങൾ ധരിക്കാ നായി സങ്കീർത്തിയിലേക്ക് നടക്കുമ്പോൾ മനസ്സ് പതി വില്ലാതെ അസ്വസ്ഥമായി രുന്നു. തിരുക്കർമ്മങ്ങൾക്ക് വൈകി വരുമ്പോഴങ്ങനെ യാണ്.
സിസ്റ്റേഴ്‌സ് വാഴ്‌വിന്റെ പാട്ട് പാടിത്തുടങ്ങി. കാത്തിരുന്നു മടുത്തതിന്റെ മുഷിപ്പ് പാട്ടിൽ പോലും വ്യക്തമാണെന്ന് അയാൾക്ക് തോന്നി.
കൈകൾ കഴുകി വേഗത്തിൽ തിരുവസ്ത്രങ്ങള ണിഞ്ഞ് അയാൾ സങ്കീർ ത്തിയിൽ നിന്ന് മദ്ബഹ യിലേക്ക് നടന്നു. വാതിൽ കടന്നപ്പോൾ ആരോ പുറകിൽ നിന്ന് വലിക്കുന്ന തു പോലെ. തോന്നലല്ല. ആരോ പിന്നിൽ നിന്ന് കാപ്പയുടെ തുമ്പിൽ പിടിച്ച് വലിക്കുന്നു. ആദ്യ അനു ഭവമാണ്. അയാൾ ഞെട്ട ലോടെ തിരിഞ്ഞു. മുഷി ഞ്ഞ വേഷത്തിൽ ഒരു മധ്യവയസ്ക്കൻ. അസുഖകര മായ ഒരു ഗന്ധം വായു വിൽ പടർന്നു നിൽക്കുന്നു.
“എന്താ...” അയാളുടെ സ്വരത്തിൽ പ്രകടമായ ദേഷ്യമുണ്ടായിരുന്നു.
“ഐ നീഡ് റ്റു മിനിറ്റ്സ്. ഒൺലി റ്റു മിനിറ്റ്സ്.” നിലതെറ്റിയ വാക്കുകൾ ഇഴഞ്ഞെത്തി.
സംസാരിക്കാൻ പറ്റിയ സമയം. ദേഷ്യം മറന്ന് അയാൾ ഉള്ളിൽ ചിരിച്ചു. ചിലപ്പോൾ അയാൾക്ക ങ്ങനെ സംഭവിക്കാറുണ്ട്. തീവ്രമായ ദുഃഖത്തിലും നിരാശയിലും അമർഷ ത്തിലും പരാജയത്തിലും ഉള്ളിൽ ചിരിക്കാൻ തോന്നുക.
“ഇപ്പോൾ തന്നെ സമയം ഒത്തിരി വൈകി. കുർബാന കഴിഞ്ഞ് കാണാം.”
ആഗതന്റെ പ്രതികര ണത്തിന് കാത്തുനിൽ ക്കാതെ അയാൾ അക ത്തേക്ക് തിരിഞ്ഞു.
ഒരു നിമിഷം... കാപ്പയിലെ പിടി മുറുകി.
“മര്യാദയ്ക്ക് പറഞ്ഞാൽ മനസ്സിലാകില്ല അല്ലേ...” ഉഗ്രമായ കോപത്തോടെ അയാൾ തിരിഞ്ഞു.
ആഗതൻ ശില പോലെ നിൽക്കുകയാണ്. അയാ ളുടെ ഭാവമാറ്റവും സ്വരവും ആഗതനിൽ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. കാപ്പയുടെ തുമ്പിലെ പിടിമാത്രം അല്പം കൂടി മുറുകിയിട്ടുണ്ട്.
അടുത്ത പ്രതികരണ ത്തിനായി അയാൾ ഒരു നിമിഷം നിന്നു. വെള്ളിടി പോലെ ഒരു വാക്ക് കാതുകളിൽ വന്നലച്ചു.
“ആം ആൻ എക്സ് പ്രീസ്റ്റ്...”
വീഴാതിരിക്കാൻ അയാൾ ഭിത്തിയിൽ അള്ളി പ്പിടിച്ചു. അശനിപാതം പോലെ വാക്കുകൾ എല്ലാ ഇന്ദ്രിയങ്ങളിലും അലയടിക്കുന്നു.
“ആം ആൻ എക്സ് പ്രീസ്റ്റ്...”
പരിസരബോധം വന്ന പ്പോൾ അയാൾ ആഗതനെ സൂക്ഷിച്ചു നോക്കി. വീണു പോയതിന്റെ നിരാശയോ പരാജയപ്പെട്ടതിന്റെ ദുഃഖ മോ ആ മുഖത്തില്ല. അപാ രമായ നിർവ്വികാരത മാത്രം.
അൾത്താരയിലേക്കുള്ള കവാടത്തിനിരുവശത്തും അവർ അല്പനേരം നിന്നു.പിച്ചവച്ചു തുടങ്ങിയവനും യാത്ര അവസാനിപ്പിച്ച വനും. തന്റെ ഹൃദയമിടിപ്പ് ആർക്കും കേൾക്കാവുന്ന സ്ഥായിയിലേക്കുയരുന്ന തും കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുന്നതും അയാൾ അറിഞ്ഞു.
അയാളുടെ ഭാവമാറ്റം ആഗതനെയും തെല്ലൊന്നു ലച്ചതുപോലെ. അല്പം കുനിഞ്ഞ ആ മുഖത്ത് ധൂർത്തപുത്രന്റെ മുഖം തെളിഞ്ഞു.
“അച്ചന് എന്താ പറയാനുള്ളത്...”
“ഐ നീഡ് സം മണി. ഒരു റ്റു തൗസന്റ് റുപ്പീസ്...” മുഖമുയർത്താതെ അയാൾ പറഞ്ഞു.
“എന്റെ കൈയ്യിൽ...”
“അച്ചന്റെ കൈയ്യിൽ ഇല്ലെന്നറിയാം. സാക്രിസ്റ്റ്യ നെ പറഞ്ഞുവിട്ട് പള്ളിയി ലുള്ള ഏതെങ്കിലും പരിചയക്കാരോട് മേടിച്ചു തന്നാൽ മതി.” സ്വരവും മുഖവും മെല്ലെ ഉയർന്നു.
“എന്തിനാണ് തിരുപ്പട്ടം ഉപേക്ഷിച്ചതെന്ന് പറഞ്ഞാൽ പണം തരാം.”
അയാൾ ഒന്നറച്ചു. മുഖം കുനിഞ്ഞു... “ശരി പറയാം...”
ഒരു കുമ്പസാരം പോലെ അയാൾ പറഞ്ഞു തുടങ്ങി. പാട്ടിലും പ്രസംഗ ത്തിലും മതിമറന്നാഹ്ലാദിച്ച ദിനങ്ങൾ. പ്രാർത്ഥന വെറും ചടങ്ങായി മാറിയത്. അശുദ്ധമായ ഒരു ബന്ധത്തിലേക്കെടുത്തു ചാടിയത്. അത് ലോകമറി ഞ്ഞപ്പോൾ പൗരോഹിത്യമു പേക്ഷിച്ച് ഒന്നിച്ചത്. പാരലൽ കോളേജിലെ അധ്യാപനം, രോഗം, മദ്യം.
“മക്കൾ?...” അയാൾ അറിയാതെ ചോദിച്ചു.
“ഒന്നിച്ചു കിടന്നാലല്ലേ മക്കളുണ്ടാവൂ...” ഒരു മുരൾച്ച അയാളിൽ നിന്നുയർന്നു.
“പിന്നെന്തിനാ പൗരോ ഹിത്യം ഉപേക്ഷിച്ചത്...”
“അത് പറയാം. വീട്ടുകാർ ആട്ടിയിറക്കിയ പ്പോഴാണ് ഞങ്ങൾ പഴയൊരു സുഹൃത്തിന്റെ വാടകവീട്ടിൽ ആദ്യരാത്രി തങ്ങിയത്...” ആവേശ ത്തോടെ കാത്തിരുന്ന എന്നോട് കൂട്ടുകാരി ചോദിച്ചു.
“ഈ എനിക്കുവേണ്ടി പട്ടം ഉപേക്ഷിച്ച നിങ്ങൾ എന്നേക്കാൾ സുന്ദരിയെ കാണുമ്പോൾ എന്നെ ഉപേക്ഷിക്കുമോ? ശരീരത്തോ ടുള്ള ആസക്തികൾ അന്നു തീർന്നു. തോറ്റ് പോയി ല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം ജീവിച്ചു... മദ്യമൊഴിച്ച് ഉള്ളിലെ തീ കെടു ത്തുന്നു...”
“താങ്ക്സ് ഫോർ ദ മണി.” പണം വാങ്ങി അയാൾ വേച്ചുവേച്ചിറങ്ങി പ്പോയി...
അയാൾ ആ നടപ്പ് നോക്കി നിന്നു. ചുവടുവയ്ക്കു ന്തോറും ദൈർഘ്യം കുറയുന്ന ഒരു ദൂരം.
വൈദികനിൽ നിന്ന് കേവലതകളിലേക്കുള്ള ദൂരം. എക്സ് പ്രീസ്റ്റ്...
(തുടരും)