വീട്ടിലേക്കൊതുങ്ങാതെ സമൂഹത്തിലേക്കിറങ്ങുക

Go out into the community without staying home
Published on
സ്വപ്നങ്ങൾക്ക് അവധി നൽകി, ചിറകുകളടച്ച് കഴിയുകയാണ് പ്രതിഭാധനരായ അനേകർ. അവർക്കു ചിറകുകൾ വിടർത്തി പറന്നുയരാൻ അവസരം നൽകണം. അത്ഭുതങ്ങൾ സൃഷ്ടിക്കുമത്, സമൂഹത്തിലും അവരുടെ ജീവിതങ്ങളിലും.

അങ്കമാലി ഡിപോൾ കോളേജിലെ എം എസ് ഡബ്ല്യു ക്ലാസിൽ ഇരിക്കുന്ന ഷൈനിയെ കണ്ടപ്പോൾ കുട്ടികൾ കരുതി യത് കുട്ടിയെ ചേർക്കാൻ വന്ന ഏതോ അമ്മയാണെന്നാണ്. ക്ലാസ് തീരുന്നതുവരെ ഇരുന്നപ്പോൾ മനസ്സിലായി, പഠിക്കാൻ വന്ന കുട്ടിയാണെന്ന്. പിന്നെ മനസ്സിലായി കുട്ടിയുടെ കുട്ടിയും അതേ ക്ലാസിലെ കുട്ടിയാണെന്ന്. അതായത്, അമ്മയും മകളും ഒരുമിച്ച് ഒരു ക്ലാസിലിരുന്നു പഠിക്കുന്നു. പഠിക്കുക മാത്രമല്ല, കോഴ്സ് കഴിഞ്ഞപ്പോൾ നല്ല നിലയിൽ വിജയിക്കുകയും ക്യാംപസ് റിക്രൂട്മെന്റിലൂടെ ജോലി നേടുകയും ചെയ്തു. ഇപ്പോൾ മനസ്സിനിണങ്ങിയ ആ ജോലിയും ഒപ്പം സംതൃപ്തി പകരുന്ന സാമൂഹ്യപ്രവർത്തന വുമായി സജീവമായിരിക്കുക യാണ്, മറ്റുള്ളവർ വിശ്രമജീവിത ത്തെക്കുറിച്ചു ചിന്തിക്കുന്ന പ്രായത്തിൽ ഷൈനി നൈജോ.

ജോലിക്കിടയിലും വിരമിച്ച ശേഷവും വിദൂരപഠന കോഴ്സു കളിൽ ചേർന്നു ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന അനേകർ നമ്മുടെ നാട്ടിലുണ്ട്. പല പല വിഷയങ്ങളിൽ മാറി മാറി പരീക്ഷയെഴുതി സർട്ടിഫി ക്കറ്റുകൾ സമ്പാദിക്കുകയും അതെല്ലാം പേരിനു കൂടെ ചേർക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നവർ. അതു നല്ലതാണ്, അറിവു സമ്പാദിക്കലാണ്. എന്നാൽ, കേവലം വിദ്യാഭ്യാസ യോഗ്യതകൾ കരസ്ഥമാക്കുക എന്നതായിരുന്നില്ല ഷൈനിയുടെ ലക്ഷ്യം. സാമൂഹ്യസേവന ത്തോടുള്ള ആത്മാർഥമായ താത്പര്യമാണ് സോഷ്യൽ വർക്കിൽ പ്രൊഫഷണൽ യോഗ്യത നേടുകയെന്ന ആഗ്രഹത്തിലേക്കു ഷൈനിയെ നയിച്ചത്.

സമൂഹത്തിന് കഴിയാവുന്ന സംഭാവനകളേകുക, മറ്റുള്ളവ രുടെ സന്തോഷത്തിന് ഒരു നിമിത്തമാകുക എന്ന ആഗ്രഹം ഷൈനിക്ക് എന്നും ഉണ്ടായി രുന്നു. വൈ എം സി എ യിലും പള്ളിയിലും മറ്റു സംഘടനാ പ്രവർത്തനങ്ങളിലുമെല്ലാം സജീവമായി പങ്കെടുത്തിരുന്നു. സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട്, സാന്ത്വനചികിത്സാ രംഗത്ത് എന്തെങ്കിലും ചെയ്യാ നായി രംഗത്തിറങ്ങിയ അനുഭവ മുണ്ട്. സാന്ത്വനചികിത്സയുടെ ക്ലാസുകളിലും സംബന്ധിച്ചു. വീടുകളുടെ നാലു ചുവരുകൾ ക്കുള്ളിൽ വിഷാദികളായി കഴിയുന്ന അനേകരെ അക്കാലത്തു കണ്ടുമുട്ടി. ഒരിറ്റു പരിഗണനയ്ക്കായി, കരുതലിന്റെ ഒരു കരസ്പർശത്തിനായി കൊതിച്ചു കഴിയുന്ന മനുഷ്യർ. ഈ സമാഗമങ്ങൾ സാമൂഹ്യ പ്രവർത്തനത്തെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്ന അവബോധത്തിലേക്കു നയിച്ചു.

അതുകൂടാതെയാണ് ഫാ. ഡേവീസ് ചിറമേൽ ഫൗണ്ടേഷന്റെ പരിവർത്തൻ എന്ന പദ്ധതിയുമായി സഹകരി ച്ചുള്ള പ്രവർത്തനങ്ങൾ നൽകിയ അനുഭവങ്ങൾ. ഭർത്താവ് നൈജോ എബ്രഹാം ഈ പദ്ധതിയുടെ ചുമതലക്കാര നാണ്. അദ്ദേഹത്തോടൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ചു കുട്ടികളുടെ കൗൺസലിംഗും അവർക്കാവശ്യമായ സഹായമെ ത്തിക്കലും നടത്തിയിരുന്നു. സ്കൂൾ വിദ്യാർഥികൾ നേരിടുന്ന നാനാവിധമായ പ്രശ്നങ്ങളെ കുറിച്ചു മനസ്സിലാക്കാനായി. ഈ രംഗത്തൊക്കെ കാര്യക്ഷമമായി പ്രവർത്തിക്കാൻ, അതു മായി ബന്ധപ്പെട്ട അക്കാദമിക യോഗ്യതകൾ നേടുന്നതു നന്നായിരിക്കുമെന്നു തോന്നി.

അങ്ങനെയിരിക്കെയാണ്, ബിരുദം പൂർത്തിയാക്കിയ മകൾ ഏയ്ഞ്ചൽ എം എസ് ഡബ്ല്യു പഠിക്കാൻ തീരുമാനിക്കുന്നത്. മകൾക്കൊപ്പം അമ്മയുടെയും അപേക്ഷ നൽകി. അങ്കമാലി ഡിപോൾ കോളേജിൽ (ഡിസ്റ്റ്) അലോട്മെന്റ് വന്നപ്പോൾ ഒന്നു ഞെട്ടി. വേണോ എന്ന ചിന്ത കലശലായി. തപാൽ പഠനം ഒന്നുമല്ലല്ലോ. ദിവസവും കോളേ ജിൽ പോകണം. യൂണിഫോം ധരിക്കണം. അസൈൻമെന്റു കളും ഫീൽഡ് വർക്കുകളും പരീക്ഷകളും നേരിടണം. പിന്മാറിയാലോ എന്ന ചിന്ത പരസ്യമായപ്പോൾ പങ്കാളി നൈജോ മാഷ് ഇടപെട്ടു. രാവിലെ ടിഫിൻ തയ്യാറാക്കി നൽകി വിടുന്നതും വൈകിട്ടു ക്ഷീണിച്ചു വരുമ്പോൾ ചായയു മായി എതിരേൽക്കുന്നതുമുൾ പ്പെടെ ഷൈനിയുടെ പഠനത്തി നായി എന്തിനും താനുണ്ടെ ന്നായി അദ്ദേഹം. എൻജിനീയ റായി ജോലി ചെയ്യുന്ന മകൻ ആൻസ്റ്റീനും പ്രോത്സാഹിപ്പിച്ചു. അതോടെ ആശങ്കകൾ വഴിമാറി. രണ്ടാം കൗമാരത്തിലേക്കു ചുവടുവച്ചു, ഷൈനി മകൾ ക്കൊപ്പം കലാലയകാലത്തെ വരവേറ്റു.

ആദ്യസെമസ്റ്ററിൽ പഠനം ബുദ്ധിമുട്ടായി തോന്നി. പഠിച്ചതെല്ലാം പരീക്ഷകളിൽ എഴുതിയെത്തിക്കാൻ കഷ്ടപ്പെട്ടു. രണ്ടു പേപ്പറുകളിൽ പരാജയം രുചിച്ചു. അതോടെ പഠനത്തിന്റെ ഗിയർ മാറ്റി. വായനയും എഴുത്തുമെല്ലാം വരുതിയിൽ വരുത്തി. അസൈൻമെന്റുകളും ഫീൽഡ് വർക്കുകളും പരീക്ഷ കളും വിജയകരമായി നേരിട്ടു. അവസാന സെമസ്റ്ററിൽ ബംഗളുരു സുമനഹള്ളിയിൽ ചെയ്ത പ്രയോഗികപഠനം വലിയ അനുഭവപാഠങ്ങൾ നൽകുകയും ജീവിതവീക്ഷണങ്ങൾ പൊളിച്ചെഴുതുകയും ചെയ്തു വെന്നു ഷൈനി പറയുന്നു. സുപ്രസിദ്ധ സാമൂഹ്യസേവ കനായ ഫാ. ജോർജ് കണ്ണന്താനം സിഎംഎഫ് നേതൃത്വം നൽകുന്ന സംരംഭമാണ് സുമനഹള്ളി. കുഷ്ഠരോഗികളുടെ പുനരധി വാസത്തിനായി യത്നിക്കുന്ന ഈ ഗ്രാമം എച്ച് ഐ വി ബാധിതരെ യുൾപ്പെടെ സേവിക്കുന്നു. നിർധനർക്കുള്ള ഭവനനിർമ്മാ ണവും പ്രകൃതിദുരന്തങ്ങളിൽ പെട്ടവരുടെ പുനരധിവാസവും പോലെയുള്ള അനേകം ബൃഹത്തായ സേവനസംരംഭ ങ്ങൾ ഏറ്റെടുത്തു നിർവഹിക്കു ന്നയാളാണ് ഫാ. കണ്ണന്താനം. രോഗിയായാലും പാപിയായാലും മറ്റെന്തൊക്കെയായാലും ഏതൊരു മനുഷ്യനും മരണം വരെ പൂർണ്ണമായ അന്തസ്സോടെ ജീവിക്കാനുള്ള അവകാശ മുണ്ടെന്നും അതു നൽകാൻ നാമെല്ലാം ബാധ്യസ്ഥരാണെന്നു മുള്ള അവബോധം സുമനഹള്ളി ഉറപ്പിച്ചു നൽകി.

ഡിപോൾ കോളേജിൽ, പ്രിൻസിപ്പൽ ഫാ. ജോൺ മംഗലത്ത്, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു മാളിയേക്കൽ, ക്ലാസ് ആനിമേറ്റർ ഫാ. ജോൺ കൊല്ല ക്കോട്ടിൽ, സോഷ്യൽ വർക് വിഭാഗം മേധാവി ഡോ. എം എസ് അനീഷ് എന്നിവരുടെ പിന്തുണയും ഷൈനി നന്ദി യോടെ ഓർക്കുന്നു.

സമൂഹത്തിന് എന്തെങ്കിലും തിരിച്ചു നൽകാൻ പറ്റുന്ന സമയ മാണ് അമ്പത്തഞ്ചിനു ശേഷ മുള്ള പ്രായമെന്ന് ആ പ്രായത്തിലേക്കെത്തുന്നവരെ ഷൈനി ഓർമ്മിപ്പിക്കുന്നു. അതു വീട്ടിൽ വെറുതെയിരിക്കാൻ പറ്റിയ കാലമേയല്ല. സമൂഹത്തി ലേക്കിറങ്ങണം. അതിനു പുതിയ നൈപുണികൾ നേടണമെങ്കിൽ അതിനും തയ്യാറാകണം. അതു നൽകുന്ന ആത്മസംതൃപ്തി ബാങ്കിൽ നിന്നുള്ള പലിശയും പെൻഷനും വാങ്ങി വീട്ടിലിരു ന്നാൽ ഒരിക്കലും ലഭിക്കില്ല. ജീവിതത്തിന്റെ തിരക്കുകൾ ഒഴിയുകയും തൊഴിലിടങ്ങളിൽ പ്രസക്തി നഷ്ടപ്പെടുകയും മക്കൾ വീടു വിടുകയും ഒക്കെ ചെയ്യുമ്പോൾ വിഷാദത്തി ലേക്കും രോഗങ്ങളിലേക്കും പോകുന്ന മനുഷ്യരുണ്ട്. ചുറ്റുമുള്ള മനുഷ്യരിലേക്കിറ ങ്ങുക, അവർക്കു സേവനങ്ങൾ ചെയ്യുക, അവരുടെ മുഖത്തു പുഞ്ചിരി വിടർത്തുക എന്ന താണ് അവർ ചെയ്യേണ്ടത്. ജോലി ചെയ്തു ശമ്പളം വാങ്ങി ജീവിച്ചിരുന്ന കാലത്തേക്കാൾ വലിയ സന്തോഷം ഇതു കൊണ്ടു കൈവരിക്കാനാകും. - ഷൈനി വിശദീകരിച്ചു.

ധാരാളം സ്ത്രീകൾ വീട്ടമ്മമാ രായി വീടുകളിൽ ഒതുങ്ങി കഴിയുന്നുണ്ടെന്നും കുടുംബങ്ങൾ പിന്തുണയ്ക്കുകയാ ണെങ്കിൽ സമൂഹത്തിനായി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ അവർക്കു സാധിക്കുമെന്നും ഷൈനി പറഞ്ഞു. സ്വപ്നങ്ങൾക്ക് അവധി നൽകി, ചിറകുകളടച്ച് കഴിയുകയാണ് പ്രതിഭാധനരായ അനേകർ. അവർക്കു ചിറകുകൾ വിടർത്തി പറന്നുയരാൻ അവസരം നൽകണം. അത്ഭുതങ്ങൾ സൃഷ്ടിക്കുമത്, സമൂഹത്തിലും അവരുടെ ജീവിതങ്ങളിലും.

മൂഴിക്കുളം, കരിപ്പാശേരി സെന്റ് അഗസ്റ്റിൻ ഇടവകയിലെ കാവാലിപ്പാടൻ കുടുംബാംഗ മാണ് ഷൈനിയുടെ ഭർത്താവ് നൈജോ എബ്രഹാം. കൊരട്ടി എം എ എം ഹൈസ്കൂളിൽ നിന്ന് സംഗീതാധ്യാപകനായി വിരമിച്ച അദ്ദേഹം ഫാ. ഡേവീസ് ചിറമേൽ ഫൌണ്ടേഷനിൽ പ്രവർത്തിക്കുകയാണിപ്പോൾ. സംഗീത പരിശീലനത്തിലും പരിപാടികളിലും സജീവമാണ്. 46 വർഷമായി പള്ളിയിലെ ഗായകനുമാണ്. നൈജോയെ പോലെ അമ്മ റോസി എബ്രഹാമും ഷൈനിയുടെ പഠനത്തെയും പ്രവർത്തന ങ്ങളെയും പ്രോത്സാഹിപ്പിച്ചു പിന്നിലുണ്ട്.

ഞാറക്കൽ, കോലഞ്ചേരി പോൾ, മറിയം ദമ്പതികളുടെ 12 മക്കളിൽ ഇളയ ആളാണ് ഷൈനി. ഇളയ മകളെ സിസ്റ്ററായി കാണാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്നു മനസ്സിലായ പ്പോൾ അതിനായി ധാരാളം പ്രാർത്ഥിച്ചൊരുങ്ങിയ വ്യക്തി യാണു താനെന്നു ഷൈനി പറഞ്ഞു. സാമൂഹ്യസേവന ത്തോടുള്ള താത്പര്യവും കന്യാസ്ത്രീകളോടുള്ള മതിപ്പും അതിനു പ്രചോദനമേകുകയും ചെയ്തു. എങ്കിലും, അതായി രുന്നില്ല തന്റെ ദൈവവിളിയെന്നു ക്രമേണ തിരിച്ചറിഞ്ഞു. സമർപ്പിതരോട് അതിയായ ആദരവ് ഷൈനി ഇന്നും പുലർത്തുന്നു. സമർപ്പിത യാകാൻ കഴിഞ്ഞില്ലെങ്കിലും വിവാഹശേഷം സമൂഹത്തി നായി ചിലതെല്ലാം ചെയ്യാൻ കഴിയുന്നതാണ് തന്റെ ജീവിത ത്തിലെ വലിയ സന്തോഷ മെന്നും ഷൈനി പറഞ്ഞു.

ഇപ്പോൾ വൈ എം സി എ വുമൺ ഫോറം കേരള റീജിയൺ ചെയർപേഴ്സണും വൈ എം സി എ നാഷണൽ എക്സിക്യുട്ടീവ് അംഗവുമാണ് ഷൈനി നൈജോ. കരിപ്പാശേരി ഇടവക യിലെ വിമൻ വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്റാണ്. എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org