National

സീറോ മലബാര്‍ മാതൃവേദി ഭാരവാഹികള്‍

Sathyadeepam

സീറോ മലബാര്‍ മാതൃവേദിയുടെ പ്രസിഡന്‍റായി ഡോ. കെ.വി. റീത്താമ്മയെ തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ്. റോസിലി പോള്‍ തട്ടിലിനെ (ഇരിങ്ങാലക്കുട) ജനറല്‍ സെക്രട്ടറിയായും മേരി ജോസഫിനെ (താമരശേരി) ട്രഷററായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്‍റുമാര്‍- സിജി ലൂക്സണ്‍ (പാലാ), ആന്‍സി ആല്‍ബര്‍ട്ട് (മാണ്ഡ്യ), ജോയിന്‍റ് സെക്രട്ടറിമാര്‍- ജോസി മാക്സിന്‍ (ഇടുക്കി), അനില ഫിലിപ്പ് (കല്യാണ്‍). ഫാ. വില്‍സന്‍ ഇലുവത്തിങ്കല്‍ കൂനന്‍ (ഇരിങ്ങാലക്കുട) ഡയറക്ടറും, സിഎംസി സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ ഗ്ലാഡിസ് ആനിമേറ്ററുമാണ്. ഇരിങ്ങാലക്കുടയില്‍ നടന്ന സീറോ മലബാര്‍ മാതൃവേദി അന്തര്‍ദേശീയ പ്രതിനിധി സമ്മേളനത്തിലായിരുന്നു 2018- 2020 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

ദേശീയ മിഷന്‍ എക്സ്പോ
കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാഷണല്‍ മിഷന്‍ എക്സ്പോ കൊച്ചി രൂപത ബിഷപ് ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങളിലെ സാധാരണക്കാരും ദരിദ്രരും ചൂഷിതരുമായ മനുഷ്യരോടൊപ്പം ജീവിക്കുകയും അവരുടെ ദുരിത പര്‍വങ്ങളില്‍ പങ്കുചേരുകയും ക്രിസ്തുവിന്‍റെ സ്നേഹവും കരുണയും അവര്‍ക്കു പകര്‍ന്നു നല്കുകയും ചെയ്യുന്നവരാണ് മിഷനറിമാരെന്ന് ബിഷപ് കരിയില്‍ പറഞ്ഞു. പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് മിഷന്‍ എ ക്സ്പോ കണ്‍വീനര്‍ ഫാ. ഷാജി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം