National

മാര്‍ ദിവന്നാസിയോസ് സാത്വികനായ പുരോഹിതശ്രേഷ്ഠന്‍ : കെ സി ബി സി

Sathyadeepam

പുത്തൂര്‍, ബത്തേരി രൂപതകളുടെ മുന്‍ അധ്യക്ഷനും മലങ്കര കത്തോലിക്കാസഭയിലെ മെത്രാപ്പോലീത്തയുമായിരുന്ന ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് സാത്വികനായ പുരോഹിതശ്രേഷ്ഠനും ലളിതജീവിതത്തിനുടമയുമായിരുന്നുവെന്ന് കെസിബിസി. ആരാധനാ സംഗീതത്തെയും അധ്യാത്മികതയെയും ജീവിതത്തില്‍ ലയിപ്പിച്ച അദ്ദേഹം പ്രകൃതിയെയും മനുഷ്യനെയും നിഷ്കളങ്കമായി സ്നേഹിച്ചു. ക്രിസ്തുവിന്‍റെ കാരുണ്യം വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിച്ച ദിവന്നാസിയോസ് തിരുമേനി പാവങ്ങളോടും വേദനിക്കുന്നവരോടും പ്രത്യേക സ്നേഹം പുലര്‍ത്തി. മിഷനറി ചൈതന്യവും സുവിശേഷ തീക്ഷ്ണതയും അദ്ദേഹത്തെ ഒരു യഥാര്‍ഥ മിഷനറിയാക്കി. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായി പത്രക്കുറിപ്പില്‍ കെസിബിസി അറിയിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം