National

ബംഗാളില്‍ യൂണിവേഴ്സിറ്റി തുടങ്ങാന്‍ ഈശോസഭയ്ക്ക് അനുമതി

ഷിജു ആച്ചാണ്ടി

പശ്ചിമ ബംഗാളിലെ ന്യൂ ടൌണില്‍ യൂണിവേഴ്സിറ്റി ആരംഭിക്കാന്‍ ഈശോ സഭയ്ക്ക് ബംഗാള്‍ നിയമ സഭയുടെ അനുമതി ലഭിച്ചു. ഇതുസംബന്ധിച്ച സെന്‍റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി, കൊല്‍ക്കൊത്ത ബില്‍ 2016 നിയമസഭ ഏകകണ്ഠേന പാസാക്കി. സെന്‍റ് സേവ്യേഴ്സ് കോളജായിരിക്കും പുതിയ യൂണിവേഴ്സിറ്റിയുടെ നേതൃത്വം വഹിക്കുക. 2017-18 അധ്യയന വര്‍ഷത്തില്‍ത്തന്നെ കോഴ്സുകള്‍ ആരംഭിക്കും.

യൂണിവേഴ്സിറ്റിയുടെ ആവിര്‍ഭാവത്തിനു വേണ്ടി പരിശ്രമിച്ച എല്ലാ നിയമസഭാ സമാജികര്‍ക്കും സെന്‍റ് സേവ്യേഴ്സ് കോളജിന്‍റെ പ്രിന്‍സിപ്പാള്‍ ഫാ. ജോണ്‍ ഫെലിക്സ് രാജ് നന്ദി പറഞ്ഞു. യൂണിവേഴ്സിറ്റി ആരംഭിക്കുന്നതിനുവേണ്ടി പരിശ്രമിച്ചവരില്‍ ആദ്യംമുതല്‍ രംഗത്തുണ്ടായിരുന്ന വ്യക്തിയാണിദ്ദേഹം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം