National

പാസ്റ്ററുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് വഴിതടയല്‍

Sathyadeepam

തമിഴ്നാട്ടില്‍ പാസ്റ്ററുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രണ്ടായിരത്തോളം വരുന്ന ക്രൈസ്തവര്‍ ദേശീയപാത ഉപരോധിച്ചു. പാസ്റ്റര്‍ ജി. പെരിയസാമി എന്ന 43-കാരനെ ജനുവരി 20 നാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ചിപുരം ജില്ലയിലെ അടയാച്ചേരിയില്‍ പ്രാര്‍ത്ഥനാലയം നടത്തിയിരുന്ന പെരിയസാമി ഒറ്റയ്ക്കായിരുന്നു താമസം. പ്രാര്‍ത്ഥനയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന്‍റെ പേരില്‍ സവര്‍ണ ഹിന്ദുക്കളില്‍ നിന്ന് താന്‍ നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്ന് ഇദ്ദേഹം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അവിവാഹിതനായ പാസ്റ്ററിന്‍റെ മൃതദേഹം മുറി വൃത്തിയാക്കാന്‍ വന്നവരാണ് ആദ്യം കണ്ടത്. മുറി പുറത്തു നിന്നു പൂട്ടിയിരുന്നതായും അവര്‍ പറയുന്നു.

പ്രദേശവാസികളായ സവര്‍ണ ഹൈന്ദവര്‍ പെരിയസാമിയെ ശല്യം ചെയ്തിരുന്നതായി അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകന്‍ ഇമ്മാനുവല്‍ പ്രഭാകരന്‍ പറഞ്ഞു. ദരിദ്രരും പിന്നാക്കക്കാരുമായവര്‍ക്കിടയിലുള്ള പെരിയസാമിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ മലിനപ്പെടുത്തുന്നതായും ഹൈന്ദവര്‍ പരാതി ഉന്നയിച്ചിരുന്നുവത്രെ. പാസ്റ്ററിന്‍റെ പരാതിയില്‍ പ്രതിപാദിച്ചിരുന്ന ഗ്രാമനേതാവടക്കമുള്ള നാലു പേരെ അറസ്റ്റ് ചെയ്യണമെന്നും പാസ്റ്ററിന്‍റെ പോസ്റ്റുമോര്‍ട്ടം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടും ചെങ്കല്‍പെട്ട് സര്‍ക്കാര്‍ ആശുപത്രിക്കു മുന്നിലും ജനങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം