National

ക്രൈസ്തവ യുവത്വത്തിന് ഊന്നല്‍ നല്‍കുന്ന യുവത്വം ഇന്നിന്‍റെ ആവശ്യം -മാര്‍ മാത്യു മൂലക്കാട്ട്

Sathyadeepam

ബാഹ്യാഘോഷങ്ങള്‍ക്ക് പിന്നാലെ പോകുന്ന യുവത്വത്തെയല്ല ക്രൈസ്തവധര്‍മത്തിന് ഊന്നല്‍ നല്കുന്ന യുവത്വത്തെയാണ് ഇന്ന് ആവശ്യമെന്ന് കെസിബിസി സെക്രട്ടറി ജനറലും കോട്ടയം അതിരൂപതാധ്യക്ഷനുമായ മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരിപ്പിച്ചു. ഉദ്ഘാടനം ചെയ്തു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം 2018 ജനുവരി 6-ന് തുടക്കം കുറിച്ച ഒരു വര്‍ഷം നീണ്ടു നിന്ന യുവജനവര്‍ഷാചരണത്തിന്‍റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്. യുവജനങ്ങള്‍ സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരാകണം. കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ ഗ്രഹിക്കാനും നീതിയുടെ പക്ഷത്തു നില്ക്കാനും യുവജനങ്ങള്‍ക്കു കഴിയണം. ഭാരതത്തിന്‍റെ ഭരണഘടന അനുവദിച്ചു നല്കുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്‍റെ ജനാധിപത്യ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും യുവജനങ്ങള്‍ക്ക് പ്രവാചകപരമായ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പ റഞ്ഞു.

കെസിബിസി ആസ്ഥാനകാര്യാലയമായ പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ജോസഫ് മാര്‍ തോമസ് അധ്യക്ഷനായിരുന്നു. കെസിബിസിയുടെ ഔദ്യോഗിക യുവജനസംഘടനയായ കെസിവൈഎം, സിഎല്‍സി, മിജാര്‍ക്ക്, ഐക്കഫ്, ജീസസ് യൂത്ത്, എല്‍സിവൈഎം, എസ്എംവൈഎം, എംസിവൈഎം, ഇതേന്തെ, യൂക്രിസ്റ്റിയ, സലേഷ്യന്‍ യൂത്ത,് തുടങ്ങിയ സംഘടനകളുടെ പ്രതിനിധി സംഗമവും തദവസരത്തില്‍ സംഘടിപ്പിക്കപ്പെട്ടു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, യുവജനകമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, ജോയിന്‍റ് സെക്രട്ടറി ഫാ. പോള്‍ സണ്ണി, കെസിവൈഎം പ്രഥമ പ്രസിഡന്‍റ്അഡ്വ. ആന്‍റണി അമ്പാട്ട്, സ്റ്റേറ്റ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മൈക്കിള്‍, ജീസസ് യൂത്ത് കേരള കോര്‍ഡിനേറ്റര്‍ അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. ലിഡ ജേക്കബ് ഐ.എ.എസ്, ഷെവലിയര്‍ ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ജോര്‍ജ് പുളിക്കന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. കെസിബിസി വൈസ് ചെയര്‍മാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം