National

ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കി

Sathyadeepam

ഉത്തര്‍പ്രദേശിലെ അലിഗ്രയിലുള്ള ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഹിന്ദു ജാഗരണ മഞ്ച് എന്ന സംഘടന വിലക്ക് പ്രഖ്യാപിച്ചു. സ്കൂളുകളില്‍ ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം നടത്താനാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും സംഘടന ആരോപിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തരുതെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരണ മഞ്ച് സ്കൂള്‍ അധികൃതര്‍ക്ക് അറിയിപ്പു നല്‍കിയിരുന്നതായി സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് സഞ്ചു ബജാജ് പറഞ്ഞു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കു മുന്നില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. സ്കൂളുകളിലെ ക്രിസ്തുമസ് ആഘോഷത്തെ ചെറുക്കണമെന്ന് മാതാപിതാക്കളെയും സംഘടന താക്കീതു ചെയ്തിരുന്നതായി ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഘടനയുടെ ഈ തീരുമാനം അ ലിഗ്രയിലെ ക്രൈസ്തവരെ ഒന്നാകെ വിഷമത്തിലാക്കിയതായി ക്രൈസ്തവ നേതാക്കള്‍ പ്രതികരിച്ചു.

image

ബെനഡിക്‌ടൈന്‍ സന്യാസ സമൂഹത്തിന്റെ മുന്‍പരമാധ്യക്ഷന് അന്ത്യാഞ്ജലി

'പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല' വിശുദ്ധ പദവിയിലേക്ക്

നല്ലിടയന്‍ നേതാവോ വഴികാട്ടിയോ മാത്രമല്ല ഒപ്പം ജീവിക്കുന്നവനാണ്

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍