ബെനഡിക്‌ടൈന്‍ സന്യാസ സമൂഹത്തിന്റെ മുന്‍പരമാധ്യക്ഷന് അന്ത്യാഞ്ജലി

ബെനഡിക്‌ടൈന്‍ സന്യാസ സമൂഹത്തിന്റെ മുന്‍പരമാധ്യക്ഷന് അന്ത്യാഞ്ജലി

കഴിഞ്ഞ ഏപ്രില്‍ മൂന്നിന് നിര്യാതനായ ബെനഡിക്‌ടൈന്‍ സന്യാസ സമൂഹത്തിന്റെ മുന്‍പരമാധ്യക്ഷന്‍ റവ. ഡോ. നട്കല്‍ വോള്‍ഫിന്, ലോകമെങ്ങുമുള്ള ബെനഡിക്‌ടൈന്‍ വിശ്വാസികള്‍ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു. ബെനഡിക്‌ടൈന്‍ ആബട്ടുമാരുടെ പ്രൈമറ്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ സെന്റ് ഒട്ടിലിയന്‍ ആശ്രമത്തിലാണ് 83 കാരനായ അദ്ദേഹത്തെ കബറടക്കിയത്. കേരളത്തിലെ കുമളിയില്‍ സെന്റ് മൈക്കിള്‍സ് ബെനഡിക്‌ടൈന്‍ ആശ്രമം സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തതും സഹസ്ഥാപകനായതും അദ്ദേഹമാണ്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ബെനഡിക്‌ടൈന്‍ സന്യാസ സമൂഹങ്ങളുടെ കൂട്ടായ്മയ്ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

1940 ജര്‍മ്മനിയില്‍ ജനിച്ച ആബട് നോട്ട്കര്‍ മികച്ച വാഗ്മിയും ഗ്രന്ഥകാരനും സംഗീതജ്ഞനുമായിരുന്നു. 1977 മുതല്‍ 2000 വരെ ഒട്ടിലിയന്‍ ആര്‍ച്ച് ആബിയുടെ ആബട്ട് ആയിരുന്നു. 2000 മുതല്‍ 2016 വരെയാണ് ബെനഡിക്‌ടൈന്‍ ആബട്ടുമാരുടെ പ്രൈമറ്റായിരുന്നത്. സെന്റ് ആന്‍സലം യൂണിവേഴ്‌സിറ്റിയുടെ ഗ്രാന്‍ഡ് ചാന്‍സലറും ആയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org