നല്ലിടയന്‍ നേതാവോ വഴികാട്ടിയോ മാത്രമല്ല ഒപ്പം ജീവിക്കുന്നവനാണ്

നല്ലിടയന്‍ നേതാവോ വഴികാട്ടിയോ മാത്രമല്ല ഒപ്പം ജീവിക്കുന്നവനാണ്

ഇടയന്‍ എന്ന വിധത്തില്‍ ക്രിസ്തു ഒരു പുതിയ ശൈലിയാണ് നമുക്ക് പരിചയപ്പെടുത്തിയത്. അജഗണത്തിന്റെ വഴികാട്ടിയോ മേധാവിയോ ആയി പ്രവര്‍ത്തിക്കുക മാത്രമല്ല, മറിച്ച് തന്റെ ജനങ്ങള്‍ക്കൊപ്പം ജീവിക്കുകയാണ് അവന്‍ ചെയ്തത്. തന്റെ ജീവന്‍ നമുക്കുവേണ്ടി ബലിയര്‍പ്പിക്കുകയും പുനരുത്ഥാനത്തിലൂടെ തന്റെ ആത്മാവിനെ നമുക്ക് നല്‍കുകയും ചെയ്ത നല്ലിടയനാണ് ക്രിസ്തു. നല്ലിടയനായ ക്രിസ്തുവിന്റെ ഈ ത്യാഗത്തെക്കുറിച്ച് ധ്യാനിക്കുക. ക്രിസ്തുവിന് നാം എത്രത്തോളം പ്രാധാന്യമുള്ളവരും പകരം വയ്ക്കാനാവാത്തവരും ആണെന്ന് നമുക്കപ്പോള്‍ മനസ്സിലാകും.

നിസാര കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല നമ്മുടെ മൂല്യം നാം അളക്കേണ്ടത്. നാം കൈവരിച്ച നേട്ടങ്ങളോ ലോകത്തിന്റെ കണ്ണില്‍ നാം എത്രത്തോളം വിജയിച്ചുവെന്നതോ മറ്റുള്ളവരുടെ വിധി തീര്‍പ്പുകളനുസരിച്ചോ ആയിരിക്കരുത് അത്. നമ്മെത്തന്നെ കണ്ടെത്തുന്നതിന് നാം ആദ്യം ചെയ്യേണ്ടത് ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ നമ്മെ പ്രതിഷ്ഠിക്കുക എന്നതാണ്. നമ്മുടെ നല്ലിടയന്റെ സ്‌നേഹപൂര്‍വകമായ കരങ്ങളാല്‍ സ്വീകരിക്കപ്പെടാനും ഉയര്‍ത്തപ്പെടാനും നാം സ്വയം വിട്ടുകൊടുക്കുക.

  • (നല്ലിടയന്‍ ഞായറാഴ്ചയായി സഭ ആചരിക്കുന്ന നാലാം ഞായറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org