National

ഇന്ത്യയില്‍ നൂറിടങ്ങളില്‍ മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍

sathyadeepam

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്ത്യയിലുടനീളം മദര്‍ തെരേസ ഫിലിം ഫെസ്റ്റിവലിനു കളമൊരുങ്ങുന്നു. മദറിന്‍റെ ജീവിതവും സന്ദേശവും പ്രചരിപ്പിക്കുന്നതു ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രധാന നഗരങ്ങളടക്കം നൂറിടങ്ങളിലും 50 ലോക രാജ്യങ്ങളിലും ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. വേള്‍ഡ് കാത്തലിക് അസോസിയേഷന്‍ കമ്യൂണിക്കേഷന്‍ സിന്‍റെ ഇന്ത്യാ ഘടകമാണ് ഫിലിം ഫെസ്റ്റിവല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മദര്‍ ഏറ്റവുമധികം ജീവിതം ചെലവഴിച്ച കൊല്‍ ക്കത്തയില്‍ ആഗസ്റ്റ് 26-ന് ഫെസ്റ്റിവലിനു തുടക്കം കുറിക്കും. മദറിന്‍റെ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന നാടകങ്ങളും ഡോക്യുമെന്‍ററികളും പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ നാലിടങ്ങളിലും ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു തുടങ്ങി 100 നഗരങ്ങളിലും ഇന്ത്യയ്ക്കു പുറമേ യുകെ, മലേഷ്യ, ഇറ്റലി, അയര്‍ ലന്‍ഡ്, ഓസ്ട്രേലിയ, തായ്ലന്‍ഡ്, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി 50 രാജ്യങ്ങളിലും ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുനില്‍ ലൂക്കാസ് പറഞ്ഞു.

image

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്

ബുര്‍ക്കിനോഫാസോയില്‍ മതബോധകന്‍ കൊല്ലപ്പെട്ടു