National

സിനഡിനു മുമ്പുള്ള യുവജന സമ്മേളനത്തില്‍ ഭാരതത്തില്‍ നിന്ന് അഞ്ചു പേര്‍

Sathyadeepam

വത്തിക്കാനില്‍ ഒക്ടോബര്‍ മൂന്നു മുതല്‍ 28 വരെ നടക്കുന്ന മെത്രാന്മാരുടെ പതിനഞ്ചാമത് സാധാരണ സിനഡിനു മുന്നോടിയായി മാര്‍ച്ച് 18 – 24 തീയതികളില്‍ റോമില്‍ നടക്കുന്ന യുവജനസമ്മേളനത്തില്‍ ഭാരതത്തില്‍ നിന്ന് രണ്ട് അക്രൈസ്തവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പങ്കെടുക്കും. ബാംഗ്ലൂരില്‍ സമാപിച്ച അഖിലേന്ത്യാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) ദ്വൈവാര്‍ഷിക സമ്മേളനത്തിലാണ് പ്രതിനിധികളെ നിശ്ചയിച്ചത്.

ജാര്‍ഘണ്ട് രൂപതാതിര്‍ത്തിയിലെ സിക്ക് മതസ്ഥനായ ഇന്ദ്രജിത്ത് സിംഗ്, വാസായ് രൂപതാതിര്‍ത്തിയില്‍ നിന്നുള്ള ഹിന്ദുമതാനുയായി സന്ദീപ് പാണ്ഡെ എന്നിവരാണ് റോമിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന അക്രൈസ്തവര്‍. ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റ് (ഐസിവൈഎം) ഭാരവാഹികളായ പെര്‍സിവ ഹോര്‍ട്ട് (ഡല്‍ഹി അതിരൂപത) പോള്‍ ജോസ് (കോട്ടപ്പുറം രൂപത) ശില്‍പ (റൂര്‍ക്കല രൂപത) എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന കത്തോലിക്കാ പ്രതിനിധികള്‍. സാധാരണ സിനഡിനു മുന്നോടിയായി റോമില്‍ നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം യുവജന നേതാക്കള്‍ പങ്കെടുക്കും.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം