National

വടക്കു-കിഴക്കന്‍ ഭാരതത്തില്‍ സഭകളുടെ പ്രതിമാസ സമാധാന പ്രാര്‍ത്ഥന

Sathyadeepam

വടക്കു-കിഴക്കന്‍ ഭാരതത്തില്‍ സമുദായങ്ങള്‍ പരസ്പരം സൗഹാര്‍ദ്ദത്തിലും സമാധാനത്തിലും സഹവസിക്കാനും വര്‍ദ്ധിച്ചുവരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു വിരാമമിടാനും സമാധാന പ്രാര്‍ത്ഥന തുടങ്ങാന്‍ തീരുമാനം. ബൊംഗൈഗാവ് കത്തീഡ്രലില്‍ ഈയടുത്തു നടന്ന അതിക്രമങ്ങള്‍ക്കു പിന്നാലെയാണ് ഇത്തരത്തില്‍ സമാധാന പ്രാര്‍ത്ഥന നടത്താനുള്ള നിര്‍ദേശം ഗുവാഹട്ടി മുന്‍ ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍ മുന്നോട്ടു വച്ചത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം ഉത്തര പൂര്‍വദേശത്തെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം സ്വാഗതം ചെയ്തു. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണു യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം.

ആര്‍ച്ചുബിഷപ് മേനാംപറമ്പിലിന്‍റെ നിര്‍ദേശമനുസരിച്ച് സന്യാസ സഭകളും സ്ഥാപനങ്ങളും സൗഹൃദ കൂട്ടായ്മകളും പള്ളികളും സംഘടനകളും വ്യക്തികളും മാസത്തെ ആദ്യദിനത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേതാക്കള്‍ ആഹ്വാനം ചെയ്തു. അടുത്ത ആഗസ്റ്റ്മാസം മുതല്‍ ഇതു പ്രാവര്‍ത്തികമാകും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വര്‍ഗീയവും വംശീയവുമായ പല പ്രശ്നങ്ങള്‍ക്കും അശാന്തിക്കും പരിഹാരമായിട്ടാണ് സമാധാന പ്രാര്‍ത്ഥന നടത്തുന്നത്. തൊഴില്‍ സ്ഥലങ്ങളിലും വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും പ ള്ളികളിലും ജനങ്ങള്‍ക്ക് സൗകര്യമായ വിധത്തില്‍ ഏതാനും മിനിറ്റു കള്‍ എഴുന്നേറ്റു നിന്നു പ്രാര്‍ത്ഥിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം