National

ഉത്തര്‍പ്രദേശില്‍ പാസ്റ്ററെ ആക്രമിച്ചു

Sathyadeepam

പ്രാര്‍ത്ഥനാസമ്മേളനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ ക്രി സ്ത്യന്‍ പാസ്റ്ററെ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലാണു സംഭവം. അക്രമത്തില്‍ ബോധരഹിതനായ പാസ്റ്റര്‍ ദിനേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ പാസ്റ്ററെ മോട്ടോര്‍ സൈക്കിളില്‍ പിന്തുടര്‍ന്ന് അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് പ്രദേശവാസികള്‍ എത്തിയപ്പോള്‍ അക്രമികള്‍ പിന്‍വാങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജനങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ സുവിശേഷം പറഞ്ഞുകൊടുക്കുന്ന ശുശ്രൂഷ ചെയ്യുന്ന തനിക്ക് ഭീഷണിയുണ്ടെന്നും അതിന്‍റെ പേരില്‍ ഒരുപക്ഷെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കുമെന്നും പാസ്റ്റര്‍ പറഞ്ഞതായി അദ്ദേഹത്തിന്‍റെ ഭാര്യ മമത വെളിപ്പെടുത്തി. കോവിഡ് 19 നെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലയളവിവല്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഈ പ്രദേശത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്