ബലഹീനര്‍ ബഹിഷ്‌കരിക്കപ്പെടുമ്പോള്‍...

കാലിക ഇന്ത്യയുടെ കാല്‍വരിയാത്ര - 01
ബലഹീനര്‍ ബഹിഷ്‌കരിക്കപ്പെടുമ്പോള്‍...
Published on
  • ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ ഒഎഫ്എം ക്യാപ്

ഇന്ത്യയിലുടനീളം, സഭ ഈ നോമ്പുകാലത്തിലേക്ക് പ്രവേശിക്കുന്നത് അസ്ഥിയില്‍ തൊട്ട കടുത്ത ജീവിതാനുഭവങ്ങളു മായിട്ടാണ്. പ്രാദേശികതലങ്ങളില്‍ മനുഷ്യരെ അതിമാത്രം സ്പര്‍ശിച്ച അനുഭവങ്ങള്‍. ശവസംസ്‌കാരം നിഷേധിക്കപ്പെട്ടതും, വിശ്വാസം ചോദ്യം ചെയ്യപ്പെട്ടതും, ആഘോഷങ്ങള്‍ എതിര്‍ക്കപ്പെട്ടതും, അന്തസ്സ് നഷ്ടപ്പെട്ടതും, ദുര്‍ബലര്‍ ആക്രമിക്കപ്പെട്ടതുമായ അനുഭവങ്ങള്‍. ഇവ കേവലം അസഹിഷ്ണുതയുടെ ചില സംഭവങ്ങളെന്ന് അവഗണിക്കാനാവില്ല; സുവിശേഷാനുസൃതം ജീവിക്കുകയും, അങ്ങനെ ജീവിച്ചവര്‍ എതിര്‍ക്കപ്പെടുകയും പൊതുജനങ്ങള്‍ അതെല്ലാം മനസ്സിലാക്കുകയും ചെയ്ത സന്ദര്‍ഭങ്ങളാണവ. ഈ അനുഭവങ്ങളെല്ലാം ചേര്‍ന്നു കത്തോലിക്കാസമൂഹത്തോട് അസ്വസ്ഥജനകമായ ഒരു ചോദ്യം ചോദിക്കുന്നു: വിശ്വസിക്കുന്നു എന്ന ഏകകാരണ ത്താല്‍ നിങ്ങള്‍ ബഹിഷ്‌കരിക്കപ്പെടുമ്പോള്‍ ക്രിസ്തുവിനെ അനുഗമിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണ്? ഭാരതസഭ കടന്നുപോയ പീഡനങ്ങളുടെ ദുഃഖകരമായ അനുഭവങ്ങള്‍ ഈ നോമ്പുകാലത്ത് ലേഖകന്‍ വീണ്ടും വിചിന്തന വിധേയമാക്കുന്നു, ഇനിയുള്ള ആഴ്ചകളില്‍.

പാതയോരത്തെ ആക്രമണം നാം തിരഞ്ഞെടുക്കേണ്ട പാതയേത്?

ഒഡീഷയിലെ പുരി ജില്ലയില്‍, വിലകുറഞ്ഞ സാന്താ തൊപ്പികള്‍, ക്രിസ്മസ് അലങ്കാരങ്ങള്‍, ആഘോഷ സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന തെരുവ് കച്ചവടക്കാരെ ഒരു ആള്‍ക്കൂട്ടം പരസ്യമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണകാരികള്‍

അരികുവല്‍ക്കരിക്ക പ്പെട്ടവരോടൊപ്പം നില്‍ക്കുക, വെറുപ്പിന്റെ യുക്തി നിരസിക്കുക, എല്ലാ മേധാവിത്വ അവകാശവാദങ്ങള്‍ക്കും അതീതമായി എളിമയുള്ള സ്‌നേഹം നിലനില്‍ക്കുമെന്ന് വിശ്വസിക്കുക.

ഇന്ത്യ ഒരു 'ഹിന്ദു രാഷ്ട്രം' ആണെന്നു പ്രഖ്യാപിക്കുകയും ക്രിസ്ത്യന്‍ ആഘോഷത്തിന്റെ ചിഹ്നങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ സ്ഥാനമില്ലെന്ന് വാദിക്കുകയും ചെയ്തു,

അവ മതപരിവര്‍ത്തനോപാധികളൊന്നുമായിരുന്നില്ല, ഉപജീവനത്തിനുള്ള കാലാനുസൃതമായ കച്ചവടവസ്തുക്കള്‍ മാത്രമായിരുന്നെങ്കിലും. അരികുവല്‍ക്കരിക്കപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള ചെറിയ കച്ചവടക്കാരാണ് ഭീഷണികള്‍ നേരിട്ടത്. അവരുടെ പരിമിതമായ വരുമാനം പോലും തടയപ്പെട്ടു.

നമ്മുടെ ജീവസഹജമായ ദാരിദ്ര്യത്തെയും ദൈവത്തിലുള്ള ആശ്രയത്വത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട്, നെറ്റിയില്‍ ചാരം പൂശിയാണല്ലോ നോമ്പുകാലം ആരംഭിക്കുന്നത്. ഈ സംഭവം ക്രിസ്തു സ്വീകരിച്ച ദാരിദ്ര്യത്തെയാണ് നമുക്കു മുമ്പില്‍ കൊണ്ടുവരുന്നത്:

ഒരു തൊഴുത്തില്‍ ജനിച്ച, ദൈനംദിന വരുമാനത്തെ ആശ്രയിച്ച ക്രിസ്തു.

ഒരു തെരുവുകച്ചവടക്കാരന്റെ പരിമിതമായ വരുമാനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, യേശു സുവിശേഷഭാഗ്യങ്ങളില്‍ ഉറപ്പു തരുന്ന അതേ അന്തസ്സാണ് ആക്രമിക്കപ്പെടുന്നത്: 'ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍.' നോമ്പുകാലം ചോദിക്കുന്നു: ബലഹീനര്‍ ബഹിഷ്‌കരണാഹ്വാനങ്ങളുടെ ഭാരത്താല്‍ തകര്‍ക്കപ്പെടുമ്പോള്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്?

ഈ നിമിഷം ഒരു ആത്മീയ രോഗത്തെ വെളിപ്പെടുത്തുന്നു: മതപരമായ സ്വത്വബോധം പ്രാദേശികാധിപത്യവുമായി ചേര്‍ന്നു കാഠിന്യമാര്‍ജിക്കുമ്പോള്‍, അത് സുവിശേഷത്തിന്റെ സാര്‍വത്രികമായ ആഹ്വാനത്തെ ഒറ്റിക്കൊടുക്കുന്നു. യേശു ബലപ്രയോഗത്തിലൂടെ ഇടങ്ങള്‍ സ്വന്തമാക്കിയവനല്ല; അവന്‍ എളിമയും രോഗശാന്തിയും പ്രബോധനവും വഴി ഇടങ്ങളിലേക്കു പ്രവേശിക്കുകയാണു ചെയ്തത്. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുവേണ്ടി മാത്രം സംരക്ഷിക്കുക യാണോ, അതോ അപരിചിതന്റെ അന്നന്നത്തെ അപ്പത്തിനായുള്ള പോരാട്ടത്തില്‍ ക്രിസ്തുവിനെ കാണുന്നുണ്ടോ? നോമ്പുകാലം പുണ്യത്തെക്കുറിച്ചുള്ള മിഥ്യാധാരണ കളെ ഇല്ലാതാക്കുന്നു, ചിലരോടു മാത്രം ഐക്യപ്പെടുന്ന ശൈലി പുനഃപരിശോധിക്കാന്‍ നമ്മെ പ്രേരിപ്പി ക്കുന്നു. ദരിദ്രരെ സംരക്ഷിക്കുന്ന ശിഷ്യത്വത്തിലേക്ക് നാം വിളിക്ക പ്പെട്ടിരിക്കുന്നു. രാഷ്ട്രീയ കണക്കു കൂട്ടലുകള്‍ കൊണ്ടല്ല, മറിച്ച് അവര്‍ ക്രൂശിക്കപ്പെട്ട അരക്ഷിതനായ ക്രിസ്തുവിന്റെ പ്രതിച്ഛായ വഹിക്കുന്നതിനാലാണ്.

നോമ്പുകാലത്തിലൂടെ നാം സഞ്ചരിക്കുമ്പോള്‍, ഈ തെരുവോ രത്തു പാവപ്പെട്ട കച്ചവര്‍ക്കാര്‍ക്കു ണ്ടായ അനുഭവം, ആക്രമണത്തിനു പകരം ബലഹീനതയുടെ പാത തിരഞ്ഞെടുക്കാന്‍ നമ്മെ ക്ഷണി ക്കുന്നു. വിശ്വാസം ഭീഷണികളാല്‍ സംരക്ഷിക്കപ്പെടുന്നില്ല, മറിച്ച് അനുകമ്പയിലൂടെയാണ് വളര്‍ത്തപ്പെടുന്നത്. ദൈവത്തിന്റെ ശക്തി ബലഹീനതയില്‍ പൂര്‍ണ്ണത പ്രാപിക്കുന്നുവെന്ന് കുരിശ് കാണിക്കുന്നു. ചെറിയ സന്തോഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍, നോമ്പുകാലം നമ്മെ നിശ്ശബ്ദമായ ധൈര്യത്തിലേക്ക് വിളിക്കുന്നു: അരികുവല്‍ക്കരിക്കപ്പെട്ടവരോടൊപ്പം നില്‍ക്കുക, വെറുപ്പിന്റെ യുക്തി നിരസിക്കുക, എല്ലാ മേധാവിത്വ അവകാശവാദങ്ങള്‍ക്കും അതീതമായി എളിമയുള്ള സ്‌നേഹം നിലനില്‍ക്കുമെന്ന് വിശ്വസിക്കുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org