ആഗോള രോഗീദിനം പെറുവിലെ ചിക്ലായോയില്‍

ആഗോള രോഗീദിനം പെറുവിലെ ചിക്ലായോയില്‍
Published on

മുപ്പതാമത് ആഗോള രോഗീദിനത്തിന്റെ സഭാതലത്തിലുള്ള ആഘോഷം പെറുവിലെ ചിക്ലായോ രൂപതയില്‍ നടന്നു. ഫെബ്രുവരി 9 നാണ് ആഗോള രോഗീദിനമായി കഴിഞ്ഞ 30 വര്‍ഷമായി കത്തോലിക്കാ സഭ ആചരിച്ചുവരുന്നത്.

ചിക്ലായോ രൂപതയിലെ പരിപാടികളില്‍ വത്തിക്കാന്‍ സമഗ്ര മനുഷ്യ വികസന കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ മൈക്കിള്‍ ചേര്‍നി മാര്‍പാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തു.

ലിയോ പതിനാലാമന്‍ മാര്‍പാപ്പ മെത്രാനായി സേവനം ചെയ്ത രൂപതയാണ് ഇത്. സമരിയക്കാരന്റെ ഉപമയിലൂടെ അയല്‍ക്കാരന്‍ ആരാണെന്നല്ല യേശു പഠിപ്പിക്കുന്നത് മറിച്ച് എങ്ങനെ അയല്‍ക്കാരന്‍ ആകാം എന്നാണെന്ന് രോഗീദിന സന്ദേശത്തില്‍ മാര്‍പാപ്പ സൂചിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org