National

സീറോ മലബാര്‍ സഭ ഇന്‍റര്‍നെറ്റ് മിഷന്‍ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു

Sathyadeepam

സീറോ മലബാര്‍ സഭയുടെ ഐടി വിഭാഗമായ ഇന്‍റര്‍നെറ്റ് മിഷന്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു.

സഭയിലെ രൂപതകള്‍ക്കും സന്യസ്ത സമൂഹങ്ങള്‍ക്കും ഇടവകകള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഇതിലൂടെ ലഭ്യമാകും. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വഴി ലഭിക്കുന്ന ആപ്ലിക്കേഷനിലൂടെ സഭാസ്ഥാപനങ്ങളെക്കുറിച്ചും സഭാധികാരികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാനാകും. സഭാധികാരികള്‍ക്കു വിശ്വാസികളുമായും തിരിച്ചും ആശയവിനിമയം നടത്തുന്നതിനും ആപ്ലിക്കേഷന്‍ സഹായിക്കും. സഭയിലും രൂപതകളിലും നടക്കുന്ന പരിപാടികള്‍ തത്സമയം വിശ്വാസികളിലേക്ക് എത്തിക്കാനും ആപ്ലിക്കേഷന്‍ ഉപകരിക്കുമെന്ന് ഇന്‍റര്‍നെറ്റ് മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം, സെക്രട്ടറി ഫാ. ജോബി ജോസഫ് മാപ്രകാവില്‍ എന്നിവര്‍ അറിയിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം