National

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി: രജതജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

Sathyadeepam

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്‍റെ രജതജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം. വിവിധ ക്രൈസ്തവ സഭകളിലെ മെത്രാന്മാര്‍, കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെയും സന്യാസസമൂഹങ്ങളിലെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലായിരുന്നു രജത ജൂബിലി ആഘോഷങ്ങള്‍.

കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തോമാ ശ്ലീഹായിലൂടെ ആരംഭിക്കുന്ന സീറോ മലബാര്‍ സഭയുടെ മഹത്തായ പൈതൃകം, കാലഘട്ടത്തിന്‍റെ മാറ്റങ്ങളറിഞ്ഞ് ഇന്ത്യയിലും പുറത്തും കൂട്ടായ്മാനുഭവത്തോടെ തീക്ഷ്ണമായി പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നത് ആഗോള സഭയ്ക്കാകെയും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്‍റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഡോ. സിറിള്‍ വാസില്‍, വരാപ്പുഴ മുന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ് മാര്‍ ആന്‍റണി കരിയില്‍, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, ഗ്രീക്ക് കാത്തലിക് ചര്‍ച്ച് അപ്പസ്തോലിക് എക്സാര്‍ക്ക് ദിമിത്രോസ് സലാക്കാസ്, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, എസ്എംവൈഎം പ്രസിഡന്‍റ് അരുണ്‍ ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം