National

സീറോ മലബാര്‍ ദലിത് വികാസ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു

Sathyadeepam

സീറോ മലബാര്‍ ദലിത് വികാസ് സൊസൈറ്റിയുടെ ഉദ്ഘാടനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. ദലിത് വികാസ് സൊസൈറ്റി പ്രസിഡന്‍റ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. ദലിത് സമൂഹത്തിലെ വിദ്യാര്‍ഥികള്‍ക്കു ഉന്നതപഠനത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കാന്‍ രൂപതകളും വിശ്വാസികളും കൈകോര്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സൊസൈറ്റി വൈസ് പ്രസിഡന്‍റ് ജോര്‍ജ് ജേക്കബ്, സെക്രട്ടറി ഫാ. ജോസഫ് പുലവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. സൊസൈറ്റിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു രൂപരേഖ തയ്യാറാക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. വിവിധ രൂപതകളില്‍നിന്നു പ്രതിനിധികള്‍ പങ്കെടുത്തു. കഴിഞ്ഞ ജനുവരിയില്‍ നടന്ന സീറോ മലബാര്‍ സിനഡിന്‍റെ തീരുമാനപ്രകാരമാണു ദലിത് വികാസ് സൊസൈറ്റി രൂപീകരിച്ചത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം