National

സഭാ സ്ഥാപനങ്ങളില്‍ സ്ത്രീ-പുരുഷ സമത്വവും നീതിയും പ്രോത്സാഹിപ്പിക്കണം

Sathyadeepam

സഭാ സ്ഥാപനങ്ങളില്‍ സ്ത്രീ-പുരുഷ സമത്വവും നീതിയും പ്രോത്സാഹിപ്പിക്കണമെന്നും സ്ത്രീ പ്രാതിനിധ്യത്തിനു പരിഗണന നല്‍കണമെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ കുട്ടോ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ മനുഷ്യാവകാശ ക മ്മീഷന്‍ മുന്‍ സെക്രട്ടറി എസ്തേര്‍ കൗര്‍ അധ്യക്ഷയായിരുന്നു. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ഡല്‍ഹി മെത്രാന്‍ ബിഷപ് വാരിസ് മാസി, യുണൈറ്റഡ് ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ജോണ്‍ ദയാല്‍, അഡ്വ. അനുപമ ഭട്ട്, അഡ്വ. സിസ്റ്റര്‍ തെരേസ പോള്‍, പ്രഫ. കരേന്‍ ഗബ്രിയേല്‍, കവിത കൃഷ്ണന്‍, മരിയ സ്റ്റാന്‍സലസ് എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം