National

ഷെവ. വി.സി. സെബാസ്റ്റ്യന്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി

Sathyadeepam

കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ നിയമിതനായി. ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിബിസിഐയുടെ 134-ാമത് സമ്മേളനത്തിലാണ് നിയമനം നടത്തിയത്. ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്‍റ് (ഇന്‍ഫാം) ദേശീയ സെക്രട്ടറി ജനറലും സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ സംസ്ഥാന ചെയര്‍മാനുമായ വി.സി. സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമാണ്. ഇന്ത്യയിലെ 174 രൂപതകളിലായുള്ള കത്തോലിക്കാ വിശ്വാസിസമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ കോര്‍ത്തിണക്കി ശക്തിപ്പെടുത്താനുള്ള ഉപദേശക സമിതിയാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം